കോന്നി മെഡിക്കൽ കോളേജ് റോഡ് വികസനം: 90 ഭൂ ഉടമകൾ ഭൂമി രജിസ്റ്റർ ചെയ്യുന്നതിന് അദാലത്തിൽ രേഖകൾ കൈമാറി. 49 ഭൂഉടമകൾ തുടർന്നുള്ള ദിവസം രേഖകൾ കോന്നി പൊതുമരാമത്ത് ഓഫീസിൽ എത്തിച്ചു നല്കും. വസ്തു ഉടമകൾക്ക് പണം കൈമാറുന്നതിനു മുന്നോടിയായി നടത്തിയ അദാലത്ത് വിജയമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. KONNIVARTHA.COM : കോന്നി ഗവ.മെഡിക്കൽ കോളേജ് റോഡ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി നടത്തിയ അദാലത്ത് വിജയമായെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ .മുരിങ്ങമംഗലം ശബരി ആഡിറ്റോറിയത്തിലാണ് അദാലത്ത് നടന്നത്.90 ഭൂഉടമകൾ അദാലത്തിൽ രേഖകൾ കൈമാറി. 139 സ്ഥലങ്ങൾ ഏറ്റെടുത്ത് വസ്തു ഉടമകൾക്കുള്ള പണം കൈമാറുന്നതിനുള്ള നടപടിയുടെ ഭാഗമായി എം.എൽ.എയുടെ നിർദ്ദേശാനുസരണമാണ് അദാലത്ത് നടത്തിയത്.139 ഭൂമിയുടെ ഉടമകൾക്ക് 3.17 കോടി രൂപയാണ് വിലയായി കൈമാറുന്നത്. ആധാരത്തിൻ്റെ പകർപ്പ്, പാൻ കാർഡ്, ആധാർ കാർഡ്. കരമടച്ച രസീത് എന്നിവയുടെ കോപ്പികൾ,…
Read More