മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ സേവനം

മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ ഡിസംബറിൽ തിരുവനന്തപുരത്തും, കൊല്ലത്തും konnivartha.com; കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസ് മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ വിന്യസിക്കും. 2025 ഡിസംബർ രണ്ട് മുതൽ ഡിസംബർ നാല് വരെ കിളിമാനൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും, ഡിസംബർ 16 മുതൽ 18 വരെ ചടയമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിലും സേവനം ലഭ്യമാകും. അപേക്ഷകർക്ക് www.passportindia.gov.in എന്ന വെബ്‌സൈറ്റ് വഴി പ്രസ്തുത സ്ഥലങ്ങളിൽ വിന്യസിച്ചിരിക്കുന്ന മൊബൈൽ പാസ്‌പോർട്ട് സേവാ വാനിനായി അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാനും അനുവദിച്ച അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകൾ അനുസരിച്ച് ആവശ്യമായ രേഖകൾ സഹിതം റിപ്പോർട്ട് ചെയ്യാനും കഴിയും. പാസ്‌പോർട്ട് സേവനങ്ങൾ കൂടുതൽ സമയബന്ധിതവും പ്രാപ്യവും പൗര സൗഹൃദപരവുമാക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിബദ്ധത ഈ സംരംഭം വീണ്ടും ഉറപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, തിരുവനന്തപുരം ആർ‌പി‌ഒയെ 0471-2470225 എന്ന നമ്പറിലോ [email protected] എന്ന ഇമെയിൽ…

Read More

ബാല ഭദ്രാ ദേവീക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ നടന്നു

  Konnivartha. Com/തിരുവനന്തപുരം : കിളിമാനൂര്‍ നഗരൂര്‍ കോയിക്കമൂല മൂഴിത്തോട്ടം തെക്കതില്‍ ശ്രീ ബാല ഭദ്രാ ദേവീക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ നടന്നു. ബാല ഭദ്രാ ദേവി പ്രതിഷ്ഠയ്ക്ക് ഒപ്പം ശ്രീ ഗണപതി, മാടൻ തമ്പുരാൻ, യോഗീശ്വരൻ, വന ദുർഗ്ഗ എന്നീ ഉപ സ്വരൂപ പീഠങ്ങളും കലശം ആറാടിച്ചു പ്രതിഷ്ഠ നടത്തി. അഷ്ട ദ്രവ്യ മഹാ ഗണപതി ഹോമിത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. മൃത്യഞ്ജയ ഹോമം, നാഗരുകാവിൽ നെയ് വിളക്ക് സമർപ്പണം, ആചാര്യ വരണം, വാസ്തു ബലി, പ്രാസാദ ശുദ്ധി, ഭഗവതി സേവ, സുദർശന ഹോമം, സുകൃത ഹോമം, വിഷ്ണു പൂജ, ബ്രഹ്മ രക്ഷസ് പൂജ, കലശപൂജ, നവഗം പൂജ എന്നിവ മൂന്നു ദിവസം വിശേഷാൽ പൂജകളായി സമർപ്പിച്ചു. പ്രതിഷ്ഠ കർമ്മത്തിന് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം )പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ, കാവ്…

Read More

നഗരൂര്‍ ശ്രീ ബാല ഭദ്രാ ദേവീക്ഷേത്രം : വിഗ്രഹ പ്രതിഷ്ഠ ഇന്ന്

  konnivartha.com: തിരുവനന്തപുരം കിളിമാനൂര്‍ നഗരൂര്‍ കോയിക്കമൂല മൂഴിത്തോട്ടം തെക്കതില്‍ ശ്രീ ബാല ഭദ്രാ ദേവീക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ഇന്ന് നടക്കും . ഇന്ന് രാവിലെ   അഷ്ടദ്രവ്യ ഗണപതി ഹോമം , കലശ പൂജ ,ഭദ്ര ദീപം തെളിയിക്കല്‍ തുടര്‍ന്ന് 9 ന് പ്രതിഷ്ടാ കര്‍മ്മവും കലശാഭിഷേകവും നടക്കും എന്ന് ക്ഷേത്ര അധ്യക്ഷന്‍ രഞ്ജിത്ത് എസ് , സെക്രട്ടറി സുദേശന്‍ എന്നിവര്‍ അറിയിച്ചു

Read More