കായിക വകുപ്പിന്റെ ലഹരി വിരുദ്ധ കാമ്പയിന് ‘കിക്ക് ഡ്രഗ്’ ന്റെ ഭാഗമായി ഏപ്രില്‍ 30 വരെ കായിക മത്സരങ്ങള്‍ , ഫ്ളാഷ്മോബ്, തെരുവ് നാടകം എന്നിവ പത്തനംതിട്ട ജില്ലയില്‍ സംഘടിപ്പിക്കും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പരിപാടി. സംസ്ഥാന തലത്തില്‍ മെയ് അഞ്ചു മുതല്‍ മെയ് 20 വരെയാണ് കിക്ക് ഡ്രഗ്. കായിക വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിളംബര റാലിക്ക് അടൂര്‍, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. അവലോകന യോഗം കല്കടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ എബ്രഹാം ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ സ്ക്രീന്‍ അഡിക്ഷനും ലഹരി വ്യാപനവും തടയാന്‍ ഭരണകൂടം മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ജോണ്‍ എബ്രഹാം പറഞ്ഞു. ഡെപ്യൂട്ടി കലക്ടര്‍ മിനി തോമസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായ കോര്‍ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ…
Read More