കൊടുമണ്‍, ചന്ദനപ്പളളി:എസ്റ്റേറ്റ് വര്‍ക്കര്‍ 145 ഒഴിവ്

  konnivartha.com: കൊടുമണ്‍, ചന്ദനപ്പളളി പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ എസ്റ്റേറ്റ് വര്‍ക്കറുടെ 145 ഒഴിവുണ്ട്. ദിവസവേതനം 571 രൂപ. യോഗ്യത – ഏഴാം ക്ലാസ് വിജയം. (ബിരുദം ഉണ്ടായിരിക്കാന്‍ പാടില്ല) റബര്‍ ബോര്‍ഡില്‍ നിന്നോ പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ നിന്നോ ലഭിച്ച റബര്‍ ടാപ്പിംഗ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്. അടൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പരിധിയിലുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അടൂര്‍ ടൗണ്‍ പ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സെപ്റ്റംബര്‍ 22നകം ഹാജരാകണം. ഫോണ്‍ : 04734 224810.

Read More

കൊടുമണ്‍ ഗോപാല കൃഷ്ണന്‍റെ തൂലികയില്‍ മഹാ കവി ശക്തി ഭദ്രന്‍റെ ജീവിതം നാടകമാക്കുന്നു

ആശ്ചര്യ ചൂഢാമണിയുടെ കർത്താവും ചെന്നീർക്കര സ്വരൂപത്തിന്‍റെ അധിപനുമായ ശക്തിഭദ്രനുമായി ബന്ധപ്പെട്ട് കൊടുമണ്‍ ഗോപാല കൃഷ്ണന്‍ രചിക്കുന്ന സംസ്കൃത നാടകമാണ് മഹാകവി ശക്തി ഭദ്രന്‍.നാടക രംഗത്ത് നിരവധി പുരസ്കാരം ലഭിച്ച ഗോപാലകൃഷ്ണന്‍ നാടക രചനയിലാണ് .സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ ഗോപാലകൃഷ്ണന്‍ അണിയിച്ചൊരുക്കുന്ന നാടകങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നുണ്ട് .പത്തനംതിട്ട കൊടുമണ്‍ നിവാസിയായ ഗോപാലകൃഷ്ണന് ശക്തി ഭദ്രന്‍റെ ജീവിത കഥ നാടകമാക്കുവാന്‍ ഉള്ള രചനയിലാണ് .ശക്തിഭദ്രൻ കുന്നത്തൂർ താലൂക്കിൽ ഉൾപെട്ട കൊടുമൺ പകുതിയിൽപെട്ട ചെന്നീർക്കര സ്വരൂപം എന്ന ബ്രാഹ്മണ പ്രഭുകുടുംബത്തിലാണ് ജനിച്ചത് . ചെന്നീർക്കര സ്വരൂപത്തെക്കുറിച്ച് ഉള്ള ആധികാരിക രേഖകളും കണ്ടെത്തലുകളും പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ വീരയോദ്ധാവായ ശ്രീ.വേലുത്തമ്പി ദളവ വീരമൃത്യുവരിച്ച മണ്ണടിയിൽ ഉള്ള വാക്കവഞ്ഞിപ്പുഴ മഠവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാലക്രമത്തിൽ ചെന്നീർക്കര സ്വരൂപത്തിൽ ആൺ പ്രജകൾ ഇല്ലാതാവുകയും ശക്തിഭദ്രര് സാവിത്രി, ശക്തിഭദ്രര് ശ്രീദേവി എന്നീ രണ്ട് അന്തർജനങ്ങൾ മാത്രം…

Read More