കോന്നി ഫെസ്റ്റിന് തിരിതെളിഞ്ഞു

konnivartha.com: കോന്നി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടുന്ന കോന്നി ഫെസ്റ്റിന് തിരിതെളിഞ്ഞു. മലയോര നാടിൻ്റെ വ്യാപാര-വിജ്ഞാന-പുഷ്പോത്സവ കലാമേളയിൽ നിരവധി പുതുമകളാണ് സമന്വയിച്ചിരിക്കുന്നത്. 100 ൽ പരം വ്യാപാര സ്റ്റാളുകൾ, ഓട്ടോ സോൺ, കുട്ടികൾക്കുള്ള വിനോദങ്ങൾ, പുഷ്പ- ഫല പ്രദർശനം, രുചികരമായ ഭക്ഷ്യശാല, വിദ്യാർത്ഥികൾക്കുള്ള വൈവിദ്ധ്യമായ മത്സരങ്ങൾ, പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യകൾ തുടങ്ങിയവ കോന്നി ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നു. കോന്നി കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അധ്യക്ഷത വഹിച്ചു.സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചലച്ചിത്ര സീരിയൽ താരം മഞ്ജു വിജീഷ് കലാസന്ധ്യ ഉദ്ഘാടനം ചെയ്തു .വൈസ് ചെയർമാൻ എസ് .സന്തോഷ്കുമാർ കൺവീനർ ബിനുമോൻ ഗോവിന്ദൻ,സീരിയൽ താരം പ്രിൻസ് വർഗീസ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.വി.അമ്പിളി കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനി സാബു തോമസ് ,, ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്…

Read More