konnivartha.com:മത മൈത്രിയുടെ സാഹോദര്യം വിളിച്ചോതുന്ന പുണ്യ ഭൂമിക…. കോന്നിയൂര്‍ . കോന്നി ഇളകൊള്ളൂർ അതിരാത്ര യാഗ ശാലയിൽ എത്തിയ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് വലിയ പള്ളി വികാരി ലിന്റോ തോമസിനെ യാഗാചാര്യൻ (അധര്യു) ഡോക്ടർ ഗണേഷ് ജോഗലേക്കർ പടിഞ്ഞാറേ ശാലയിൽ നിന്ന് യാഗ മദ്ധ്യേ ചിതി ഭൂമിയിലെത്തി ആദരിച്ചു. സംഹിത ഫൗണ്ടേഷൻ ചെയർമാൻ വിഷ്ണു മോഹനൊപ്പം ആചാര്യൻ അദ്ദേഹത്തിന് പ്രസാദം പ്രാർത്ഥനകളോടെ നൽകിയ ശേഷം തൊഴുതു വണങ്ങി പുഷ്പഹാരം കഴുത്തിലണിയിച്ചു ആദരമന്ത്രം ചൊല്ലി. പള്ളി ട്രസ്റ്റി സി എം ജോൺ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും വികാരിക്കൊപ്പം യാഗ ശാലയിലെത്തിയിരുന്നു. സാധാരണ വൈദികർക്ക് മാത്രം പ്രവേശനമുള്ള ചിതി സ്ഥിതിയിലാണ് ഫാദറിനെ ആദരിച്ചത്. ആദരവ് ഏറ്റുവാങ്ങി നന്ദി അറിയിച്ചു ഫാദറും സംഘവും യാഗത്തിന് പിന്തുണ അറിയിച്ചു മടങ്ങുകയായിരുന്നു. നേരത്തെ അവഭൃഥസ്നാന ഘോഷയാത്ര പള്ളിയുടെ തിരുമുറ്റത്തുകൂടിയാണ് കടന്നു പോയത്. മെഴുകുതിരി…
Read Moreടാഗ്: konni athirathram
ത്രേദാഗ്നി തിരികെ അരണിയിലേക്ക്: ഇളകൊള്ളൂർ അതിരാത്രം സമാപിച്ചു
konnivartha.com/ കോന്നി : ഇളകൊളളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ ഏപ്രിൽ 21 മുതൽ നടന്നു വന്ന അതിരാത്രം അവഭൃഥസ്നാനത്തിന് ശേഷം അധര്യു പൂർണാഹുതി നടത്തി സമാപിച്ചു . ത്രിദീയ സവന ക്രിയകൾ കഴിഞ്ഞതോടെ രാവിലെ 9.30 ന് കൊമ്പക്കുളം വിഷ്ണു സോമയാജിയും, പത്നിയും അവഭൃഥസ്നാനത്തിനായി അച്ചൻകോവിലാറിലെ ഇളകൊള്ളൂർ മാളികക്കടവിലേക്ക് തിരിച്ചു. വാളും പരിചയുമേന്തിയ അനുചരൻമാരുടെ അകമ്പടിയിൽ വാദ്യ മേളങ്ങളോടെയാണ് അവഭൃഥസ്നാനത്തിനായി പുറപ്പെട്ടത്. യാത്രക്കിടയിൽ നാടിനെ ആശീർവദിച്ചു. സ്നാനശേഷം ഹേ അഗ്നീ നീ വെളത്തിൽ ലയിക്കുക; ജലമേ നീ സമുദ്രത്തിൽ ചേരുക എന്ന മന്ത്രം ജപിച്ച് വെള്ളത്തിൽ വരുണന് ഇഷ്ടി കഴിച്ചു. യാഗശലയിലേക്കുള്ള തിരിച്ചു വരവിൽ ഇളകൊള്ളൂർ സെൻ്റ് ജോർജജ് ഓർത്തഡോക്സ് പള്ളി നൽകിയ സ്വീകരണം യജമാനനും, പത്നിയും, ഋത്വിക്കുകളും സ്വീകരിച്ച് ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന മന്ത്രം ഉരുവിട്ട് പള്ളിക്കു മുന്നിൽ സർവ്വലോക നൻമക്കായി…
Read Moreകോന്നി അതിരാത്രം: വിശേഷങ്ങള്‍ ( 25/04/2024 )
ഇളകൊള്ളൂർ അതിരാത്രം: ദ്വിദീയ ചയനം പൂർത്തിയാക്കി കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം ഇന്നലെ (25- 4 -2024) ദ്വിദീയ ചയനം പൂർത്തിയാക്കി. സോര്യോദയത്തിനു മുൻപ് തന്നെ യാഗം ആരംഭിച്ചു. യജമാന പത്നിയും സഹായിയും യാഗ കുണ്ഡത്തിന് പ്രദക്ഷിണം വച്ചു. വൈകിട്ട് 4 മണിയോടെ ഹോമാദികൾ പുനരാരംഭിച്ച് പ്രവർഗ്യോപാസത് ക്രിയകൾ തുടർന്നു രണ്ടാം ചിതി ചയനം പൂർത്തിയാക്കി. വൈകിട്ട് 6 .30 നു ശേഷം പ്രധാന ആചാര്യന്റെ യാഗ ജ്ഞാന പ്രഭാഷണം നടന്നു. തുടർന്നു യാഗ സമർപ്പണവും പൂർത്തിയാക്കി. വൈകിട്ട് 7 മണിക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചർ പ്രഭാഷണം നടത്തി. സനാധന ധർമത്തിൽ വിഭജനത്തിൻ്റെ വേരുകളില്ലെന്ന് കെ പി ശശികല ടീച്ചർ പറഞ്ഞു. അറിവിനും കഴിവിനും അനുസരിച്ച് ജീവിത ക്രമത്തെ നിജപ്പെടുത്തി കർമ ശക്തി വർദ്ധിപ്പിക്കുന്ന…
Read More