ശബരിമല തീര്‍ഥാടനം :കല്ലേലി അച്ചന്‍കോവില്‍ കാനന പാത സഞ്ചാരയോഗ്യമാക്കണം : കല്ലേലികാവ് ഭരണ സമിതി നിവേദനം നല്‍കി konnivartha.com; : ശബരിമല തീര്‍ഥാടനകാലം അടുത്തിരിക്കെ അയ്യപ്പന്മാര്‍ കാല്‍നടയായി എത്തുന്ന പരമ്പരാഗത അച്ചന്‍കോവില്‍ കല്ലേലി കാനന പാത അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണം എന്ന് ആവശ്യം ഉന്നയിച്ച് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ഭരണ സമിതി വനം വകുപ്പ് മന്ത്രിയ്ക്കും എന്‍ സി പി(എസ് ) നേതൃത്വത്തിനും നിവേദനം നല്‍കി . വനം വകുപ്പിന്‍റെ കല്ലേലി കാവല്‍പ്പുര മുതല്‍ കല്ലേലികാവിനു മുന്നിലൂടെ ഉള്ള അച്ചന്‍കോവില്‍ കോട്ടവാസല്‍ ചെങ്കോട്ട കാനന പാതയുടെ കല്ലേലി ചെക്ക് പോസ്റ്റ് മുതല്‍ വര്‍ഷങ്ങളായി അറ്റകുറ്റപണികള്‍ നടക്കുന്നില്ല . റോഡിന്‍റെ ഇരു ഭാഗവും വലിയ കുഴികള്‍ ആണ് .വാഹനങ്ങള്‍ വളരെ ബുദ്ധിമുട്ടിയാണ് കടന്നു പോകുന്നത് .നിത്യവും അപകട മേഖലയാണ് . റോഡിലെ ഇരു ഭാഗത്തെയും കുഴികള്‍ മണ്ണിട്ട് നികത്താന്‍…
Read More