കോന്നി അതിരാത്രം: വിശേഷങ്ങള്‍ ( 25/04/2024 )

ഇളകൊള്ളൂർ അതിരാത്രം: ദ്വിദീയ ചയനം പൂർത്തിയാക്കി കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം ഇന്നലെ (25- 4 -2024) ദ്വിദീയ ചയനം പൂർത്തിയാക്കി. സോര്യോദയത്തിനു മുൻപ് തന്നെ യാഗം ആരംഭിച്ചു. യജമാന പത്നിയും സഹായിയും യാഗ കുണ്ഡത്തിന് പ്രദക്ഷിണം വച്ചു. വൈകിട്ട് 4 മണിയോടെ ഹോമാദികൾ പുനരാരംഭിച്ച് പ്രവർഗ്യോപാസത് ക്രിയകൾ തുടർന്നു രണ്ടാം ചിതി ചയനം പൂർത്തിയാക്കി. വൈകിട്ട് 6 .30 നു ശേഷം പ്രധാന ആചാര്യന്റെ യാഗ ജ്ഞാന പ്രഭാഷണം നടന്നു. തുടർന്നു യാഗ സമർപ്പണവും പൂർത്തിയാക്കി. വൈകിട്ട് 7 മണിക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചർ പ്രഭാഷണം നടത്തി. സനാധന ധർമത്തിൽ വിഭജനത്തിൻ്റെ വേരുകളില്ലെന്ന് കെ പി ശശികല ടീച്ചർ പറഞ്ഞു. അറിവിനും കഴിവിനും അനുസരിച്ച് ജീവിത ക്രമത്തെ നിജപ്പെടുത്തി കർമ ശക്തി വർദ്ധിപ്പിക്കുന്ന…

Read More