കോന്നി ആനക്കൂട് ആനകള്‍ക്ക് കൊലയറയാകുന്നു: ആറ് മാസത്തിന് ഉള്ളില്‍ ചരിഞ്ഞത് 3 ആനകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി എക്കോ ടൂറിസം കേന്ദ്രത്തിനോടു കൂട്ടി യോജിപ്പിച്ച കോന്നി ആനക്കൂട്ടിലെ കുട്ടിയാനകള്‍ക്ക് ആയുസ് ഇല്ല . വിവിധങ്ങളായ രോഗം എങ്ങനെ കുട്ടിയാനകള്‍ക്ക് പിടിപെടുന്നു എന്നു അന്വേഷിക്കുന്നില്ല . 6 മാസത്തിനു ഉള്ളില്‍ രണ്ടു കുട്ടിയാനകള്‍ ആണ് ചരിഞ്ഞത് .കോന്നി ആനകൂട്ടിലെ കുട്ടിയാന മണികണ്ഠൻ( ജൂനിയര്‍ സുരേന്ദ്രന്‍) ഇന്നാണ്ചരിഞ്ഞത് . ദഹന സംബന്ധമായ അസുഖത്തെ തുടർന്ന് കുട്ടിയാന ചികിത്സയിലായിരുന്നു. ഇന്ന് ശസ്ത്രക്രിയ നടത്താനിരിക്കെയാണ് ചരിഞ്ഞത്. ഉദര സംബന്ധമായ അസുഖം എന്നാണ് വനം വകുപ്പ് ഡോക്ടറുടെ ഭാക്ഷ്യം . ആറ് മാസം മുന്നേ രണ്ടു ദിവസത്തിന് ഉള്ളില്‍ രണ്ടു ആനകള്‍ ചരിഞ്ഞു . മണിയന്‍ (75) എരണ്ട കെട്ടിനെ തുടര്‍ന്നു ചരിഞ്ഞു . രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ 4…
Read More