കോന്നി ഗവ.മെഡിക്കല്‍ കോളേജ് ഒ.പി ക്രമീകരണം:ഒ.പി.വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ക്കായി പ്രത്യേകം മുറികള്‍ തയ്യാറാക്കി

കോന്നി ഗവ.മെഡിക്കല്‍ കോളേജ് ഒ.പി ആഗസ്റ്റ് ആദ്യവാരം : കോന്നി ഗവ.മെഡിക്കല്‍ കോളേജ് ഒ.പി ക്രമീകരണം:ഒ.പി.വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ക്കായി പ്രത്യേകം മുറികള്‍ തയ്യാറാക്കി കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കല്‍ കോളേജിലെ ഒ.പി വിഭാഗത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഒ.പി.വിഭാഗം, രജിസ്‌ട്രേഷന്‍ കൗണ്ടര്‍, ഫാര്‍മസി, കഫറ്റേരിയ തുടങ്ങിയവയ്ക്കായി ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളാണ് പരിശോധിച്ചത്. ഇവിടങ്ങളിലേക്കുള്ള ഫര്‍ണിച്ചറുകളും അനുബന്ധ സാധനങ്ങളും ഉടന്‍ എത്തിച്ചേരും. ഇവ ക്രമീകരിക്കുന്നതു സംബന്ധിച്ചാണ് പരിശോധന നടത്തിയത്. ഒ.പി. രജിസ്‌ട്രേഷന്‍ കൗണ്ടറിനു മുന്‍പില്‍ രോഗികള്‍ക്കും മറ്റുള്ളവര്‍ക്കുമായി വെയ്റ്റിംഗ് ഏരിയായില്‍ കസേരകള്‍ ക്രമീകരിക്കും. രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ ടോക്കണ്‍ നമ്പരോടുകൂടി ഒ.പി.യ്ക്ക് മുന്‍പില്‍ എത്താം. അവിടെയും കാത്തിരിക്കാനുള്ള കസേരകള്‍ ക്രമീകരിക്കുന്നുണ്ട്. ഒ.പി.വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ക്കായി പ്രത്യേകം മുറികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ ഡോക്ടര്‍ക്കും നേഴ്‌സിനും രോഗിക്കും ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കും. കഫറ്റീരിയയില്‍ വരുത്തേണ്ട…

Read More