konnivartha.com :കോന്നി കെ എസ്സ് ആര്‍ ടി സി ഡിപ്പോയ്ക്ക് ഏറ്റെടുത്ത ഭൂമി കെ എസ്സ് ആര്‍ ടി സിയ്ക്കു കൈമാറും കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നികെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കായി ഏറ്റെടുത്ത ഭൂമി കെ.എസ്.ആർ.ടി.സി ഉടമസ്ഥതയിലേക്ക് ആഗസ്റ്റ് 5 നകം മാറ്റുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ഇതിനായി എം.എൽ.എയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സിയുടെ ലാൻ്റ് സ്പെഷ്യൽ ഓഫീസർമാരും, റവന്യൂ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു. 2013 മുതൽ തടസ്സപ്പെട്ട് കിടക്കുന്ന കെ.എസ്.ആർ.ടി.സി സ്ഥലമേറ്റെടുക്കലാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. ഈ വർഷം ഫെബ്രുവരിയിൽ മന്ത്രിയെയും, കെ.എസ്.ആർ.ടി.സി എം.ഡി.യെയും പങ്കെടുപ്പിച്ച് എം.എൽ.എ തിരുവനന്തപുരത്ത് നടത്തിയ യോഗത്തിലാണ് കോന്നി കെ.എസ്.ആർ.ടി.സി യാഥാർത്ഥ്യമാക്കുന്നതി നാവശ്യമായ തീരുമാനമുണ്ടായത്.യോഗത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി യ്ക്കായി കണ്ടെത്തിയിട്ടുള്ള 2.41 ഏക്കർ സ്ഥലം കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലേക്ക് മാറ്റാനുള്ള നടപടി നടത്താൻ തീരുമാനിച്ചിരുന്നു. സ്ഥലം ഉടമസ്ഥതയിലാക്കുന്നതിനൊപ്പം യാഡ് നിർമ്മാണത്തിനുള്ള പണം…
Read More