കോന്നി കരിയാട്ടം വിശേഷങ്ങള്‍ (07/09/2025 )

  konnivartha.com: :വൈകിട്ട് 4 മുതൽ പാലാ മരിയ സദനം അവതരിപ്പിക്കുന്ന ഗാനമേളയും മെഗാഷോയും നടക്കും. മാനസികാരോഗ്യ പുനരധിവാസത്തിൻ്റെ ഭാഗമായാണ് മരിയ സദനം പരിപാടികൾ അവതരിപ്പിക്കുന്നത്. വൈകിട്ട് 6 മുതൽ തിരുവിതാംകൂർ ഹാസ്യകലയുടെ നേതൃത്വത്തിൽ പ്രശസ്ത കൊമേഡിയൻ ബിനു അടിമാലിയും മിമിക്സ് പരേഡ് അവതരിപ്പിക്കും. സെപ്റ്റംബർ 8 ന് കോന്നിയിൽ കരിയാട്ടം:ഘോഷയാത്ര 3 കേന്ദ്രങ്ങളിൽ നിന്ന് ആരംഭിക്കും. കോന്നി:ഐതിഹ്യ പെരുമയും, ചരിത്ര പിൻബലവും ചേർത്തുവച്ച് സെപ്റ്റംബർ 8 ന് കോന്നിയിൽ കരിയാട്ടം. കോന്നിയോളം പഴക്കമുള്ള കോന്നിയുടെ ആന കമ്പത്തിന് ദൃശ്യരൂപം നല്കിയ ആറാട്ടാണ് കരിയാട്ടം. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയാണ് കോന്നിയുടെ ആന ചരിത്രത്തെ അടയാളപ്പെടുത്താൽ കരിയാട്ടം എന്ന കലാരൂപത്തിന് ആവിഷ്കാരം നല്കിയത്. 500 ൽ അധികം ആളുകൾ ആനവേഷം കെട്ടിയാണ് കരിയാട്ടം നടത്തുന്നത്.കോന്നി ദേശത്തെ ലോകമറിയുന്നത്‌ ആനയുടെയും, ആനകമ്പത്തിൻ്റെയും പേരിലാണ്. അതിനൊപ്പം ചേർത്തു വയ്ക്കുകയാണ് കരിയാട്ടവും. വിപുലമായ…

Read More