konnivartha.com: കോന്നി മെഡിക്കല്‍ കോളേജ് പരിസരത്ത് വീണ്ടും കാട്ടു പോത്തുകള്‍ കൂട്ടമായി എത്തി . ഒറ്റയ്ക്കും കൂട്ടമായും രാത്രി യാമങ്ങളില്‍ ആണ് കാട്ടു പോത്ത് എത്തുന്നത് . സമീപത്തെ വീടിന് മുന്നില്‍ നിന്നുമാണ് കാട്ടുപോത്ത് പുല്ല് തിന്നുന്നത് . നേരത്തെ കാട്ടാന കൂട്ടമായി ഇറങ്ങുന്ന സ്ഥമായിരുന്നു കോന്നി മെഡിക്കല്‍ കോളേജ് നിര്‍മ്മിച്ച സ്ഥലം . നിര്‍മ്മാണ പ്രവര്‍ത്തനവും ലൈറ്റ് വെട്ടവും ഉള്ളതിനാല്‍ ഏറെ നാളായി കാട്ടാനയുടെ ശല്യം ഇല്ല .എന്നാല്‍ ദിനവും കാട്ടു പോത്തുകള്‍ മേയാന്‍ ഇറങ്ങുന്ന സ്ഥലമാണ് ഇവിടെ . അറിയാതെ മുന്നില്‍പ്പെട്ടാല്‍ പോത്ത് പായും . അപകടകരമായ നിലയില്‍ കാട്ടുപോത്ത് ആക്രമിക്കും . തീറ്റപുല്ലിന്‍റെ സാന്നിധ്യം ഉള്ളതിനാല്‍ കാട്ടു പോത്ത് മാറി പോകില്ല . നൂറുകണക്കിന് കിലോ ഭാരം ഉള്ള കാട്ടുപോത്തുകള്‍ ആണ് മേയാന്‍ എത്തുന്നത് .
Read Moreടാഗ്: konni medical college area
കോന്നിയിലെ ഭൂമി കയ്യേറ്റം : ശക്തമായ നടപടി സ്വീകരിക്കണം
കോന്നി വാര്‍ത്ത : കോന്നി മെഡിക്കൽ കോളേജിനു സമീപം നടക്കുന്ന ഭൂമി കയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.എ സൂരജ് ആവശ്യപ്പെട്ടു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ്, ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ, ഹിന്ദു ഐക്യവേദി ജില്ലാ ഉപാദ്ധ്യക്ഷർ മോഹൻദാസ് ചിറയിൽ, മഹിളാ മോർച്ചാ ഭാരവാഹി ഗീതാ സനൽ, അഖിൽ ആർ എന്നിവരുൾപ്പെട്ട സംഘം സ്ഥലം സന്ദർശിച്ചു. ഉന്നതരായ പലരുടെയും ഒത്താശയോടെ ആണ് ഈ കയ്യേറ്റം നടന്നിരിക്കുന്നതെന്നും പിന്നിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും ബിജെപി പറഞ്ഞു. കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കൃഷിഭൂമി അതിർത്തി നിർണ്ണയിച്ച് സംരക്ഷിക്കാൻ അധികൃതർ തയ്യാറാവണമെന്നും ബിജെപി ആവശ്യപ്പെട്ടു.ഈ ആവശ്യങ്ങൾ ഉന്നയിച്ച് സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ജില്ലാ ജനറൽ സെക്രട്ടറി വി.എ സൂരജ് പറഞ്ഞു.
Read More