konnivartha.com: കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം ) പത്തു ദിവസം നീളുന്ന മഹോത്സവത്തിന്റെ ഏഴാം ഉത്സവം മലയ്ക്ക് കരിക്ക് പടേനിയോടെ തുടങ്ങി. വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജ പ്രഭാത പൂജ പുഷ്പാഭിഷേകത്തിന് ശേഷം ഏഴാം മഹോത്സവത്തിന് തുടക്കം കുറിച്ചുള്ള ഉദ്ഘാടനം നടന്നു. പ്രമുഖ ഭവന ജീവകാരുണ്യ പ്രവർത്തക ഡോ. എം എസ് സുനിൽ ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. കാവ് സെക്രട്ടറി സലിം കുമാർ കല്ലേലി അധ്യക്ഷത വഹിച്ചു. അഡ്മിനിസ്സ്ട്രേറ്റ് മാനേജർ സാബു കുറുമ്പകര സ്വാഗതം പറഞ്ഞു. ചലച്ചിത്ര സംവിധായകൻ മധു ഇറവങ്കര, സാക്ഷരതാ മിഷൻ മുൻ ഡയറക്ടർ പ്രൊഫ.കോന്നി ഗോപകുമാർ, പറക്കോട് ബ്ലോക്ക് പ്രസിഡന്റ് എം പി മണിയമ്മ, മാധ്യമ പ്രവർത്തക ശ്രീജി,രഘുനാഥൻ ഉണ്ണിത്താൻ, ജയൻ കോന്നി എന്നിവർ സംസാരിച്ചു. പ്രസിദ്ധമായ പത്താമുദയ കല്ലേലി ആദിത്യ പൊങ്കാലയും…
Read More