കുളത്തുമണ്ണിൽ വീണ്ടും കാട്ടാനശല്യം :വ്യാപക കൃഷി നാശം

  konnivartha.com: കോന്നി വനം ഡിവിഷന്‍റെ ഭാഗവും നടുവത്ത്മൂഴി റേഞ്ചിലെ പാടം ഫോറസ്റ്റ് പരിധിയില്‍ ഉള്ള കലഞ്ഞൂര്‍ കുളത്തുമണ്ണിൽ വീണ്ടും കാട്ടാനശല്യം രൂക്ഷം . ഇന്ന് വെളുപ്പിനെ കാട്ടാന ഇറങ്ങി വാഴയുള്‍പ്പെടെ ഉള്ള കൃഷി നശിപ്പിച്ചതായി കര്‍ഷകര്‍ അറിയിച്ചു . കാട്ടാനകള്‍ കൃഷിയിടത്തില്‍ ഇറങ്ങി ലക്ഷകണക്കിന് രൂപയുടെ കാര്‍ഷിക വിളകള്‍ ആണ് നശിപ്പിക്കുന്നത് . വന്യ മൃഗങ്ങള്‍ കാടിറങ്ങുമ്പോള്‍ വനപാലകര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല . വന ഭാഗത്ത്‌ സംരക്ഷണ വേലിയടക്കം നിര്‍മ്മിക്കണം എന്നാണ് ആവശ്യം . കഴിഞ്ഞിടെ കൈത കൃഷി സ്ഥലത്ത് ഇറങ്ങിയ കാട്ടാന ഷോക്ക്‌ ഏറ്റു ചരിഞ്ഞിരുന്നു . നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി പ്രതി ചേര്‍ക്കാന്‍ ഉള്ള നീക്കം കോന്നി എം എല്‍ എ ഇടപെട്ടു തടഞ്ഞിരുന്നു . ഒന്നും രണ്ടും പ്രതികളായി വനം വകുപ്പ് കേസ്സ് എടുത്ത ആളുകള്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍‌കൂര്‍…

Read More