konnivartha.com: കോന്നി കൾച്ചറൽ ഫോറം കഴിഞ്ഞ 10 വർഷമായി സംഘടിപ്പിച്ചു വരുന്ന കോന്നി മെറിറ്റ് ഫെസ്റ്റ് ഇത്തവണ 2025 ജൂൺ 14ന് രാവിലെ 9 മണിക്ക് കോന്നി സെൻറ് ജോർജ് മഹാ ഇടവക ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും എന്ന് ചെയർമാൻ റോബിൻ പീറ്റർ അറിയിച്ചു കോന്നി കൾച്ചറൽ ഫോറം രക്ഷാധികാരി അഡ്വ:അടൂർ പ്രകാശ് എം പി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രശസ്ത നയതന്ത്രജ്ഞനും എഴുത്തുകാരനുമായ ടി പി ശ്രീനിവാസൻ കോന്നി മെറിറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും . കോന്നി നിയോജകമണ്ഡലത്തിൽ ഈ വർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളെയും റാങ്ക് ജേതാക്കളെയും സിവിൽ സർവീസ് വിജയികളെയും കോന്നി മെറിറ്റ് ഫെസ്റ്റിൽ അനുമോദിക്കും . കോന്നി നിയോജക മണ്ഡലത്തിലെ 33 വിദ്യാലയങ്ങളിൽ നിന്നായി 600 ലധികം വിദ്യാർത്ഥികൾ…
Read More