konnivartha.com; യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ മൂന്ന് പ്രത്യേക ട്രെയിനുകൾക്ക് ദക്ഷിണ റെയിൽവേ അധിക സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ (CGY) താഴെപ്പറയുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു: konnivartha.com; തിരുവനന്തപുരത്ത് നിന്നും പ്രശാന്തിനിലയത്തേക്കുള്ള (TVCN–SSPN–TVCN) ബൈവീക്ലി സ്പെഷ്യൽ ട്രെയിൻ – 2025 നവംബർ 19 (ex TVCN) & 20 (ex SSPN) മുതൽ. ചെന്നൈ–കൊല്ലം (MS–QLN–MS) ശബരിമല സ്പെഷ്യൽ ട്രെയിൻ – 2025 നവംബർ 14 (ex MS) & 15 (ex QLN) മുതൽ. ചെന്നൈ–കൊല്ലം (MAS–QLN–MAS) ശബരിമല സ്പെഷ്യൽ ട്രെയിൻ – 2025 നവംബർ 19 (ex MAS) & 20 (ex QLN) മുതൽ. യാത്രക്കാരുടെ സൗകര്യത്തിനും ശബരിമല തീർത്ഥാടകരുടെ ഗതാഗത ആവശ്യങ്ങൾക്കും അനുസൃതമായാണ് ഈ തീരുമാനം ദക്ഷിണ റെയിൽവേ…
Read Moreടാഗ്: kodikkunnil suresh mp
ശബരിമല തീർത്ഥാടനം: 415 സ്പെഷ്യൽ ട്രെയിനുകൾ : കൊടിക്കുന്നിൽ സുരേഷ് എംപി
konnivartha.com; ശബരിമല തീർത്ഥാടന കാലത്തിന് മുന്നോടിയായി തീർത്ഥാടകരുടെ ഗതാഗതസൗകര്യങ്ങളും അടിസ്ഥാന സംവിധാനങ്ങളും വിലയിരുത്തുന്നതിനായി കൊടിക്കുന്നിൽ സുരേഷ് എം.പി. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ സന്ദർശനം നടത്തി. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല റെയിൽവേ ഉദ്യോഗസ്ഥ സംഘം എംപിയോടൊപ്പമുണ്ടായിരുന്നു. സ്റ്റേഷനിലെ യാത്രക്കാരുടെ തിരക്ക് നിയന്ത്രണം, കുടിവെള്ളം, ശുചിമുറികൾ, കാത്തിരിപ്പ് മുറികൾ, പോലീസ്–വോളണ്ടിയർ വിന്യാസം, അടിയന്തര ചികിത്സാ സൗകര്യം തുടങ്ങിയ മേഖലകളിൽ നിലവിലുള്ള ക്രമീകരണങ്ങൾ എം.പി. വിശദമായി വിലയിരുത്തി. തുടർന്ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ പിൽഗ്രിം സെന്ററിൽ എം.പി.യുടെ അധ്യക്ഷതയിൽ റെയിൽവേ അവലോകന യോഗം നടന്നു. ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് തീർത്ഥാടകർക്ക് പരമാവധി സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് എം.പി. യോഗത്തിൽ ആവശ്യപ്പെട്ടു. തീർത്ഥാടകർക്ക് മതിയായ റിസർവേഷൻ കൗണ്ടറുകൾ, ഇതര സംസ്ഥാന ഭാഷകളിൽ സംസാരിക്കാനാവുന്ന ഇൻഫർമേഷൻ ഓഫീസ് ജീവനക്കാർ, വിശ്രമസൗകര്യങ്ങൾ, കുടിവെള്ളം, മൊബൈൽ ചാർജിങ് പോയിന്റുകൾ,…
Read Moreകൊല്ലം ജില്ലാ ആരോഗ്യ വകുപ്പ് അധികാരികള്‍ക്ക് എതിരെ എം പി പരാതി നല്‍കി
എൻഎച്ച് എം ജില്ലാ പ്രോഗ്രാം മാനേജർക്കെതിരെ അവകാശലംഘനത്തിന് സ്പീക്കർക്ക് പരാതി നൽകി കൊടിക്കുന്നിൽ സുരേഷ് എം പി konnivartha.com/കൊല്ലം: കേന്ദ്ര ആവിഷ്കൃത പദ്ധതികളുടെ അവലോകനയോഗങ്ങളിൽ നിന്നും തുടർച്ചയായി വിട്ടുനിൽക്കുകയും, ദേശീയ ആരോഗ്യ ദൗത്യവും (NHM) ആരോഗ്യവകുപ്പും നടത്തുന്ന വിവിധ പരിപാടികളിൽ കേന്ദ്ര പ്രതിനിധികളായ എംപിമാരെയും കേന്ദ്ര മന്ത്രിമാരെയും അവഹേളിക്കുകയും ചെയ്ത സംഭവത്തിൽ, കൊല്ലം ജില്ലാ പ്രോഗ്രാം മാനേജർ ദേവ് കിരൻ, ജില്ലാ മെഡിക്കൽ ഓഫീസർ (DMO) അനു എം.എസ്. എന്നിവർക്കെതിരെ പാർലമെന്റ് അംഗങ്ങളുടെ അവകാശലംഘനം (Breach of Privilege) സംബന്ധിച്ച് സ്പീക്കർക്ക് പരാതി നൽകി കൊടിക്കുന്നിൽ സുരേഷ് എംപി. മൂന്നു മാസത്തിലൊരിക്കൽ ജില്ലാതലത്തിൽ നടക്കുന്ന കേന്ദ്രവിഷ്കൃത പദ്ധതികളുടെ അവലോകനയോഗമായ “ദിശ”യിൽ ഈ ഉദ്യോഗസ്ഥൻ സ്ഥിരമായി പങ്കെടുക്കാറില്ല. എംപി വിളിച്ചു ചേർക്കുന്ന കേന്ദ്ര പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള യോഗങ്ങളിൽ പങ്കെടുക്കാതെ ജൂനിയർ ഉദ്യോഗസ്ഥരെ അയയ്ക്കുകയും, റിപ്പോർട്ടുകൾ സമയബന്ധിതമായി…
Read Moreറെയിൽവേ അവലോകനയോഗം ഒക്ടോബർ 30-ന് ചെങ്ങന്നൂരിൽ
ശബരിമല മണ്ഡലകാല തീർത്ഥാടനം: റെയിൽവേ അവലോകനയോഗം ഒക്ടോബർ 30-ന് ചെങ്ങന്നൂരിൽ konnivartha.com: ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് മുന്നോടിയായി തീർത്ഥാടകർക്ക് ആവശ്യമായ റെയിൽവേ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കുന്നതിനായി കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ അധ്യക്ഷതയിൽ റെയിൽവേ അവലോകനയോഗം ഒക്ടോബർ 30-ന് (വ്യാഴാഴ്ച) രാവിലെ 11 മണിക്ക് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നടക്കും. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ, വിവിധ വകുപ്പ് മേധാവികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, റെയിൽവേ യൂസർ അസോസിയേഷൻ അംഗങ്ങൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ശബരിമല തീർത്ഥാടന സീസണിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലും സമീപ പ്രദേശങ്ങളിലുമുള്ള കുടിവെള്ളം, ശുചിത്വം, കാത്തിരിപ്പ് സൗകര്യങ്ങൾ, ലൈറ്റിംഗ്, മെഡിക്കൽ സഹായം, പോലീസ് സഹായ കേന്ദ്രങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും തീർത്ഥാടകർക്കായി പ്രത്യേക ട്രെയിനുകൾ, അധിക ടിക്കറ്റ് കൗണ്ടറുകൾ, ഗൈഡ് ഡെസ്കുകൾ തുടങ്ങിയ…
Read Moreസർക്കാരിന് അനാസ്ഥ:ജനങ്ങൾ ഭീതിയില്‍ :കൊടിക്കുന്നിൽ സുരേഷ് എം.പി
പത്തനാപുരത്ത് വീട്ടുമുറ്റത്തെ കിണറ്റിൽ പുലി വീണ സംഭവം: സംസ്ഥാന സർക്കാരിന്റെയും വനം വകുപ്പിന്റെയും അനാസ്ഥ : കൊടിക്കുന്നിൽ സുരേഷ് എം.പി. konnivartha.com; കൊല്ലം ജില്ലയിലെ ചങ്ങാപ്പാറയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി വീണ സംഭവം സംസ്ഥാന സർക്കാരിന്റെയും വനം വകുപ്പിന്റെയും ഗുരുതരമായ അനാസ്ഥയുടെയും അലംഭാവത്തിന്റെയും തെളിവാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. മനുഷ്യവാസ പ്രദേശങ്ങളിൽ വന്യജീവികളുടെ കടന്നുകയറ്റം ദിവസേന വർധിച്ചുവരുന്നുവെങ്കിലും, ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ യാതൊരു ഫലപ്രദമായ നടപടിയും സ്വീകരിച്ചിട്ടില്ലെന്നത് അത്യന്തം ദൗർഭാഗ്യകരമാണെന്ന് എം.പി. ആരോപിച്ചു. വനം വകുപ്പിന്റെ ഫീൽഡ് സംവിധാനങ്ങൾ ദുർബലമായതും, ആധുനിക നിരീക്ഷണ സംവിധാനങ്ങൾ നടപ്പാക്കാത്തതുമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനുള്ള പ്രധാന കാരണം എന്നും എം.പി. ചൂണ്ടിക്കാട്ടി. ചങ്ങാപ്പാറയിൽ നടന്ന സംഭവം, വന്യജീവി നിയന്ത്രണ സംവിധാനത്തിലെ പരാജയത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഭീതിയിലായിരിക്കെ സർക്കാർ അനാസ്ഥയോടെ നോക്കി നിൽക്കുന്ന…
Read Moreകൊടിക്കുന്നിൽ സുരേഷ് എംപി സ്പീക്കർക്ക് പരാതി നൽകി
ഷാഫി പറമ്പിൽ എംപിക്കെതിരായ പോലീസ് അതിക്രമത്തിൽ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി സ്പീക്കർക്ക് പരാതി നൽകി. konnivartha.com; കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്കെതിരായ ഞെട്ടിക്കുന്ന പോലീസ് ക്രൂരതയിൽ അടിയന്തര ഇടപെടലും ഉചിതമായ നടപടിയും ആവശ്യപ്പെട്ട് ലോക്സഭയിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി ലോക സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകി. കൊടിക്കുന്നിൽ സുരേഷ് തന്റെ കത്തിൽ സംഭവത്തെ “ഒരു സിറ്റിംഗ് പാർലമെന്റ് അംഗത്തിനെതിരെയുള്ള ആക്രമണം മാത്രമല്ല, ലോക്സഭയുടെ അന്തസ്സിനും പദവിക്കും നേരെയുള്ള ഗുരുതരമായ അപമാനം” എന്ന് വിശേഷിപ്പിച്ചു. എംപിയുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ ബാധ്യസ്ഥരായ പോലീസ് ഉദ്യോഗസ്ഥർ തന്നെ പൊതുജനങ്ങളുടെ മുന്നിൽ വെച്ച് അദ്ദേഹത്തെ ശാരീരികമായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തതിൽ നേരിട്ട് പങ്കാളികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് വിശദവും വസ്തുതാപരവുമായ ഒരു റിപ്പോർട്ട് എത്രയും വേഗം…
Read Moreവികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി
മാവേലിക്കര റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി കൊടിക്കുന്നിൽ സുരേഷ് എംപി konnivartha.com/മാവേലിക്കര: അമൃത ഭാരത് പദ്ധതിയുടെ ഭാഗമായി മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ പുരോഗമിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി കൊടിക്കുന്നിൽ സുരേഷ് എംപി. റെയിൽവേയുടെ ബന്ധപ്പെട്ട വിഭാഗം ഉദ്യോഗസ്ഥരോടൊപ്പം സ്റ്റേഷൻ സന്ദർശിച്ച എംപി, നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. സന്ദർശനത്തിനിടെ നേരത്തെ തന്റെ ഇടപെടലിൽ ഡിവിഷൻ പദ്ധതിയായി നിർദ്ദേശിച്ച ലിഫ്റ്റ് പ്രവർത്തനസജ്ജമായത് യാത്രക്കാർക്ക് ഗുണകരമാണെന്ന് എംപി അഭിപ്രായപ്പെട്ടു. യാത്രക്കാർക്ക് ഗുണകരമാണെന്ന് എംപി അഭിപ്രായപ്പെട്ടു. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്ന തോടുകൂടി മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ശീതീകരിച്ച കാത്തിരിപ്പുകേന്ദ്രം, ക്ലോക്ക് റൂം, ശൗചാലയങ്ങൾ, മതിയായ ഇരിപ്പിടങ്ങൾ എന്നിവ യാത്രക്കാർക്ക് ലഭ്യമാകുമെന്നും നിലവിൽ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ ഡിസ്പ്ലേ ബോർഡിനൊപ്പം കോച്ച് പൊസിഷൻ സൂചികകളും ഉടൻ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതുതായി എഫ്സിഐ…
Read Moreആവണീശ്വരം റെയിൽവേ മേൽപ്പാലം : രണ്ട് മാസത്തിനകം അംഗീകാരം ലഭ്യമാകും : കൊടിക്കുന്നിൽ സുരേഷ് എം.പി
konnivartha.com: ആവണീശ്വരം റെയിൽവേ മേൽപ്പാല നിർമാണത്തിന് ആവശ്യമായ ജനറൽ എഗ്രിമെന്റ് ഡ്രോയിങ് (GAD) റെയിൽവേ മന്ത്രാലയം പരിശോധന പൂർത്തിയാക്കി അംഗീകാരം ലഭ്യമാക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു. നൂറുശതമാനം റെയിൽവേ ചിലവിൽ നിർമ്മിക്കുന്ന ഈ മേൽപ്പാലം ആവണീശ്വരം റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ലെവൽ ക്രോസ് നമ്പർ 519-ൽ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. റോഡ് ഗതാഗതക്കുരുക്ക് കുറയ്ക്കുകയും, യാത്രക്കാരുടെയും നാട്ടുകാരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന പ്രധാനപ്പെട്ട ഒരു അടിസ്ഥാന സൗകര്യ പദ്ധതിയായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. ആവണീശ്വരം സന്ദർശിച്ച എം.പി. ദക്ഷിണ റെയിൽവേ മധുര ഡിവിഷൻ അഡീഷണൽ ഡിവിഷൻ ജനറൽ മാനേജർ, മറ്റു റെയിൽവേ ഉദ്യോഗസ്ഥർ, കൂടാതെ പദ്ധതി നടപ്പാക്കുന്ന കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (KRDCL) ഉദ്യോഗസ്ഥർ എന്നിവരുമായി സ്ഥലപരിശോധന നടത്തി. മേൽപ്പാല നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ നിർദേശങ്ങൾ എം.പി. നൽകി.
Read Moreകൊട്ടാരക്കരയിൽ കേന്ദ്രീയ വിദ്യാലയം യാഥാർത്ഥ്യമാകുന്നു : കൊടിക്കുന്നിൽ സുരേഷ് എംപി
konnivartha.com: കൊട്ടാരക്കരയിൽ തന്റെ ശ്രമഫലമായി അനുവദിച്ച കേന്ദ്രീയ വിദ്യാലയം അടുത്ത അധ്യായന വർഷം പ്രവർത്തനമാരംഭിക്കുമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. കേന്ദ്രീയ വിദ്യാലയം താൽക്കാലികമായി ആരംഭിക്കുന്നതിനായി കൊട്ടാരക്കരയിൽ കണ്ടെത്തിയ ഓർത്തഡോക്സ് സഭയുടെ ഉടമസ്ഥതയിലുള്ള മാർ ബസേലിയോസ് സ്കൂൾ കെട്ടിടം ഉദ്യോഗസ്ഥരോടൊപ്പം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു എംപി. കേന്ദ്രീയ വിദ്യാലയം താൽക്കാലികമായി സ്ഥാപിക്കുന്നതിനായി കണ്ടെത്തിയ കെട്ടിടത്തിന്റെ ഫിറ്റ്നസ് പരിശോധിക്കുന്നതിനായി കേന്ദ്രീയ വിദ്യാലയം സംഘതൻ ചുമതലപ്പെടുത്തിയതനുസരിച്ച് കൊല്ലം കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ, പുനലൂർ ആർഡിഒ, സി പിഡബ്ല്യുഡി എൻജിനീയർ, ആർക്കിടെക്റ്റ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് എംപിയുടെ ആവശ്യപ്രകാരം കൊട്ടാരക്കരയിൽ എത്തിയത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കൊട്ടാരക്കര ഇടിസിയിൽ സ്ഥലം അനുവദിച്ചിരുന്നു. എന്നാൽ സ്കൂൾ താൽക്കാലികമായി ആരംഭിക്കുന്നതിനുള്ള കെട്ടിടം ലഭ്യമാകാത്തത് മൂലവും നിലയിൽ അനുവദിച്ചിട്ടുള്ള സ്ഥലത്തിന്റെ സാങ്കേതിക പ്രശ്നങ്ങളാലും നിർമ്മാണം നീണ്ടു പോകുകയായിരുന്നു. തുടർന്ന് വിവിധ സർക്കാർ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ…
Read Moreലോകമാന്യതിലക് – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു: കൊടിക്കുന്നിൽ സുരേഷ് എം.പി
konnivartha.com: മുംബൈ ലോകമാന്യതിലക് – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. സെപ്റ്റംബർ 25 മുതൽ നവംബർ 27 വരെ കോട്ടയം വഴി സർവീസ് നടത്തുന്ന ഈ ട്രെയിനിന് ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മുംബൈയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന നിരവധി മലയാളികൾ സ്ഥിരമായി ഉന്നയിച്ച ആവശ്യപ്രകാരം, റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് തുടങ്ങിയവരോട് നടത്തിയ ഇടപെടലുകളുടെ ഫലമായിട്ടാണ് ഈ പ്രത്യേക ട്രെയിൻ അനുവദിക്കാൻ കഴിഞ്ഞത്. ” മുംബൈയിലുമുള്ള മലയാളികളുടെ യാത്രാ സൗകര്യം വർധിപ്പിക്കുന്നതിൽ ഈ തീരുമാനം വലിയ ആശ്വാസം നൽകുന്നതാണ്. മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചതും യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകും,” എന്നും എം.പി. വ്യക്തമാക്കി.
Read More