കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ യാഥാർത്ഥ്യമാകുന്നു. 1.45 കോടിയുടെ യാഡ് നിർമ്മാണം ജനുവരി 17 ന് ഗതാഗത മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്യും. KONNIVARTHA.COM : കോന്നി കെ.എസ്.ആർ.ടി.സി കോന്നി ഡിപ്പോ പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി യാഡ് നിർമ്മാണത്തിൻ്റെ ഉദ്ഘാടനം ജനുവരി 17 ന് ഗതാഗത വകുപ്പു മന്ത്രി ആൻ്റണി രാജു നിർവ്വഹിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.എം.എൽ.എ യുടെ അഭ്യർത്ഥന പ്രകാരം സർക്കാർ അനുവദിച്ച 1.45 കോടി രൂപ ചെലവഴിച്ചാണ് യാഡ് നിർമ്മാണം നടത്തുന്നത്. യാഡ് നിർമ്മാണം പൂർത്തിയായാൽ ഉടൻ തന്നെ ഡിപ്പോയുടെ ഉദ്ഘാടനം നടത്തി പ്രവർത്തനമാരംഭിക്കും. നിർമ്മാണ പ്രവർത്തനങ്ങളുടെ കൺസൾട്ടൻസിയായി എച്ച്.എൽ.എൽ ആണ് പ്രവർത്തിക്കുന്നത്. കോട്ടയം കേന്ദ്രമായുള്ള കെ.എസ്.ആർ.ടി.സി സിവിൽ എഞ്ചിനീയറിംഗ് വിഭാഗമാണ് നിർമ്മാണ മേൽനോട്ടം നിർവ്വഹിക്കുന്നത്. നിർമ്മാണ ഉദ്ഘാടനം നടത്തുന്നതിനു മുന്നോടിയായി എം.എൽ.എ ജനപ്രതിനിധികളുടെ യോഗം വിളിച്ച് ചർച്ച നടത്തി. കോന്നിയുടെ ദീർഘകാല…
Read More