കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വ്യവസായ പ്രദർശന മേളയിൽ ഒരുങ്ങുന്നത് നാനൂറോളം സ്റ്റാളുകൾ. ഒൻപതു വേദികളിലായാണ് വ്യത്യസ്ത ഉത്പന്നങ്ങളുടെ വമ്പൻ പ്രദർശന മേള നടക്കുക. ഭക്ഷ്യഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ തുടങ്ങി മാലിന്യ നിർമാർജന പ്ളാന്റ് വരെ പ്രദർശനത്തിലുണ്ടാവും. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരം ആതിഥ്യമരുളുന്ന കേരളീയം ജനകീയോത്സവത്തിന്റെ ഭാഗമായാണ് നഗരത്തിലെ വിവിധ ഇടങ്ങളിൽ ട്രേഡ് ഫെയർ നടക്കുന്നത്. സർക്കാർ വകുപ്പുകളുടേയും സ്വകാര്യസംരംഭകരുടേയും സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും. പുത്തരിക്കണ്ടം മൈതാനം, ടാഗോർ തിയറ്റർ, കനകക്കുന്ന്്, യൂണിവേഴ്സിറ്റി കോളജ്, എൽ.എം.എസ്. കോമ്പൗണ്ട്, സെൻട്രൽ സ്റ്റേഡിയം എന്നിങ്ങനെ ആറുവേദികളിലാണ് സർക്കാർ വകുപ്പുകളുടെ പ്രദർശനങ്ങൾ നടക്കുക. വ്യവസായ-വാണിജ്യ വകുപ്പ്, സഹകരണവകുപ്പ്, കുടുംബശ്രീ, പട്ടികവർഗ വികസന വകുപ്പ്, കൃഷി വകുപ്പ്, കയർ-കാഷ്യൂ-ഹാൻഡ്ലൂം എന്നിവയുടെ പ്രദർശന വിൽപന മേളയാണ് ഇവിടങ്ങളിൽ നടക്കുന്നത്. ഭക്ഷ്യ-പേപ്പർ ഉൽപന്നങ്ങൾ, കൈത്തറി, ഫാം ഉൽപന്നങ്ങൾ, മാലിന്യ നിർമാർജനം, സുഗന്ധവിളകൾ, തേൻ, മത്സ്യം,…
Read More