konnivartha.com; കോന്നി ഗ്രാമപഞ്ചായത്തിലെ 16-ാം വാര്ഡില് ആശാപ്രവര്ത്തകയെ നിയമിക്കുന്നതിന് ഒക്ടോബര് 25ന് കോന്നി പഞ്ചായത്ത് കോണ്ഫറന്സ് ഹാളില് നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിയതായി കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Read Moreടാഗ്: konni panchayath
കോന്നി പഞ്ചായത്ത് അറിയിപ്പ് ( 22/09/2025 )
konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും ആഭിമുഖ്യത്തിൽ “മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടി” ഹെൽപ്പ് ഡെസ്കിൽ ലഭിച്ച പരാതി അവലോകനവും പ്രസന്റേഷനും 23.09. 2025 രാവിലെ 10 മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും . മനുഷ്യ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട പരാതികൾ ഉള്ള പൊതുജനങ്ങൾ മീറ്റിംഗിൽ പങ്കെടുക്കണമെന്ന് പഞ്ചായത്ത് അധികൃതര് അറിയിച്ചു .
Read Moreകോന്നിയില് കേരളോത്സവം സെപ്റ്റംബർ 26 ,27 തീയതികളിൽ നടക്കും
konnivartha.com: കേരള സംസ്ഥാന യുവജനക്ഷേമബോർഡിന്റെയും കോന്നി ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ 2025 കേരളോത്സവം സെപ്റ്റംബർ 26 ,27 തീയതികളിൽ നടത്തും . ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ 15 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കുവാൻ അർഹതയുണ്ടായിരിക്കും. കലാകായിക മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥികൾ ഓരോ ഇനത്തിലും പ്രത്യേക അപേക്ഷകൾ ഓൺലൈനായി https://keralotsavam.com എന്ന വെബ്സൈറ്റിൽ 24-09-2025 ബുധൻ വൈകിട്ട് 5 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. നിബന്ധനകൾ · കലാമത്സരങ്ങളിൽ ഒരാൾക്ക് ‘ 4 ‘ വ്യക്തിഗത ഇനങ്ങളിലും ‘ 3 ‘ ഗ്രൂപ്പ് ഇനങ്ങളിലും മാത്രമേ പങ്കെടുക്കുവാൻ അർഹതയുള്ളൂ · അത്ലറ്റിക്സ് ഇനങ്ങളിൽ ഒരാൾക്ക് പരമാവധി ‘ 3 ’ ഇനങ്ങളിലും കൂടാതെ റിലേയിലും പങ്കെടുക്കാവുന്നതാണ് . ഗെയിംസ് മത്സരങ്ങളിൽ ഒരാൾക്ക് പരാമാവധി ‘ 4 ’ ഇനങ്ങളിൽ മാത്രമേ മത്സരിക്കാൻ…
Read Moreകോന്നിയില് ഭജന മണ്ഡപം ഉദ്ഘാടനം ചെയ്തു
konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് നേതൃത്വത്തില് ശബരിമല ഇടത്താവളം ഭജന മണ്ഡപം കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് അംഗം സുലേഖ വി. നായർ അദ്ധ്യക്ഷത വഹിച്ചു . കോന്നി ഗ്രാമപഞ്ചായത്ത് 2022 -25 വാർഷിക പദ്ധതിയിൽ എക്സ്റ്റേണലി എയ്ഡഡ് പ്രോജക്ട് 22.5 ലക്ഷം രൂപ ഉൾപ്പെടുത്തി നടപ്പിലാക്കിയ ഭജന മണ്ഡപം മുരിങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രത്തിനോട് അനുബന്ധിച്ച് ആണ് നിര്മ്മിച്ചത് . മുരിങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സന്തോഷ്കുമാർ കെ സ്വാഗതം പറഞ്ഞു .റോജി ഏബ്രഹാം (വൈസ് പ്രസിഡൻ്റ്, കോന്നി ഗ്രാമ പഞ്ചായത്ത്) തുളസിമണിയമ്മ (ആരോഗ്യ-വിദ്യാഭ്യാസ ചെയർപേഴ്സൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ബ്ലോക്ക് പഞ്ചായത്ത്, കോന്നി) തോമസ് കാലായിൽ (ആരോഗ്യ വിദ്ധ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി, കോന്നി ഗാമ പഞ്ചായത്ത്) ജോയ്സ് ഏബ്രഹാം (ഗ്രാമ പഞ്ചായത്ത് അംഗം)…
Read Moreകോന്നി ബംഗ്ലാമുരുപ്പ് കുടിവെള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ചു
konnivartha.com; കോന്നി ഗ്രാമ പഞ്ചായത്ത് മാമ്മൂട് വാർഡിലെ ബംഗ്ലാമുരുപ്പ് പ്രദേശത്തെ ഏകദേശം 60 കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിനായി ബംഗ്ലാമുരുപ്പ് കുടിവെള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. കുടിവെള്ളത്തിന് ഏറെ ക്ഷാമം അനുഭവിക്കുന്ന പ്രദേശത്തെ കാലങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത്. കിണർ നിർമ്മിക്കുന്നതിന് പ്രദേശവാസിയായ കുരട്ടിയിൽ കുരട്ടിയിൽ എം. മിനി സ്ഥലം വിട്ടു നൽകിയതോടെയാണ് പദ്ധതി നടത്തിപ്പ് വേഗത്തിലായത്. തുടർന്ന് ടാങ്ക് നിർമ്മിക്കുന്നതിനായി വനം വകുപ്പിൻ്റെ സ്ഥലമായ ഐ ബി പ്രദേശത്ത് സ്ഥലം കണ്ടെത്തുകയും സ്ഥലം ഗ്രാമ പഞ്ചായത്തിലേക്ക് വിട്ടു കിട്ടുന്നതിനായി ഗ്രാമ പഞ്ചായത്ത് അംഗം സിന്ധു സന്തോഷ് മുൻകൈയ്യെടുത്തു നടത്തിയ പ്രവർത്തനത്തിൻ്റെ ഫലമായിട്ടാണ് പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുവാൻ കഴിഞ്ഞത്. ആദ്യഘട്ടമായി ജില്ലാ – ഗ്രാമ പഞ്ചായത്തുകളുടെ 3840000 രൂപ വകയിരുത്തിയാണ് കിണർ നിർമ്മാണവും അനുബന്ധ പ്രവർത്തനങ്ങളും നടക്കുന്നത്. രണ്ടാം ഘട്ടമായി ബ്ലോക്ക് പഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ…
Read Moreകോന്നി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ ചേരും ( 15/08/2025 )
konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 2025 ആഗസ്റ്റ് 15 രാവിലെ 10 മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് പ്രത്യേക ഗ്രാമസഭ ചേരും . പുനരുപയോഗ ഊര്ജ പദ്ധതികളുടെ പ്രോത്സാഹനം , അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പരിപാലനം,പഞ്ചായത്ത് പുരോഗതി സൂചികയുടെ പ്രചരണം എന്നിവയാണ് കാര്യ പരിപാടികള് വൈസ് പ്രസിഡൻറ് റോജി ഏബ്രഹാം അധ്യക്ഷത വഹിക്കുകയും പ്രസിഡൻറ് അനി സാബു തോമസ് ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യും എന്ന് സെക്രട്ടറി ദിപു റ്റി കെ, പ്രസിഡൻറ് അനി സാബു തോമസ് എന്നിവര് അറിയിച്ചു .
Read Moreകോന്നി സെൻട്രൽ ജംക്ഷന് സമീപം പാർക്കിങ് നിരോധിക്കും
konnivartha.com: ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് താലൂക്ക് വികസന സമിതിയുടെ നിർദേശത്തെ തുടര്ന്ന് കോന്നി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗതാഗത ഉപദേശക സമിതി യോഗം ചേർന്നു. പുനലൂര് മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നിയിലെ നടപ്പാത കയ്യേറി കച്ചവടം നടത്തുന്നതും വാഹനങ്ങൾ നിര്ത്തിയിട്ടിരിക്കുന്നതും ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളതും നീക്കം ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. റോഡ് വികസിപ്പിച്ചതോടെ കാൽനടക്കാരുടെ സുരക്ഷയ്ക്കായി നടപ്പാത അവർക്കുവേണ്ടി ഒഴിഞ്ഞു നൽകണമെന്നായിരുന്നു ആവശ്യം. നടപ്പാതയിൽ തടസ്സങ്ങൾ ഏറെയുണ്ട്. കോന്നി സെൻട്രൽ ജംക്ഷനിൽ നിന്ന് ആനക്കൂട് റോഡ്, ബസ് സ്റ്റാൻഡ് റോഡ്, ചന്ത റോഡ്, പോസ്റ്റ് ഓഫിസ് റോഡ് എന്നിവിടങ്ങളിലേക്ക് 50 മീറ്റർ ദൂരത്തിൽ എല്ലാ വാഹനങ്ങളുടെയും പാർക്കിങ് നിരോധിച്ചു. ഇതു സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കാൻ പോലീസിനെയും മോട്ടർവാഹന വകുപ്പിനെയും ചുമതലപ്പെടുത്തി. സീബ്രാ ലൈൻ മനസ്സിലാകത്തക്കവിധം മുന്നറിയിപ്പ് സംവിധാനം ഒരുക്കാൻ കെ എസ് ടി പ്പി അധികൃതരോട്…
Read Moreകോന്നി പഞ്ചായത്ത്: ഹെൽത്ത് ഉപകരണങ്ങളുടെ ഉദ്ഘാടനം ആഗസ്റ്റ് 11 തിങ്കളാഴ്ച
konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിലെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഹെൽത്ത് ഗ്രാൻ്റ് പ്രൊജക്ട് പ്രകാരം വാങ്ങിയ ഉപകരണങ്ങളുടെ ഉദ്ഘാടനം 2025 ആഗസ്റ്റ് 11 ന് രാവിലെ 11.00 മണിക്ക് കോന്നി താലൂക്ക് ആശുപത്രിയിൽ വച്ച് കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് അനി സാബു തോമസ് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളി എം.വി. യ്ക്ക് കൈമാറി നൽകിക്കൊണ്ട് നിർവ്വഹിക്കും . പഞ്ചായത്ത് അംഗങ്ങളായ റോജി എബ്രഹാം,തോമസ് കാലായിൽ,ലതികാ കുമാരി സി റ്റി,രഞ്ജു ആർ,സി എസ് സോമൻപിള്ള, ജോയ്സ് എബ്രഹാം,തുളസി മോഹൻ,ജോസഫ് പി വി,പുഷ്പ ഉത്തമൻ,ലിസിയമ്മ ജോഷ്വാ,ജിഷ ജയകുമാർ,സുലേഖ വി നായർ,ഉദയകുമാർ കെ ജി,ശോഭ മുരളി,ഫൈസൽ പി എച്ച്,അർച്ചന ബാലൻ,സിന്ധു സന്തോഷ്,സെക്രട്ടറി ദിപു റ്റി.കെ,താലൂക്ക് ആശുപത്രി സൂപ്രണ്ട് സ്മിത ആൻ സാം എന്നിവര് സംസാരിക്കും . ത്രീ പാർട്ട് ഹെമറ്റോളജി അനലൈസർ രക്ത പരിശോധനയ്ക്കായി ഉപയോഗിക്കുന്ന ആധുനിക…
Read Moreകോന്നി താലൂക്ക് വികസനസമിതി കാര്യക്ഷമമല്ല: മുഖ്യമന്ത്രിക്ക് പരാതി നൽകി
konnivartha.com: കോന്നി താലൂക്ക് വികസനസമിതി കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നുകാണിച്ച് കോന്നി പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് മുഖ്യമന്ത്രിക്ക് പരാതി നൽകി. പല ഉദ്യോഗസ്ഥരും സമിതിയിൽ പങ്കെടുക്കുന്നില്ല. ഉന്നയിക്കുന്ന പരാതികൾക്ക് വ്യക്തമായ നടപടിയോ മറുപടിയോ ലഭിക്കുന്നില്ല. കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായ പഞ്ചായത്തിലെ വാർഡുകളിൽ വനംവകുപ്പിന്റെ ഇടപെടീൽ ഇല്ല. ജലസംഭരണി ഇല്ലാത്തതിനാൽ ജലജീവൻ കണക്ഷൻ കിട്ടിയവർക്കും വെള്ളം കിട്ടുന്നില്ല തുടങ്ങിയ കാര്യങ്ങൾ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.കോന്നി കവലയിൽ ട്രാഫിക് സിഗ്നൽ വെയ്ക്കാനും നടപടി വേണമെന്നും പരാതിയിൽ ആവശ്യം ഉന്നയിച്ചു . പഞ്ചായത്തിലെ 16-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന മിനി സിവിൽസ്റ്റേഷന്റെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് ദുർഗന്ധം വമിക്കുന്നു. പൊതുജനങ്ങൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ട് നേരിടുന്നതായും മുഖ്യമന്ത്രിയ്ക്ക് പഞ്ചായത്ത് അധ്യക്ഷ പരാതി നല്കി .
Read Moreകോന്നിയിലെ ഈ വെള്ളക്കെട്ടില് മാത്രം “കൊതുക് വളരില്ല “
konnivartha.com: കോന്നി അഗ്നി സുരക്ഷാ വിഭാഗം പ്രവര്ത്തിക്കുന്ന കെട്ടിടത്തിന്റെ സമീപം ഉള്ള വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുവാന് അധികാരികള്ക്ക് കഴിയുന്നില്ല . കപ്പിലും ചിരട്ടയിലും കെട്ടികിടക്കുന്ന മറ്റു ജലത്തിലും കൊതുക് മുട്ടയിട്ടു പെരുകും എന്ന് സദാ സമയവും ബോധവത്കരണം നടത്തുന്ന ആരോഗ്യ വകുപ്പ് ,പഞ്ചായത്ത് എന്നിവ ഈ കെട്ടികിടക്കുന്ന മലിന ജലത്തെകുറിച്ച് ബോധവാന്മാരാകണം . മഴക്കാലത്ത് ആണ് ഇവിടെ മലിന ജലം കെട്ടി നില്ക്കുന്നത് .എത്ര വര്ഷമായി നാട്ടുകാര് പരാതി പറയുന്നു . സമീപം ഉള്ള പൊതു മരാമത്ത് വകുപ്പ് പോലും ഒരു ഓട എടുത്തു മലിന ജലം നീക്കം ചെയ്യുന്നില്ല . മലിന ജലം ഇവിടെ ഇങ്ങനെ കെട്ടിക്കിടക്കുന്നത് അധികാരികള്ക്ക് കുഴപ്പം ഇല്ലെങ്കിലും സമീപം ഉള്ള വീട്ടുകാര്ക്കും സ്കൂള് കുട്ടികള്ക്കും ഇതൊരു തീരാ ശാപം ആണ് . ഇടിച്ച വണ്ടികള് ഒതുക്കിയിടുന്ന സ്ഥലമായും…
Read More