konnivartha.com: മലയോര പ്രദേശമായ കോന്നിയുടെ വികസന പാതയിൽ ഒരു നാഴികക്കല്ലുകൂടി. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൃഷിഭവനും 67- നമ്പര്‍ അങ്കണവാടി കെട്ടിടവും 20 ന് ഉദ്ഘാടനം ചെയ്യും എന്ന് കോന്നി പഞ്ചായത്ത് അറിയിച്ചു . കോന്നി ഗുർഗണ്ടസാരി ഇൻഡസ്ട്രിയല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സ്ഥലം സൗജന്യമായി നൽകിയത് . 2015- 2020 യുഡിഎഫ് ഭരണസമിതിയുടെ കാലയളവിൽ സ്ഥലം ഏറ്റെടുത്തു . 2020-2025 യുഡിഎഫ് ഭരണസമിതിയുടെ കാലയളവിൽ രണ്ട് കെട്ടിടവും 57.49 ലക്ഷം രൂപ ഫണ്ട് വകയിരുത്തി ഗ്രാമ പഞ്ചായത്ത് നിർമ്മിച്ചു. ഉദ്ഘാടനം 20-09-2025 രാവിലെ 11 മണിക്ക് കൃഷിഭവനിൽ വച്ച് ആന്റോ ആൻ്റണി എംപിയും അഡ്വ കെ.യു.ജനീഷ് കുമാർ എംഎൽഎയും നിർവഹിക്കും . ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനി സാബു തോമസ് അധ്യക്ഷത വഹിക്കും . ജനപ്രതിനിധികൾ സാമൂഹിക രാഷ്ട്രീയ നേതാക്കൾ, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ…
Read Moreടാഗ്: konni krishibhavan
കോന്നിയില്‍ കർഷക രജിസ്ട്രേഷൻ ക്യാമ്പയിൻ ഇന്ന് നടക്കും (20/05/2025)
konnivaretha.com: കർഷക രജിസ്ട്രി രജിസ്ട്രേഷൻ ക്യാമ്പയിൻ ഇന്ന് രാവിലെ (20/05/2025) 10.30 മുതൽ കൃഷി ഭവനിൽ വച്ച് നടക്കും . കോന്നി ഗ്രാമ പഞ്ചായത്ത് പരിധിയിലെ എല്ലാം കർഷകരും താഴെപറയുന്ന രേഖകളുമായി എത്തിച്ചേരണം എന്ന് അധികൃതര്‍ അറിയിച്ചു . 1. ആധാർ കാർഡ് 2. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ ഫോൺ. 3. 2025-26 വർഷത്തെ ഭൂനികുതി അടച്ച രസീത്. കതിർ ആപ്പ് രജിസ്ട്രേഷൻ നടപടികൾ അക്ഷയ / CSC വഴി പൂർത്തിയാക്കിയ കർഷകർ ഡേറ്റ വെരിഫിക്കേഷൻ നടത്തുന്നതിനായി രേഖകൾ സഹിതം എത്തിച്ചേരുക 1. ആധാർ കാർഡ് 2. റേഷൻ കാർഡ് 3. ബാങ്ക് പാസ്സ് ബുക്ക് 4. കരം അടച്ച രസീത് മേൽ രേഖകളുടെ പകർപ്പ് ആവശ്യമില്ല, വെരിഫിക്കേഷൻ നടത്തിയ ശേഷം തിരികെ നൽകുന്നതായിരിക്കും കോന്നിയില്‍ കർഷക രജിസ്ട്രേഷൻ ക്യാമ്പയിൻ ഇന്ന് നടക്കും: കോന്നി ഗ്രാമ…
Read More