കോന്നിയില്‍ ജൂനിയര്‍ അനലിസ്റ്റ്, സീനിയര്‍ അനലിസ്റ്റ് നിയമനം

  konnivartha.com: കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റിന്റെ (സിഎഫ്ആര്‍ഡി) കീഴിലുളള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയിലെ കെമിക്കല്‍ വിഭാഗത്തിലേക്ക് ജൂനിയര്‍ അനലിസ്റ്റ്, സീനിയര്‍ അനലിസ്റ്റ് തസ്തികകളിലേക്ക് ഒരുവര്‍ഷത്തെ കരാര്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ അനലിസ്റ്റ് : യോഗ്യത 50ശതമാനം മാര്‍ക്കില്‍ കുറയാത്ത കെമിസ്ട്രി/ബയോ കെമിസ്ട്രി ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ അനലിസ്റ്റായി മൂന്നുവര്‍ഷം കുറയാത്ത പ്രവൃത്തി പരിചയവും (എന്‍എബിഐ അക്രഡിറ്റേഷന്‍ ഉളള ലാബിലെ പ്രവൃത്തിപരിചയം അഭികാമ്യം) പ്രതിമാസ വേതനം 25000 രൂപ. ജൂനിയര്‍ അനലിസ്റ്റ്: യോഗ്യത : 50ശതമാനം മാര്‍ക്കില്‍ കുറയാത്ത കെമിസ്ട്രി/ ഫുഡ് ടെക്‌നോളജി ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് അനാലിസിസില്‍ ഒരുവര്‍ഷം കുറയാത്ത പ്രവൃത്തി പരിചയവും. പ്രതിമാസ വേതനം 15000 രൂപ. അവസാന തീയതി ഫെബ്രുവരി 15. വെബ് സൈറ്റ് : www.supplycokerala.com,…

Read More

കോന്നിയില്‍ ലക്ചറര്‍ തസ്തിക:അപേക്ഷ ക്ഷണിച്ചു

  konnivartha.com:ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആര്‍.ഡി) ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ (സി.എഫ്.റ്റി.കെ) ഫുഡ് ടെക്‌നോളജി വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു പ്രതിമാസ വേതനം 20,000 രൂപ. യോഗ്യത: മൈക്രോബയോളജി വിഷയത്തില്‍ ഒന്നാം ക്ലാസ്/ ഉയര്‍ന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും (നെറ്റ്/ പിഎച്ച്ഡി അഭികാമ്യം), ഒരു വര്‍ഷത്തില്‍ കുറയാത്ത അദ്ധ്യാപന പ്രവൃത്തിപരിചയവും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 30 വിവരങ്ങള്‍ക്ക് www.supplycokerala.com. www.cfrdkerala.in വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍ : 0468 2961144.

Read More

കോന്നി സി എഫ് ആര്‍ ഡി കോളേജില്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍

  konnivartha.com: അടിസ്ഥാന കാര്യങ്ങള്‍ പോലും ഇല്ലാത്ത കോന്നി സി എഫ് ആര്‍ ഡി കോളേജില്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍.നാഥനില്ലാ കളരിയായി സിഎഫ്ആർ‍ഡി (കൗൺസിൽ ഫോർ ഫുഡ് റിസർച് ആൻ‍ഡ് ഡവലപ്മെന്റ്) മാറി എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു . കോന്നി പെരിഞൊട്ടയ്ക്കലിൽ പ്രവര്‍ത്തിച്ചു വരുന്ന സിഎഫ്ആർ‍ഡി കോളേജില്‍ ആണ് കുട്ടികള്‍ക്ക് അടിസ്ഥാന കാര്യം ഇല്ലാത്തത് . പ്രിൻസിപ്പലും ഇല്ല വൈസ് പ്രിൻസിപ്പലുമില്ലാത്ത അവസ്ഥ . പ്രിൻസിപ്പൽ ഇല്ലാതായിട്ട് ഒരു വർഷം.മുതിര്‍ന്ന അധ്യാപകരാണ് പ്രിൻസിപ്പലിന്‍റെ താല്‍ക്കാലിക ചുമതല വഹിക്കുന്നത് . കോളജിനായി നിർമിച്ച കെട്ടിടം അറ്റകുറ്റപ്പണികൾ ഇല്ലാതെ പ്രവർത്തനം നിലച്ചിട്ടു രണ്ട് വർഷമായി. കുട്ടികള്‍ക്ക് ഇരുന്നു പഠിക്കാന്‍ വേണ്ട ഒന്നും ഇല്ല . പലകുറി കുട്ടികള്‍ വിഷയം ബന്ധപെട്ട അധികാരികളെ അറിയിച്ചു .അവര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല . ക്ലാസ് മുറികളിൽ ആവശ്യമായ ബെഞ്ചും ഡെസ്കും പോലുമില്ല. ഇക്കാര്യങ്ങൾ അധികൃതരുടെ…

Read More

ജോലി ഒഴിവ് :കോന്നി സിഎഫ്ആര്‍ഡിയിലെ ഫുഡ് ക്വാളിറ്റി മോണട്ടറിംഗ് ലബോറട്ടറി

കോന്നി സിഎഫ്ആര്‍ഡിയിലെ ഫുഡ് ക്വാളിറ്റി മോണട്ടറിംഗ് ലബോറട്ടറിയില്‍ 15000 രൂപ പ്രതിമാസ വേതന നിരക്കില്‍ ജൂനിയര്‍ അനലിസ്റ്റുകളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കെമിസ്ട്രി/ഫുഡ് ടെക്‌നോളജി വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും ഫുഡ് പ്രോസസിംഗ് രംഗത്തോ ഫുഡ് ലബോറട്ടറികളിലോ ഒരു വര്‍ഷത്തില്‍ കുറയാത്ത ഭക്ഷ്യസംസ്‌കരണത്തിലുള്ള പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 24. കൂടുതല്‍ വിവരവും അപേക്ഷാഫോറവും www.supplycokerala.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Read More