കോട്ടയം വഴിയുള്ള വന്ദേ ഭാരത് എക്സ്പ്രസ് മംഗലാപുരത്തേക്ക് നീട്ടണം : കൊടിക്കുന്നിൽ സുരേഷ് എംപി

  konnivartha.com: തിരുവനന്തപുരത്തു നിന്നും കാസർഗോഡ് വരെ ഓടുന്ന കോട്ടയം വഴിയുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ നിലവിലുള്ള 20 കോച്ചുകളിൽ നിന്ന് 24 കോച്ചുകളാക്കി മംഗലാപുരം വരെ നീട്ടണമെന്നും, ദിനംപ്രതി വളരുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് അടിയന്തര ഇടപെടൽ വേണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെ ഏറ്റവും കൂടുതൽ യാത്രക്കാരുടെ പ്രിയപ്പെട്ട സർവീസായി മാറിക്കൊണ്ടിരിക്കുകയാണെന്നും, തിരുവനന്തപുരം – കോട്ടയം – എറണാകുളം – തൃശ്ശൂർ – കോഴിക്കോട് – കാസർഗോഡ് റൂട്ടിൽ സഞ്ചരിക്കുന്നതിനാൽ മുഴുവൻ കേരളത്തിനും വൻ ഗുണമാണ് ലഭിക്കുന്നതെന്നും എംപി അഭിപ്രായപ്പെട്ടു. എന്നാൽ ദിനംപ്രതി യാത്രക്കാർക്ക്‌ സീറ്റുകൾ ലഭിക്കാതെ പോകുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ കോച്ചുകൾ വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മംഗലാപുരം വരെ സർവീസ് നീട്ടുകയാണെങ്കിൽ കേരള – കർണാടക അതിർത്തി മേഖലയിലെ ജനങ്ങൾക്കും വലിയ ഗുണം ലഭിക്കുമെന്നും…

Read More

ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു : കൊടിക്കുന്നിൽ സുരേഷ് എം.പി

  konnivartha.com: ചങ്ങനാശ്ശേരിയിൽ 16348 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചു : കൊടിക്കുന്നിൽ സുരേഷ് എം.പി. മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ജനങ്ങളുടെ ഏറെ നാളുകളായുള്ള ആവശ്യം പരിഗണിച്ച് 16348 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് ട്രെയിനിന് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നു. 2025 സെപ്റ്റംബർ 4 മുതലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നതെന്ന് സതേൺ റെയിൽവേ, തിരുവനന്തപുരം ഡിവിഷണൽ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ വിജ്ഞാപനത്തിൽ അറിയിച്ചിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ ഇടപെടലും നിരന്തരമായ പിന്തുടർച്ചയും ഫലപ്രദമായാണ് ഈ ജനാവശ്യത്തിന് പരിഹാരം ലഭിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. “ചങ്ങനാശ്ശേരി മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും തൊഴിൽക്കാരും രോഗികളും ദിനംപ്രതി യാത്ര ചെയ്യുന്നവർക്ക് വലിയൊരു ആശ്വാസമാണ് പുതിയ സ്റ്റോപ്പ്,” എന്നും എം.പി. പറഞ്ഞു. ചങ്ങനാശ്ശേരിയിൽ നിന്നുള്ള യാത്രക്കാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകി കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ…

Read More

കാഷ്യു കോർപ്പറേഷൻ ചെയർമാന്റേത് പരസ്യ കുറ്റസമ്മതം: കൊടിക്കുന്നിൽ സുരേഷ് എം.പി

  konnivartha.com: കശുവണ്ടി മേഖലയിലെ തൊഴിൽ ദിനങ്ങളും ബോണസും വർദ്ധിപ്പിക്കാനായില്ലെന്ന കാഷ്യു കോർപ്പറേഷൻ ചെയർമാൻ ജയമോഹന്റെ തുറന്നുപറച്ചിൽ പരസ്യ കുറ്റസമ്മതമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. യു.ഡി.എഫ്. ഭരണകാലത്ത് തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ ബോണസിന്റെ പരമാവധി പരിധിയായ 20% കടന്ന് 2.5% എക്സ്ഗ്രേഷ്യ അനുവദിച്ചിരുന്നു. എന്നാൽ, ഇടത് സർക്കാർ അധികാരത്തിൽ വന്ന ശേഷം അത് പൂർണ്ണമായും ഇല്ലാതാക്കി. തൊഴിലാളികൾക്ക് അനുകൂലമായ സമീപനം സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടായിട്ടും, കാഷ്യു കോർപ്പറേഷനും കാപെക്സും ഇടത് സർക്കാരിന്റെ നിലപാടിനോട് കൂട്ടുനിന്നു. കശുവണ്ടി മേഖലയുടെ പ്രതിസന്ധി പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്ത് എൽ.ഡി.എഫ്. വോട്ട് നേടിയെങ്കിലും, തുടർച്ചയായ പത്ത് വർഷത്തെ ഭരണത്തിലും വാഗ്ദാനങ്ങൾ പാലിക്കാൻ ഇടത് സർക്കാരിന് സാധിച്ചിട്ടില്ല. അടഞ്ഞ ഫാക്ടറികൾ തുറക്കാനായില്ലെന്നും, മുൻപ് പ്രവർത്തിച്ചിരുന്ന ഫാക്ടറികൾ പോലും പിണറായി സർക്കാരിന്റെ കാലത്ത് അടഞ്ഞുപോയി എന്നതാണ് യാഥാർത്ഥ്യമെന്നും എം.പി. ചൂണ്ടിക്കാട്ടി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്…

Read More

ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയില്‍ സ്റ്റോപ്പ്‌ അനുവദിച്ചു : കൊടിക്കുന്നില്‍ സുരേഷ് എം പി

  konnivartha.com: ഏറനാട് എക്സ്പ്രസിന് സെപ്റ്റംബർ 3 മുതൽ ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം പി അറിയിച്ചു . കഴിഞ്ഞ കുറച്ചു നാളുകളായി നടത്തിയ നിരന്തര പരിശ്രമങ്ങൾക്കൊടുവിലാണ് ആലപ്പുഴ വഴി സർവീസ് നടത്തുന്ന ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് ലഭ്യമാക്കാൻ കാരണമെന്ന് എം പി അറിയിച്ചു . ഏറെ താമസിയാതെ തന്നെ ശാസ്താംകോട്ടയിൽ മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസ്, ആലപ്പുഴ വഴി സർവീസ് നടത്തുന്ന മാവേലി എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കും സ്റ്റോപ്പ് ലഭിക്കുമെന്നാണ് കരുതുന്നത്. ഇന്റർസിറ്റിയുടെ സ്റ്റോപ്പിന് ഉള്ള ശ്രമങ്ങൾ തുടർന്നു വരികയാണ് എന്നും എം പി അറിയിച്ചു . കഴിഞ്ഞാഴ്ച അനുവദിച്ച 7 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടുകൂടി ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ യാത്രക്കാർക്ക് മികവുറ്റ സൗകര്യങ്ങൾ നൽകുന്ന ഒരു സ്റ്റേഷൻ ആയി മാറും എന്നും നിലവിൽ അനുവദിക്കപ്പെടുന്ന ഭൂരിപക്ഷം സ്പെഷ്യൽ ട്രെയിനുകൾക്കും…

Read More

കൊല്ലം – എറണാകുളം പ്രത്യേക ട്രെയിൻ അനുവദിച്ചു:കൊടിക്കുന്നില്‍ സുരേഷ് എം പി

  konnivartha.com: കൊല്ലം – എറണാകുളം പ്രത്യേക ട്രെയിൻ അനുവദിച്ചു റെയിൽവേ ഉത്തരവായതായി കൊടിക്കുന്നില്‍ സുരേഷ് എം പി അറിയിച്ചു . തിങ്കൾ മുതൽ വെള്ളിവരെ ആഴ്ചയിൽ അഞ്ചുദിവസമായിരിക്കും ട്രെയിന് സർവീസ് ഉണ്ടായിരിക്കുന്നത്. പാലരുവി – വേണാട് എന്നീ ട്രെയിനുകളിലെ യാത്രാദുരിതം കാരണം  അടിയന്തിരമായി പുനലൂരിലും എറണാകുളത്തിനും ഇടയിൽ മെമ്മു സർവീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എം പി റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ അടക്കമുള്ളവരെ ഡൽഹിയിൽ നേരിട്ട് എത്തി കാര്യങ്ങൾ ചർച്ച ചെയ്തു ഉറപ്പുവാങ്ങിയിരുന്നു. ആദ്യഘട്ടത്തിൽ കൊല്ലത്തിനും എറണാകുളത്തിനും ഇടയിൽ സ്പെഷ്യൽ സർവീസായിട്ടാണ് മെമ്മു ഓടുക. പുനലൂർ മുതൽ എറണാകുളം വരെയുള്ള റൂട്ടിൽ പുതിയ റേക്ക് ലഭ്യമാകുന്ന മുറക്ക് സർവീസ് ആരംഭിക്കും എന്നും കൊടിക്കുന്നില്‍ സുരേഷ് എം പി അറിയിച്ചു .

Read More