കോന്നി സി എഫ് ആര്‍ ഡി കോളേജില്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍

  konnivartha.com: അടിസ്ഥാന കാര്യങ്ങള്‍ പോലും ഇല്ലാത്ത കോന്നി സി എഫ് ആര്‍ ഡി കോളേജില്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍.നാഥനില്ലാ കളരിയായി സിഎഫ്ആർ‍ഡി (കൗൺസിൽ ഫോർ ഫുഡ് റിസർച് ആൻ‍ഡ് ഡവലപ്മെന്റ്) മാറി എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു . കോന്നി പെരിഞൊട്ടയ്ക്കലിൽ പ്രവര്‍ത്തിച്ചു വരുന്ന സിഎഫ്ആർ‍ഡി കോളേജില്‍ ആണ് കുട്ടികള്‍ക്ക് അടിസ്ഥാന കാര്യം ഇല്ലാത്തത് . പ്രിൻസിപ്പലും ഇല്ല വൈസ് പ്രിൻസിപ്പലുമില്ലാത്ത അവസ്ഥ . പ്രിൻസിപ്പൽ ഇല്ലാതായിട്ട് ഒരു വർഷം.മുതിര്‍ന്ന അധ്യാപകരാണ് പ്രിൻസിപ്പലിന്‍റെ താല്‍ക്കാലിക ചുമതല വഹിക്കുന്നത് . കോളജിനായി നിർമിച്ച കെട്ടിടം അറ്റകുറ്റപ്പണികൾ ഇല്ലാതെ പ്രവർത്തനം നിലച്ചിട്ടു രണ്ട് വർഷമായി. കുട്ടികള്‍ക്ക് ഇരുന്നു പഠിക്കാന്‍ വേണ്ട ഒന്നും ഇല്ല . പലകുറി കുട്ടികള്‍ വിഷയം ബന്ധപെട്ട അധികാരികളെ അറിയിച്ചു .അവര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല . ക്ലാസ് മുറികളിൽ ആവശ്യമായ ബെഞ്ചും ഡെസ്കും പോലുമില്ല. ഇക്കാര്യങ്ങൾ അധികൃതരുടെ…

Read More