നാടിന്‍റെ സ്നേഹ സംഗമ വേദികളാണ് വ്യാപാര വിജ്ഞാനകലാ മേളകൾ : റോബിൻ പീറ്റർ konnivartha.com: കാഴ്ചയുടെ വർണ്ണ വിസ്മയം തീർത്ത ഇത്തവണത്തെ കോന്നി ഫെസ്റ്റിന് സമാപനം. സമാപന സമ്മേളനം കോന്നി കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു നമ്മുടെ നാടിന്‍റെ ഒത്തൊരുമയും സാഹോദര്യവും വിളിച്ചോതുന്ന നാനാതുറകളിലെ ആളുകളുടെ സ്നേഹസംഗമ വേദിയായി കോന്നി ഫെസ്റ്റിന് മാറാൻ കഴിഞ്ഞു എന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് റോബിൻ പീറ്റർ പറഞ്ഞു വൈസ് ചെയർമാൻ എസ് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ ബിനുമോൻ ഗോവിന്ദൻ, ട്രഷറർ ജി ശ്രീകുമാർ, ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.ബഷീർ, കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ട് എസ് .വി പ്രസന്നകുമാർ, ലീലാരാജൻ ,ശ്രീകല നായർ , കെ ആർ പ്രമോദ്,ബിജു വട്ടക്കുളഞ്ഞി, ജയപ്രകാശ്, ലിജ.ടി ,ഗീവർഗീസ്, പ്രദീപ്കുമാർ ,മാത്യു…
Read Moreടാഗ്: konni fest
കോന്നി ഫെസ്റ്റ് (ഇന്നത്തെ പരിപാടി ,2025 ജനുവരി 1 )പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം
കോന്നി ഫെസ്റ്റ് (ഇന്നത്തെ പരിപാടി ,2025 ജനുവരി 1 )പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം വൈകിട്ട് 6 ന് സമാപന സമ്മേളനം ,തുടര്‍ന്ന് താമരശ്ശേരി ചുരം പ്രോഗ്രാം
Read Moreകോന്നി ഫെസ്റ്റ് ഇന്നത്തെ പരിപാടി ( 31/12/2024 )പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം
കോന്നി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കോന്നി ഫെസ്റ്റ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയം . കോന്നി ഫെസ്റ്റ് ഇന്നത്തെ പരിപാടി ( 31/12/2024 )പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം 5.30 pm സിനിമാറ്റിക്ക് ഡാന്‍സ് കോമ്പറ്റീഷന്‍ , 7 pm വണ്‍മാന്‍ ഷോ, 8 pm ആട്ടക്കളം 9 pm മ്യൂസിക്ക് നൈറ്റ്
Read Moreഏകാന്തതയുടെ നിറഭേദങ്ങൾ എന്ന പുസ്തകം കോന്നി ഫെസ്റ്റില്‍ പ്രകാശനം ചെയ്തു
രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം യാഥാർത്ഥ്യമാക്കിയതിൽ എം എസ് വർഗീസിന്‍റെ പങ്ക് വിസ്മരിക്കുവാൻ കഴിയില്ല. അടൂർ പ്രകാശ് എം.പി konnivartha.com : പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം യാഥാർത്ഥ്യമാക്കുന്നതിൽ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടർ ആയിരുന്ന എം.എസ് വർഗീസ് നടത്തിയ ഇടപെടലുകൾ വിസ്മരിക്കുവാൻ കഴിയില്ലെ ന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ എം.എസ് വർഗീസ് എഴുതിയ ഓർമ്മകുറിപ്പുകളായ ഏകാന്തതയുടെ നിറഭേദങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വനിതകൾക്കായി രണ്ട് വോളിബോൾ അക്കാദമികൾ അനുവദിച്ചതിൽ ഒന്ന് കോന്നിയിൽ നമ്മുടെ സ്റ്റേഡിയത്തിൽ ലഭിക്കുന്നതിനും എം.എസ് വർഗീസ് നടത്തിയ ആത്മാർത്ഥമായ ഇടപെടലും എടുത്ത് പറയേണ്ടതാണന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹി ഖേൽസാഹിത്യ കേന്ദ്ര പബ്ലിക്കേഷൻ ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് . കാതോലിക്കേറ്റ് കോളേജ് മുൻ പ്രിൻസിപ്പൽ…
Read Moreകോന്നി ഫെസ്റ്റ് ( ഡിസംബര്‍ 30 തിങ്കള്‍ ): പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം
കോന്നി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കോന്നി ഫെസ്റ്റ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയം . (ഇന്നത്തെ പരിപാടി ( ഡിസംബര്‍ 30 തിങ്കള്‍ ) 5.30 pm ഫിലിം ഷോ ( വലസൈ പറവകള്‍ 6.30 pm കൈകൊട്ടിക്കളി 7 pm :പുസ്തക പ്രകാശനം 8 pm ഗാനമേള
Read Moreകോന്നിഫെസ്റ്റില്‍ പുസ്തകത്തിന്‍റെ പ്രകാശനകർമ്മം നടക്കും
konnivartha.com: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എം.എസ് വർഗീസിന്റെ ഓർമ്മക്കുറിപ്പുകളായ ” ഏകാന്തതയുടെ നിറഭേദങ്ങൾ” എന്ന പുസ്തകം ന്യൂഡൽഹി ഖേൽ സാഹിത്യകേന്ദ്രപബ്ളിക്കേഷൻസ് പ്രസിദ്ധീകരിക്കുകയാണ്. പ്രസ്തുത പുസ്തകത്തിന്‍റെ പ്രകാശനകർമ്മം 2024 ഡിസംബർ 30 തിങ്കളാഴ്ച വൈകിട്ട് ഏഴുമണിക്ക് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ കോന്നിഫെസ്റ്റിന്റെ വേദിയിൽ നടക്കും. അടൂർ പ്രകാശ് എം.പിയാണ് പുസ്തകം പ്രകാശിപ്പിക്കുന്നത് കോന്നി കൾച്ചറൽ ഫോറം കൺവീനർ ബിനുമോൻ ഗോവിന്ദൻ അദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗവും കോന്നി കൾച്ചറൽ ഫോറം ചെയർമാനുമായ റോബിൻ പീറ്റർ മുഖ്യപ്രഭാഷണം നടത്തും. കതോലിക്കേറ്റ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.ജോർജ് വർഗീസ് ആദ്യ പ്രതി ഏറ്റുവാങ്ങും. ബിനു കെ.സാം പുസ്തകം പരിചയപ്പെടുത്തും.
Read Moreകോന്നി ഫെസ്റ്റ് (ഇന്നത്തെ പരിപാടി , ഡിസംബര്‍ 29 ഞായര്‍ ) പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം
കോന്നി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടുന്ന കോന്നി ഫെസ്റ്റ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയം . (ഇന്നത്തെ പരിപാടി , ഡിസംബര്‍ 29 ഞായര്‍ ) 5.30 pm :കരോക്കെ ഗാനമേള , 6 pm നൃത്തവൈഭവം .8 pm : മ്യൂസിക്കല്‍ മെഗാ നൈറ്റ് . വ്യാപാര-വിജ്ഞാന-പുഷ്പോത്സവ കലാമേളയിൽ നിരവധി പുതുമകളാണ് സമന്വയിച്ചിരിക്കുന്നത്. 100 ൽ പരം വ്യാപാര സ്റ്റാളുകൾ, ഓട്ടോ സോൺ, കുട്ടികൾക്കുള്ള വിനോദങ്ങൾ, പുഷ്പ- ഫല പ്രദർശനം, രുചികരമായ ഭക്ഷ്യശാല, വിദ്യാർത്ഥികൾക്കുള്ള വൈവിദ്ധ്യമായ മത്സരങ്ങൾ, പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യകൾ തുടങ്ങിയവ കോന്നി ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നു.
Read Moreമൻമോഹൻ സിംഗ് അനുസ്മരണം സംഘടിപ്പിച്ചു
കോന്നി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മൻമോഹൻ സിംഗ് അനുസ്മരണം സംഘടിപ്പിച്ചു konnivartha.com: മുൻ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ മൻമോഹൻ സിംഗ് അനുസ്മരണം കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിച്ചു .കോന്നി കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. കോന്നി കൾച്ചറൽ ഫോറം എക്സിക്യൂട്ടീവ് മെമ്പർ ഗീവർഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.കൺവീനർ ബിനുമോൻ ഗോവിന്ദൻ വൈസ് ചെയർമാൻ എസ് സന്തോഷ് കുമാർ, ട്രഷറർ ജി ശ്രീകുമാർ, അഭിലാഷ് കോന്നി, ഐവാൻ വകയാർ, ശ്രീകല നായർ , ബിജു വട്ടക്കുളഞ്ഞി,ചിത്ര രാമചന്ദ്രൻ ,പ്രദീപ് കുമാർ .,ലിജ .ടി ,സിജി മാത്യു എന്നിവർ പ്രസംഗിച്ചു
Read Moreകോന്നി ഫെസ്റ്റിൽ നൃത്ത അധ്യാപകരെ ആദരിച്ചു : കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു
konnivartha.com: കോന്നി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കോന്നി ഫെസ്റ്റിൽ കോന്നി നിയോജക മണ്ഡലത്തിലെ നൃത്ത അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ദേവാങ്കണം പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു സ്വയം ഊർജ്ജം ഉൾക്കൊള്ളുക എന്നുള്ളതാണ് സമൂഹത്തിന്റെ ഇന്നത്തെ ആവശ്യമെന്നും കല ഉള്ളിടത്ത് കലാപം ഉണ്ടാവില്ലെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു കോന്നി കൾച്ചറൽ ഫോറം ചെയർമാൻ ശ്രീ റോബിൻ പീറ്ററുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വൈസ് ചെയർമാൻ എസ് സന്തോഷ് കുമാർ കൺവീനർ ബിനുമോൻ ഗോവിന്ദൻ, ട്രഷറർ ജി ശ്രീകുമാർ, പ്രോഗ്രാം കോഡിനേറ്റർ ബിനു കെ സാം’ അനൂ വി സുദേവ് , ഡോ: ഹരിദാസ്, ഗായിക പാർവതി ജഗീഷ് സംഗീതസംവിധായകൻ ജിജോചേരിയിൽ ഗ്രാമപഞ്ചായത്ത് അംഗം ആനന്ദവല്ലി അമ്മ, ജയപ്രകാശ്, ശ്രീകല നായർ ,രാജീവ് മള്ളൂർ ,…
Read Moreകോന്നി ഫെസ്റ്റ് (ഡിസംബര്‍ 28 ശനി )പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം
കോന്നി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടുന്ന കോന്നി ഫെസ്റ്റ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയം . കോന്നി ഫെസ്റ്റില്‍ ഇന്ന് വൈകിട്ട് 3.30 ന് ചിത്ര രചന മത്സരം , 5.30 ന് കൈകൊട്ടിക്കളി , 6.30 ന് കോമഡി ഷോ , രാത്രി എട്ടിന് ഫീല്‍ ഗുഡ് കോമഡി ഷോ ( രാജേഷ് കൊട്ടാരത്തില്‍ , ഹരി ഉതിമൂട് , സുജിത് കോന്നി ) വ്യാപാര-വിജ്ഞാന-പുഷ്പോത്സവ കലാമേളയിൽ നിരവധി പുതുമകളാണ് സമന്വയിച്ചിരിക്കുന്നത്. 100 ൽ പരം വ്യാപാര സ്റ്റാളുകൾ, ഓട്ടോ സോൺ, കുട്ടികൾക്കുള്ള വിനോദങ്ങൾ, പുഷ്പ- ഫല പ്രദർശനം, രുചികരമായ ഭക്ഷ്യശാല, വിദ്യാർത്ഥികൾക്കുള്ള വൈവിദ്ധ്യമായ മത്സരങ്ങൾ, പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യകൾ തുടങ്ങിയവ കോന്നി ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നു.
Read More