കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളനം കോന്നിയില്‍ നടന്നു

  konnivartha.com/കോന്നി:പ്രാദേശിക മാധ്യമ പ്രവർത്തകരെ സാംസ്ക്കാരിക വകുപ്പ് ക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി.പി. രാജപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ശ്യാംലാൽ അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രഥമ എക്സലൻ്റ്സ് അവാർഡുകൾ ഡോ. രമേഷ് ശർമ്മ,അബ്ദുൾ അസീസ്, ഷാജഹാൻ റാവുത്തർ വല്ലന എന്നിവർക്ക് കെ.യു. ജനീഷ് കുമാർ എം എൽ എ വിതരണം ചെയ്തു. സി.ഐ.ടി യു ജില്ലാ സെക്രട്ടറി പി.ബി.ഹർഷകുമാർ, ഐ.എൻ.ടി.യുസി ജില്ലാ പ്രസിഡൻ്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.സജി, ബി.എം.എസ് ജില്ലാ പ്രസിഡൻ്റ് ഹരികുമാർ ചൂട്ടിയിൽ, ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ ഷാഹീർ പ്രണവം സ്വാഗതവും, കോ-ഓർഡിനേറ്റർ കെ.…

Read More

കേരള ജേണലിസ്റ്റ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍

കേരള ജേണലിസ്റ്റ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ കെ ജെ യു ജില്ലാ സമ്മേളനത്തിന്‍റെ പതാക ജാഥയ്ക്ക് വമ്പിച്ച സ്വീകരണം konnivartha.com: കെ ജെ യു ജില്ലാ സമ്മേളനത്തിന്‍റെ പതാക ജാഥ കെ ജെ യു മുൻ ജില്ലാ സെക്രട്ടറി പിടി രാധാകൃഷ്ണക്കുറുപ്പിന്‍റെ അടൂർ മേലൂടുള്ള വസതിയിലെ സ്മൃതി മണ്ഡപത്തിൽ നിന്ന് കെ ജെ യു സംസ്ഥാന വൈസ് പ്രസിഡൻ്റ് സനിൽ അടൂർ ഉദ്ഘാടനം ചെയ്തു. കെ ജെ യു ജില്ലാ പ്രസിഡൻ്റ് രാജു കടക്കരപ്പള്ളി ക്യാപ്റ്റനും, ജില്ലാ വൈസ് പ്രസിഡൻ്റ് ജിജു വൈക്കത്തുശേരി , ജില്ലാ ട്രഷറാർ ഷാജി തോമസ് എന്നിവർ വൈസ് ക്യാപ്റ്റൻമാരും ആർ വിഷ്ണു രാജ് ജാഥാ മാനേജരും, എം സി സിബി , ബി ശശികുമാർ എന്നിവർ ജാഥാംഗങ്ങളുമായ ജാഥയ്ക്ക് പന്തളം, തിരുവല്ല , മല്ലപ്പള്ളി, കോഴഞ്ചേരി , റാന്നി,…

Read More

കെ ജെ യു :പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ (നവംബർ 3)

  konnivartha.com: കേരള ജേർണലിസ്റ്റ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം നവംബർ 3 ഞായറാഴ്ച കോന്നി പ്രിയദർശിനി ടൗൺ ഹാളിൽ ( പി.ടി. രാധാകൃഷ്ണക്കുറുപ്പ് നഗർ) നടക്കും. സമ്മേളത്തിന് മുന്നോടിയായി നവംബർ 2 ന് പതാക ജാഥ സംഘടിപ്പിക്കും. കെ.ജെ.യു മുൻ ജില്ലാ സെക്രട്ടറി അടൂർ മേലൂട് പി.ടി രാധാകൃഷ്ണക്കുറുപ്പിന്‍റെ സ്മൃതി മണ്ഡപത്തിൽ നിന്നും രാവിലെ 9 ന് ആരംഭിക്കുന്ന പതാക ജാഥ കെ.ജെ.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് സനിൽ അടൂർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് രാജു കടക്കരപ്പള്ളി ജാഥാ ക്യാപ്റ്റനും ജില്ലാ ട്രഷറർ ഷാജി തോമസ് ജില്ലാ വൈസ് പ്രസിഡൻ്റ് ജിജു വൈക്കത്തുശ്ശേരി എന്നിവർ വൈസ് ക്യാപ്റ്റൻമാരും ജില്ലാ വൈസ് പ്രസിഡൻ്റ് ആർ വിഷ്ണുരാജ് ജാഥാ മാനേജരും ആയ പതാക ജാഥ അടൂർ, പന്തളം, തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി, റാന്നി, പത്തനംതിട്ട, കോന്നി എന്നീ…

Read More

കെ ജെ യു പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍:സ്വാഗത സംഘം രൂപീകരിച്ചു

  konnivartha.com: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യു ) പത്തനംതിട്ട ജില്ലാ സമ്മേളനം 2024 നവംബര്‍ 8,9 തീയതികളില്‍ കോന്നിയില്‍ നടക്കും . ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള സ്വാഗത സംഘ രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ ഉദ്ഘാടനം ചെയ്തു . കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍ ആണ് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ . പൊതു പ്രവര്‍ത്തകരും സാമൂഹിക സാംസ്കാരിക സാഹിത്യ രാഷ്ട്രീയ വ്യാപാര രംഗത്തെ പ്രമുഖരെയും മാധ്യമ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി വിപുലമായ 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു .കെ ജെ യു കോന്നി മേഖല സെക്രട്ടറി ഷാഹീർ പ്രണവം സ്വാഗതം പറഞ്ഞു . ജില്ലാ പ്രസിഡൻ്റ് രാജു കടക്കരപ്പള്ളി , സെക്രട്ടറി ബിനോയ്‌ വിജയന്‍ ,ബ്ലോക്ക് അംഗം ആര്‍ . ദേവകുമാര്‍ ,അബ്ദുള്‍ മുത്തലിബ്…

Read More

കെ ജെ യു പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ ( നവംബര്‍ 8,9 )സ്വാഗത സംഘ രൂപീകരണം ഒക്ടോബര്‍ 7 ന്

കെ ജെ യു പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ ( നവംബര്‍ 8,9 )സ്വാഗത സംഘ രൂപീകരണം ഒക്ടോബര്‍ 7 ന് konnivartha.com: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യു ) പത്തനംതിട്ട ജില്ലാ സമ്മേളനം 2024 നവംബര്‍ 8,9 തീയതികളില്‍ കോന്നിയില്‍ നടക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് രാജു കടക്കരപ്പള്ളി , സെക്രട്ടറി ബിനോയ്‌ വിജയന്‍ എന്നിവര്‍ അറിയിച്ചു . കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍ ആണ് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ . പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള സ്വാഗത സംഘ രൂപീകരണ യോഗം ഒക്ടോബര്‍ 7 ന് തിങ്കളാഴ്ച വൈകിട്ട് നാല് മണിയ്ക്ക് കോന്നി വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളില്‍ ചേരുമെന്ന് കെ ജെ യു കോന്നി മേഖല പ്രസിഡൻ്റ് ശശി നാരായണൻ ,സെക്രട്ടറി ഷാഹീർ പ്രണവം എന്നിവര്‍…

Read More

ഓണാഘോഷം – 2024 :കോന്നി കേരള ജേർണലിസ്റ്റ് യൂണിയൻ

  konnivartha.com/ കോന്നി: കേരള ജേർണലിസ്റ്റ് യൂണിയൻ കോന്നി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം – 2024 ജില്ലാ സെക്രട്ടറി ബിനോയ് വിജയൻ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡൻ്റ് ശശി നാരായണൻ അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുജേഷ് മാധവൻകുട്ടി ഓണക്കോടി വിതരണം ചെയ്തു.ജില്ലാ വൈസ് പ്രസിഡൻ്റ് വിഷ്ണു, മേഖലാ സെക്രട്ടറി ഷാഹീർ പ്രണവം, കെ.ആർ.കെ.പ്രദീപ്, മനോജ് സുകുമാരൻ എന്നിവർ സംസാരിച്ചു.

Read More

ജേർണലിസ്റ്റ് യൂണിയൻ കോന്നി മേഖല കമ്മറ്റി ചികിത്സാ നിധിയിലേക്ക് തുക കൈമാറി

  konnivartha.com: ഡയാലിസിസിന് വിധേയനായിക്കഴിയുന്ന മാദ്ധ്യമ പ്രവർത്തകനും കേരളാ ജേർണലിസ്റ്റ് യൂണിയൻ കാസർകോഡ് മുൻ ജില്ലാ സെക്രട്ടറിയുമായ അബ്ദുള്ളയുടെ ചികിത്സാ നിധിയിലേക്ക് കേരളാ ജേർണലിസ്റ്റ് യൂണിയൻ കോന്നി മേഖല കമ്മറ്റി അംഗങ്ങള്‍ നല്‍കിയ തുക മേഖലാ ഭാരവാഹികള്‍ക്ക് കൈമാറി . നാട്ടുകാരും മാദ്ധ്യമ പ്രവർത്തകരും ചേർന്ന് ചികിത്സ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്. ഏകദേശം 40 ലക്ഷം രൂപയോളം ചിലവ് പ്രതീക്ഷിക്കുന്നു.അബ്ദുള്ളയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുവാനുള്ള ശ്രമത്തിൽ യൂണിയൻ സംസ്ഥാന തലത്തിൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി വരുന്നു . കേരളാ ജേർണലിസ്റ്റ് യൂണിയൻ കോന്നി മേഖല കമ്മറ്റി അംഗങ്ങള്‍ സ്വരൂപിച്ച തുക മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ ആര്‍ കെ പ്രദീപ്‌ മേഖല ഭാരവാഹികളായ ശശി നാരായണൻ. (പ്രസിഡൻ്റ്) ഷാഹീർ പ്രണവം (സെക്രട്ടറി) എന്നിവര്‍ക്ക് കൈമാറി . ചികിത്സ സഹായസമിതിയിലേക്ക് തുക കൈമാറാം : Google pay no :…

Read More

കോന്നിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കെ ജെ യു നേതൃത്വത്തില്‍ ഇൻഷുറൻസ് ഏര്‍പ്പെടുത്തി

  konnivartha.com : കേരള ജേർണലിസ്റ്റ് യൂണിയൻ കോന്നി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗങ്ങൾക്കുള്ള ഇൻഷുറൻസ് രജിസ്ട്രേഷനും യോഗവും സംഘടിപ്പിച്ചു.കോന്നി പ്രിയദർശിനി ഹാളിൽ നടന്ന ഇൻഷുറൻസ് രജിസ്ട്രേഷന്‍റെ ഉത്ഘാടനം കെ. ജെ.യു സംസ്ഥാന സെക്രട്ടറി മനോജ് പുളിവേലിൽ നിർവഹിച്ചു. കെ.ജെ.യു കോന്നി മേഖല പ്രസിഡണ്ട് ശിവകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല സെക്രട്ടറി ശശി നാരായണൻ സ്വാഗതം ആശംസിച്ചു . ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായവർക്കുള്ള കാർഡ് വിതരണവും പുതിയ അംഗങ്ങളുടെ രജിസ്ട്രഷനും നടന്നു . കെ.ജെ.യു കോന്നി മേഖല കമ്മിറ്റി പ്രവർത്തകനും സിനിമാ അഭിനേതാവുമായി ശ്രീകുമാറിനെ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ആര്‍ കെ പ്രദീപ് ആദരിച്ചു

Read More