കോഴഞ്ചേരി ചാരിറ്റബിള്‍ എജ്യുക്കേഷന്‍ സൊസൈറ്റി, ചാരിറ്റബിള്‍ എജ്യുക്കേഷണല്‍ ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി എന്നിവയുടെ ചെയര്‍മാനായ കോഴഞ്ചേരി കലമണ്ണില്‍ കെ.ജെ എബ്രഹാം കേരള ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് അനുവദനീയമായതില്‍ കൂടുതലായി കൈവശം വച്ചിരുന്ന 293.30 ഏക്കര്‍ സ്ഥലം (118.74.65 ഹെക്ടര്‍) മിച്ചഭൂമിയായി സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിന് കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ അനു എസ്.നായര്‍ ഉത്തരവായി. കേരള ഭൂപരിഷ്‌കരണ നിയമം 85-ാം വകുപ്പ് പ്രകാരം കോഴഞ്ചേരി, അടൂര്‍, ആലത്തൂര്‍ താലൂക്കുകളിലുള്ള ഭൂമിയാണ് ഏറ്റെടുക്കാന്‍ ഉത്തരവായിട്ടുള്ളത്. ആകെ 118.74.65 ഹെക്ടര്‍ സ്ഥലമാണ് മിച്ചഭൂമിയായി ഏറ്റെടുക്കുന്നത്. ഏഴു ദിവസത്തിനകം സ്ഥലം സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കുന്നതിന് കോഴഞ്ചേരി, അടൂര്‍, ആലത്തൂര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കെ.ജെ എബ്രഹാം ചെയര്‍മാനായ രണ്ട് സൊസൈറ്റികള്‍ക്കും വ്യത്യസ്ഥ രജിസ്‌ട്രേഷനുകള്‍ ഉണ്ടെങ്കിലും ഭരണസമിതി അംഗങ്ങളിലും ഭാരവാഹികളിലും ഭൂരിപക്ഷവും കെ.ജെ എബ്രഹാമും കുടുംബാംഗങ്ങളുമാണെന്ന് താലൂക്ക് ലാന്‍ഡ് ബോര്‍ഡ്…
Read More