കോന്നി നാരായണപുരം ചന്തയില്‍ എത്തുക ” ശങ്ക തീർക്കാം “

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ബ്ലോക്ക് പഞ്ചായത്ത് മാലിന്യ നിർമ്മാർജ്ജനത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ചതിന് ലഭിച്ച നിർമ്മൽ പുരസ്കാരതുകയായ 20 ലക്ഷം രൂപയും യും കോന്നി ഗ്രാമപഞ്ചായത്ത് വിഹിതമായ 2.50 ലക്ഷം രൂപയും വകയിരുത്തി നാരായണപുരം ചന്തയിൽ സ്ഥാപിച്ച നാരായണപുരം സാനിറ്ററി കോംപ്ലക്സ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. ശുചിത്വ മിഷന്റെ തുകയായി വകയിരുത്തി 2016 -17 നിർമ്മാണം ആരംഭിക്കുകയും ചില സാങ്കേതിക കാരണങ്ങളാൽ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് താമസം നേരിട്ടെങ്കിലും 2019 20 പൂർണ്ണ സജ്ജമാക്കിയാണ് ഇപ്പോൾ സാനിട്ടറി കോംപ്ലക്സ് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നത് പല തവണ ലേലം നടത്തിയെങ്കിലും ഏറ്റെടുക്കാൻ കരാറുകാർ എത്താതിരുന്നതിനെ തുടർന്ന് കോന്നി ഗ്രാമപഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന കുടുംബശ്രീ സംരംഭകരായ ഹരിതകർമ്മസേനയെ സാനിട്ടറി കോംപ്ലക്സ് പരിപാലന ചുമതല ഏൽപ്പിച്ചു കൊണ്ടാണ് ഗ്രാമപഞ്ചായത്ത് ഇപ്പോൾ സാനിട്ടറി കോംപ്ലക്സ് തുറന്നു നൽകുന്നത്.…

Read More