ഷാർജ റോളയിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. സതീഷിന്റെ പീഡനം മൂലമാണ് അതുല്യ ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ദുബായിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എൻജിനീയറായ സതീഷിനെ പിരിച്ചുവിട്ടെന്ന് കമ്പനി അറിയിക്കുകയായിരുന്നു.അതുല്യയുടെ കുടുംബത്തിന്റെ പരാതിയിൽ സതീഷിനെതിരെ ചവറ തെക്കുംഭാഗം പോലീസ് കൊലപാതകക്കുറ്റം ചുമത്തി കേസ്സെടുത്തു . ശനിയാഴ്ചയാണ് കൊല്ലം തേവലക്കര കോയിവിള മേലേഴത്ത് ജംക്‌ഷൻ അതുല്യ ഭവനിൽ എസ്.രാജശേഖരൻ പിള്ളയുടെ മകൾ ടി.അതുല്യ ശേഖറിനെ (30) ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷ് ഉപദ്രവിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വീഡിയോദൃശ്യങ്ങൾ അതുല്യ അതുല്യ ബന്ധുക്കൾക്ക് അയച്ചുകൊടുത്തിരുന്നു. ഈ വീഡിയോയുടെയും കുടുംബാംഗങ്ങളുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് സതീഷിനെ പിരിച്ചുവിട്ടതെന്നു കമ്പനി പറഞ്ഞു. ഒരു വർഷം മുൻപാണ് ഇയാൾ ഇവിടെ ജോലിക്കു ചേർന്നത്.
Read Moreടാഗ്: kollam news
ലോഡ്ജ് മുറിയിൽ യുവതിയെ യുവാവ് കൊലപ്പെടുത്തി
ലോഡ്ജ് മുറിയിൽ യുവതിയെ യുവാവ് കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. വാക്കു തർക്കത്തിനിടെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. യുവാവ് മൃതദേഹം വീഡിയോ കോളിലൂടെ സുഹൃത്തുക്കളെ കാണിച്ചു. കൊലപാതകം നടത്തിയ രീതിയും വീഡിയോയിലൂടെ വിശദീകരിച്ചു. യുവാവിന്റെ സുഹൃത്തുക്കളാണ് പോലീസിനെ വിവരം അറിയിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് നേര്യമംഗലം സ്വദേശിയായ ബിനുവെന്ന യുവാവിനെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തു.അര്‍ധരാത്രിക്ക് ശേഷമാണ് കൊലപാതകം നടന്നത്.
Read Moreഅനധികൃത വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല
konnivartha.com: വന്യജീവി ഭീഷണിയും അനുബന്ധ സംഘര്‍ഷവും നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവകുപ്പുകളുടെ ഏകോപനത്തോടെ കൂടുതല്‍ ഉര്‍ജിതമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം.കൊല്ലം ജില്ലാ കലക്ടര്‍ എന്‍. ദേവീദാസിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ചേര്‍ന്ന മനുഷ്യ-വന്യജീവിസംഘര്‍ഷ ലഘൂകരണ-നിയന്ത്രണ സമിതിയുടെ ജില്ലാതലയോഗത്തില്‍ ബോധവത്കരണവും പ്രാദേശിക ജാഗ്രതസമിതികള്‍ പുന:സംഘടിപ്പിക്കാനും നിര്‍ദേശം നല്‍കി. അതിവേഗപ്രതികരണ സംഘങ്ങള്‍ സജ്ജമാക്കണം; ബന്ധപ്പെടാനുള്ള കേന്ദ്രങ്ങളും പ്രാദേശികമായി ഭീഷണികൂടുതലുള്ള ഇടങ്ങള്‍ കണ്ടെത്തി അറിയിക്കാനും തദേശസ്വയംഭരണസ്ഥാപന അധ്യക്ഷരെ ചുമതലപെടുത്തും. തദേശവാസികളില്‍ സന്നദ്ധരായവരെ ഉള്‍പ്പെടുത്തി പഞ്ചായത്തുകള്‍ പ്രാഥമിക പ്രതിരോധസേനയും സജ്ജമാക്കുകയാണ്. കൊല്ലം ജില്ലയില്‍ 22 സംഘങ്ങള്‍ രൂപീകരിച്ചു. വനാതിര്‍ത്തികളില്‍ അനധികൃത വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. മൃഗങ്ങളെ ആകര്‍ഷിക്കുന്ന പൈനാപ്പിള്‍, കശുവണ്ടി, പ്ലാവ്, മാവ്, വാഴ എന്നിവയുടെ കൃഷി വനാതിര്‍ത്തികളില്‍ ഒഴിവാക്കണം. കൃഷി നാശനഷ്ടങ്ങള്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ കൃഷിനാശം, അപകടമരണം, പരിക്ക് എന്നിവക്കായി 3.65 കോടി രൂപ വിതരണം ചെയ്തു. വനത്തിനുള്ളില്‍…
Read Moreപേവിഷബാധ:ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു
തെരുവുനായയുടെ കടിയേറ്റ് തിരുവനന്തപുരംഎസ് എ റ്റി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഏഴ് വയസുകാരി മരിച്ചു.കൊല്ലം കുന്നിക്കോട് ജാസ്മിന്‍ മന്‍സിലില്‍ നിയാ ഫൈസലാണ് മരിച്ചത്. പെൺകുട്ടി മൂന്ന് ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു. അവസാന ഡോസ് വാക്സിൻ എടുക്കുന്നതിന് മുൻപാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മൂന്ന് കുട്ടികളാണ് മരിച്ചത്. കൃത്യസമയത്ത് വാക്സിൻ മൂന്ന് ഡോസ് എടുത്തിരുന്നു. കഴിഞ്ഞ മാസം 8 ആം തീയതിയാണ് കൊല്ലത്ത് വീട്ടിന് മുന്നിൽ നിൽക്കുമ്പോഴാണ് കുട്ടിയ്ക്ക് തെരുവ് നായുടെ കടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വാക്സിനും ആരംഭിച്ചിരുന്നു. എസ് എ ടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. പിന്നാലെയാണ് ഇന്ന് പുലർച്ചെ മരണം സംഭവിച്ചത്.കുട്ടിയെ കടിച്ച തെരുവ് നായ ചത്തു. കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നായയുടെ കടിയേറ്റത്.…
Read Moreഅച്ചൻകോവിൽ ധർമശാസ്താക്ഷേത്രത്തിൽ മഹാ പുഷ്പാഭിഷേകം: ഫെബ്രുവരി മൂന്നിന്
konnivartha.com: അച്ചൻകോവിൽ ധർമശാസ്താക്ഷേത്രത്തിൽ മഹാപുഷ്പാഭിഷേകം ഫെബ്രുവരി മൂന്നിന് നടക്കും. 5.15-ന് നെയ്യഭിഷേകം, ആറിന് മഹാഗണപതിഹോമം, 11-ന് കളഭാഭിഷേകം, 12-ന് അന്നദാനം, വൈകീട്ട് 5.15-ന് ഭക്തിഗാനമേള, 5.30-ന് കാഴ്ച ശ്രീബലി, ഏഴിന് പുഷ്പം എഴുന്നള്ളത്ത്, 7.30-ന് പുഷ്പാഭിഷേകം, ഒൻപതിന് നാടൻപാട്ട്. കേരളത്തിലെ പ്രധാനപ്പെട്ട അഞ്ചു ശാസ്താക്ഷേത്രങ്ങളില്‍ ഒന്നാ അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം അല്ലെങ്കില്‍ ധര്‍മ്മശാസ്ത്രാ ക്ഷേത്രം. അയ്യപ്പസ്വാമി ഇവിടെ ഗൃഹസ്ഥാശ്രമജീവിതം നയിക്കുന്നതായാണ് സങ്കല്പം. പൂര്‍ണ്ണ, പുഷ്കല എന്നീ രണ്ടു ഭാര്യമാരുമായി അദ്ദേഹം ഇവിടെ ഗൃഹസ്ഥജീവിതംനയിക്കുന്നു. പരശുരാമനാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നിര്‍വഹിച്ചിട്ടുള്ളത് എന്നാണ് വിശ്വാസം. അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം വിഷപ്പാമ്പിന്റെ ദംശനത്തിനുള്ള ചികിത്സയ്ക്കു പ്രസിദ്ധമാണ്. അച്ചന്‍കോവിലിലെ അയ്യപ്പവിഗ്രഹത്തിന്റെ ഇടതുകൈയില്‍ ചന്ദനവും തീര്‍ത്ഥവും എപ്പോഴും കാണാം. പാമ്പു കടിക്കുള്ള ഔഷധമായാണ് ചന്ദനത്തെയും തീര്‍ത്ഥത്തെയും സങ്കല്പിച്ചുവരുന്നത്. അയ്യപ്പചരിതവുമായി ബന്ധപ്പെട്ട മറ്റു പ്രതിഷ്ഠകളും ഇവിടെയുണ്ട്. ഇവിടത്തെ ആചാരാഘോഷങ്ങള്‍ തമിഴ് സംസ്കാരവുമായി ആഴത്തില്‍ ബന്ധപ്പെട്ടവയാണ്. ശബരിമല തീര്‍ത്ഥാടകര്‍…
Read Moreകാറിന് തീയിട്ട് ഭര്‍ത്താവ് ഭാര്യയെ കൊന്നു
konnivartha.com: കൊല്ലം ചെമ്മാംമുക്കില്‍ കാറിന് തീയിട്ട് ഭര്‍ത്താവ് ഭാര്യയെ കൊന്നു. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് (44)കൊല്ലപ്പെട്ടത്.വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സോണി എന്ന യുവാവ് പൊള്ളലോടെ രക്ഷപ്പെട്ടു. വാഹനം തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് പത്മരാജന്‍ അറസ്റ്റിലായി.കുറേ ദിവസമായി ഇവര്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. ആറ് ദിവസമായി അനില വീട്ടിലേക്ക് പോയിരുന്നില്ലെന്നാണ് വിവരം.പത്മരാജന്‍ രണ്ടാമത് വിവാഹം ചെയ്തയാളാണ് അനില. ഇവര്‍ക്ക് സ്‌കൂള്‍ വിദ്യാര്‍ഥിയായ ഒരു കുട്ടിയുണ്ട്.കാറ്ററിങ് ബിസിനസ് നടത്തി വരികയായിരുന്നു പത്മരാജന്‍. ഭാര്യ നടത്തിയിരുന്ന ബേക്കറിയുടെ നടത്തിപ്പിലും സഹായിച്ചിരുന്നു. കഴിഞ്ഞ ദിവസം പത്മരാജന്‍ ബേക്കറിയിലേക്ക് ചെന്നപ്പോള്‍ അവിടെ അനിലയുടെ സുഹൃത്തിനെ കണ്ടു. സുഹൃത്ത് കച്ചവട പങ്കാളിയാണെന്നാണ് അനില പറഞ്ഞിരുന്നത്. ഈ വിഷയത്തില്‍ ഇരുവരും തര്‍ക്കമായി. സുഹൃത്തുമായുള്ള കച്ചവടം പണം കൊടുത്ത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും പരിചയമുള്ളവര്‍ പറയുന്നു.ചൊവ്വാഴ്ച വൈകീട്ട് അനിലയും ബേക്കറിയിലെ ജീവനക്കാരനായ…
Read More