കോന്നി ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു

  konnivartha.com:കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അദ്ധ്യക്ഷനായുള്ള പൊതുജനാരോഗ്യ സമിതിയിൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് മെമ്പർ സെക്രട്ടറിയായും. ആയുർവേദ, ഹോമിയോ മെഡിക്കൽ ഓഫീസർമാർ, കൃഷി ഓഫീസർ, വെറ്റിനറി ഓഫീസർ, ഫുഡ് സേഫ്റ്റി ഓഫീസർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർ അംഗങ്ങളായ സ്റ്റാറ്റ്യൂട്ടറി ബോഡിയിൽ ഹെൽത്ത് ഇൻസ്പെക്ടറിനെ ഹെൽത്ത് ഓഫീസറായി ആയും ഉൾപ്പെടുത്തിയിട്ടുണ്ട്. പകർച്ചവ്യാധികൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണ വിധേയമാക്കുന്നതിന് പൊതുജനാരോഗ്യനിയമം കർശനമായി നടപ്പാക്കുന്നതിന് ആരോഗ്യവകുപ്പിൻറെ ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി സമിതി രൂപീകരിച്ച് നിയമം നടപ്പിലാക്കാൻ തീരുമാനിച്ചത്. നിലവിൽ ഉണ്ടായിരുന്ന മലബാർ ആക്ടിനും തിരു-കൊച്ചി ആക്ടിനും പകരമായാണ് പൊതുജനാരോഗ്യനിയമം നടപ്പിലാക്കിയിരിക്കുന്നത്. ഈ നിയമപ്രകാരം കൊതുക്ജന്യരോഗം പരത്തുന്ന സാഹചര്യം സൃഷ്ടിക്കുക, ജലമലിനീകരണം നടത്തി പകർച്ചവ്യാധി പകരുന്ന സാഹചര്യം ഉണ്ടാക്കുക, മനുഷ്യൻറെ ആരോഗ്യത്തിന് ഹാനീകരമാകുന്ന ഏതൊരു പ്രവർത്തിയും ഈ നിയമത്തിൽ പിഴയും പിഴയോടുകൂടി തടവും വ്യവസ്ഥ…

Read More