കോന്നി അതിരാത്രം : വിശേഷങ്ങള്‍ ( 26/04/2024 )

ഹവിസ്സുകളെരിഞ്ഞു: അഗ്‌നി ഉണർന്നു; പ്രവർഗ്യങ്ങൾ ആരംഭിച്ചു konnivartha.com/കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം മുഴുവൻ സമയ യാഗ ക്രിയകളിലേക്കു കടന്നു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സോമയാഗത്തിന്റെ ഭാഗമായി നിരവധി ഇഷ്ടികൾ (ചെറു യാഗങ്ങൾ) നടന്നു. സൂര്യോദയത്തിനു മുൻപ് തന്നെ ആരംഭിച്ച യാഗ പദ്ധതികളിൽ സാധാരണ ദൈനം ദിന കർമങ്ങൾക്കു പുറമെ അതിരാത്രം ആരംഭിക്കുന്നതിനു മുൻപായുള്ള അഥിതി ഇഷ്ടി നടത്തി. ദേവ മാതാക്കളെ പ്രീതി പ്പെടുത്തുകയാണ് ഇതിന്റെ ലക്‌ഷ്യം. ദേവന്മാരുടെ അമ്മമാരെ ക്ഷണിക്കുക എന്ന ചടങ്ങാണിത്. തുടർന്ന് ലോകത്തിന്റെ നിലനിൽപ്പ് മാതൃ ശക്തിയിലാണെന്നും അമ്മമാരെ പ്രീതിപ്പെടുത്തേണ്ടത് ലോക നന്മക്കു ഒഴിച്ചുകൂടാനാകാത്തതാണെന്നും ഉള്ള സങ്കല്പത്തോടെ പ്രായണീയ ഇഷ്ടി എന്ന യാഗം നടത്തി. അതിരാത്ര യാഗത്തിലെ ഏറ്റവും മനോഹരവും ഏറ്റവും വൈദിക പ്രാധാന്യമുള്ളതുമായ ആദ്യ പ്രവർഗ്യം ഇന്നലെ ഉച്ചക്ക് 1 മണിക്ക് ശേഷം നടന്നു. രാവിലെ 11…

Read More