കെ കെ ശൈലജയ്ക്ക് സ്പീക്കര്‍ പദവിയോ അല്ലെങ്കില്‍ പാര്‍ട്ടി വിപ്പായോ സ്ഥാനം ലഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തിലെ പുതിയ സ്പീക്കര്‍ ആരെന്ന് അഭ്യൂഹം തുടരുന്നതിന് ഇടയില്‍ കഴിഞ്ഞ മന്ത്രി സഭയില്‍ ആരോഗ്യ വകുപ്പ് മന്ത്രിയായി ലോക ശ്രദ്ധ നേടിയ കെ കെ ശൈലജയെ സ്പീക്കര്‍ പദവിയിലേക്ക് ഉയര്‍ത്തുവാനോ അല്ലെങ്കില്‍ പാര്‍ട്ടി വിപ്പായോ സ്ഥാനം ലഭിക്കും . ലോകത്ത് കോവിഡ് രോഗം വ്യാകമായതോടെ മാതൃകാ പ്രവര്‍ത്തനത്തിന് കേരളത്തില്‍ ചുക്കാന്‍ പിടിച്ചത് ആരോഗ്യ വകുപ്പ് മന്ത്രിയായ കെ കെ ശൈലജയായിരുന്നു . ഭരണത്തിലെ കൃത്യമായ നീക്കം ആരോഗ്യ മേഖലയില്‍ പുതിയൊരു മാറ്റത്തിന് തുടക്കം കുറിച്ചു . കോവിഡ് രോഗത്തിന് എതിരെ കൃത്യമായ ജാഗ്രതാ നിര്‍ദേശം നല്കുവാന് കെ കെ ശൈലജ നയിക്കുന്ന ആരോഗ്യ വകുപ്പിന് കഴിഞ്ഞു . രോഗം പടര്‍ന്ന് പിടിക്കുമ്പോള്‍ മരണ നിരക്ക് ഏറ്റവും…
Read More