konnivartha.com: കോന്നി അടവി കുട്ടവഞ്ചി തൊഴിലാളി സമരം ഒത്തുതീർപ്പായി.അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ അധ്യക്ഷതയിൽകോന്നി ആനക്കൂട് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും കുട്ടവഞ്ചി തൊഴിലാളികളുടെയും സംയുക്ത യോഗത്തിലെ ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർപ്പായത്.നാളെ മുതൽ (20-5-2025 ചൊവ്വ )അടവി കുട്ടവഞ്ചി സവാരികേന്ദ്രം തുറന്നു പ്രവർത്തിക്കും. ഒത്തു തീര്‍പ്പ് വ്യവസ്ഥകളെ സംബന്ധിച്ച് സമര സമിതിയോ എം എല്‍ എ ഓഫീസോ കോന്നി ഡി എഫ് ഒ ഓഫീസോ നിലവില്‍ ആധികാരികമായി പ്രസ് റിലീസ് തന്നിട്ടില്ല . photo thanks; Adavi Eco Tourism
Read Moreടാഗ്: konni adavi eco tourism
കോന്നി അടവി കുട്ടവഞ്ചി സവാരി: തുഴച്ചിൽ തൊഴിലാളികൾ സമരത്തില്‍
konnivartha.com: കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്‍റെ ഭാഗമായ തണ്ണിതോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം അടച്ചു . ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കില്ല . കുട്ടവഞ്ചി സവാരി കേന്ദ്രം, ആരണ്യകം കഫെ, അടവി ഇക്കോഷോപ്പ്, അടവി ട്രീ ഹട്ട് എന്നിവയുടെ പ്രവർത്തനം ഉണ്ടായിരിക്കില്ല എന്നാണ് സമരക്കാരുടെ അറിയിപ്പ്. 60 വയസ്സ് കഴിഞ്ഞവരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട തീരുമാനത്തിൽ പ്രതിഷേധിച്ചു കോന്നി അടവി കുട്ടവഞ്ചി സവാരികേന്ദ്രത്തിൽ തുഴച്ചിൽ തൊഴിലാളികൾ കഴിഞ്ഞ ദിവസം മുതല്‍ സമരത്തിലാണ്. പിരിച്ചു വിടുന്ന കാര്യം രേഖാ മൂലം തൊഴിലാളികളെ അറിയിച്ചില്ല .പിരിച്ചു വിടുന്നവര്‍ക്ക് മതിയായ ആനുകൂല്യം നല്‍കുകയോ പ്രായം പരിഗണിക്കാതെ കാര്യക്ഷമത നോക്കി ജോലിയില്‍ നിലനിരതുകയോ വേണം എന്നാണ് സമരക്കാരുടെ ആവശ്യം .ഇക്കാര്യം ചൂണ്ടികാട്ടി നിവേദനം നല്‍കി എങ്കിലും പരിഗണിച്ചില്ല . അറുപതു വയസ്സ് കഴിഞ്ഞവരെ പിരിച്ചു വിടും…
Read More