konnivartha.com: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കൂടുതൽ വിപുലമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോന്നി മെഡിക്കൽ കോളേജ് ബേസ് ആശുപത്രിയായി പ്രവർത്തിക്കും. ഇതിനായി മെഡിക്കൽ കോളേജിൽ മതിയായ സൗകര്യങ്ങളൊരുക്കും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അടിയന്തര കാർഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കും. മികച്ച ചികിത്സയോടൊപ്പം പകർച്ചവ്യാധി പ്രതിരോധവും മുന്നിൽ കണ്ടുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകൾ കർശനമായ പരിശോധനകൾ നടത്തും. ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. പമ്പ ആശുപത്രിയിൽ വിപുലമായ കൺട്രോൾ റൂം സ്ഥാപിക്കും. മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് മതിയായ സംവിധാനങ്ങൾ ഒരുക്കാനും ജീവനക്കാരെ നിയോഗിക്കാനും മന്ത്രി നിർദേശം നൽകി. വിവിധ സ്പെഷ്യാലിറ്റികളിലെ ഡോക്ടർമാരെ ആരോഗ്യ വകുപ്പിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും നിയോഗിക്കും. മെഡിക്കൽ കോളേജുകളിൽ…
Read Moreടാഗ്: konni medicalcollege
കോന്നി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ മിറിയം വർക്കിക്ക് യാത്ര അയപ്പ് നൽകി
konnivartha.com :കോന്നി ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. മിറിയം വർക്കിക്ക് യാത്ര അയപ്പ് നൽകി.ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളായാണ് സ്‌ഥലം മാറ്റം.കോന്നി മെഡിക്കൽ കോളേജിന്റെ നാൾ വഴികളിൽ നിർണായക പങ്ക് വഹിച്ചാണ് പടിയിറങ്ങുന്നത്. കോന്നി മെഡിക്കൽ കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥി പ്രവേശനം നേടിയതും രണ്ടാമത്തെ ബാച്ചിനുള്ള അനുമതി നേടിയതും ഡോ.മിറിയം വർക്കിയുടെ കാലത്താണ്.മെഡിക്കൽ കോളേജ് അധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് നൽകിയ യാത്രയയപ്പ് സമ്മേളനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജി എ അധ്യക്ഷനായി. മെഡിക്കൽ കോളേജിലെ കുട്ടികൾക്ക് ഒരമ്മയുടെ സ്നേഹവും കരുതലും നൽകിയിരുന്ന വ്യക്തിത്വമാണ് ഡോ. മിറിയം വർക്കിയെന്നു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.ഒരു വർഷമാണ് ഡോ. മിറിയം…
Read Moreഡോ: മിന്നി മേരി മാമനെ കോന്നി മെഡിക്കൽ കോളേജിന്‍റെ പ്രിൻസിപ്പലായി നിയമിച്ചു
ഡോ: മിന്നി മേരി മാമനെ കോന്നി മെഡിക്കൽ കോളേജിന്‍റെ പ്രിൻസിപ്പലായി നിയമിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കൽ കോളേജിലെ ബയോ കെമിസ്ട്രി പ്രൊഫസറായ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സേവനം അനുഷ്ഠിക്കുന്ന ഡോ മിന്നി മേരി മാമനെ കോന്നി മെഡിക്കൽ കോളേജിന്‍റെ പ്രിൻസിപ്പലായി നിയമിച്ചു . മറ്റ് ഗവ.മെഡിക്കൽ കോളേജുകളിലും പുതിയ പ്രിൻസിപ്പാൾമാരെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി. വയനാട്ടില്‍ ആദ്യമായാണ് പ്രിൻസിപ്പല്‍ നിയമനം .ബാക്കി മെഡിക്കല്‍ കോളേജുകളില്‍ വിരമിച്ച ഒഴിവില്‍ ആണ് നിയമനം (konnivartha.com ) കോന്നി – ഡോ.മിന്നി മേരി മാമൻ കോട്ടയം ഡോ കെ.പി ജയകുമാര്‍ തൃശ്ശൂർ – ഡോ..പ്രതാപ് എസ് മഞ്ചേരി-Dr. M സബൂറ ബീഗം കണ്ണൂർ : ഡോ.കെ.അജയകുമാർ എറണാകുളം- ഡോ: കലാ കേശവൻ പി. ആലപ്പുഴ- ഡോ.കെ. ശശികല വയനാട്- ഡോ.കെ.കെ. മുബാറക്…
Read More