അത്യാഹിത സമയത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാന്‍ കൃത്യമായ പരിശീലനവും അറിവും മനസാന്നിധ്യവും സന്നദ്ധസേന അംഗങ്ങള്‍ക്ക് ഉണ്ടാകണമെന്ന് ജില്ലാ കളക്ടറും ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സാമൂഹിക സന്നദ്ധ സേന ഡയറക്ടറേറ്റും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച സന്നദ്ധ സേന വോളന്റിയര്‍മാര്‍ക്കായുള്ള ദുരന്ത മുന്നൊരുക്ക പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. അത്യാഹിതങ്ങള്‍ ഉണ്ടാകുന്ന സമയത്ത് എന്താണ് ചെയ്യേണ്ടത് എന്ന് ചിന്തിച്ചെടുക്കാനുള്ള മനസാന്നിധ്യം പലപ്പോഴും നമ്മള്‍ക്ക് ഉണ്ടാകാറില്ല. എന്നാല്‍ കൃത്യമായ പരിശീലനത്തിലൂടെയും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും ഏതു ദുര്‍ഘട സാഹചര്യത്തെയും തരണം ചെയ്യാന്‍ കഴിയും. ഇതുപോലെയുള്ള പരിശീലന പരിപാടികള്‍ അതിനു സഹായകമാകും. പരിസ്ഥിതി സൗഹാര്ദമായിട്ടുള്ളതും അന്തരീക്ഷ മലിനീകരണം വളരെ കുറവുള്ളതുമായ ജില്ലയാണ് പത്തനംതിട്ട. എന്നാല്‍ ജില്ലയുടെ പ്രത്യേകതകള്‍ കൊണ്ടും കാലാവസ്ഥ വ്യതിയാനം കൊണ്ടും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രകൃതി ദുരന്തങ്ങളുമായി…
Read More