പൊലീസ് തലപ്പത്ത് വൻ അഴിച്ചു പണി. വിജിലൻസ് എഡിജിപിയായി മനോജ് എബ്രഹാമിനെ നിയമിച്ചു. കെ പത്മകുമാറിന് എഡിജിപി ഐഡ് ക്വോർട്ടേഴ്സ് ചുമതല നൽകി. എഡിജിപി യോഗേഷ് ഗുപ്തയെ ബെവ്കോ എംഡിയായി നിയമിച്ചു. എം ആർ അജിത് കുമാറിനെ ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപിയായി മാറ്റി. ഐജി അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായി നിയമിച്ചു. ഉത്തരമേഖല ഐജിയായി ടി വിക്രമിന് ചുമതല നൽകി. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിനെതിരെ നിരന്തരം വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഈ അഴിച്ചു പണി. എസ് ശ്യാം സുന്ദർ ക്രൈം ഡിഐജി, കെ കാർത്തിക് കോട്ടയം ജില്ലാ പൊലീസ് മേധാവി, ശിൽപ ഡി വനിതാ സെൽ എസ്പി, വിയു കുര്യാക്കോസ് ഇടുക്കി ജില്ലാ പൊലീസ് മേധാവി, ആർ കറുപ്പ് സ്വാമി കോഴിക്കോട് റൂറൽ പൊലീസ് മേധാവി, ആർ ആനന്ദ് വയനാട് ജില്ലാ പൊലീസ് കമ്മീഷണർ, മെറിൻ…
Read Moreടാഗ്: KERALAPOLICE
പതിനൊന്നു വർഷം മുമ്പുള്ള കൊലക്കേസിൽ ഒളിവിലായിരുന്ന പ്രതി കോന്നി പോലീസ് പിടിയിൽ
KONNI VARTHA.COM : കോന്നി പോലീസ് സ്റ്റേഷനിൽ 2011 ൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ പ്രത്യേക അന്വേഷണ സംഘം കുടുക്കി. 2011 മേയ് 7 നാണ് കേസിന് ആസ്പദമായ സംഭവം. വി കോട്ടയം ആഴക്കൂട്ടം എന്ന സ്ഥലത്ത് സന്തോഷ് എന്നയാളുടെ വീടിന്റെ സിറ്റൗട്ടിൽ വച്ച് ക്ലമെന്റ് (30) എന്നയാളെപട്ടിക കഷ്ണം കൊണ്ട് തലയ്ക്കു പിന്നിലടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ തിരുവനന്തപുരം വട്ടപ്പാറ മുക്കോലകുഴുനോട് മഞ്ഞൻകോട് കോളനിയിൽ പ്രകാശി(41) നെയാണ് ഇന്ന് (28.02.2022) രാവിലെ 7 മണിക്ക് വട്ടപ്പാറയിൽ വച്ച് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി വിചാരണാവേളയിലൊന്നും തന്നെ കോടതിയിൽ ഹാജരായിരുന്നില്ല. കോടതിയുടെ ലോങ്ങ് പെന്റിങ് വിഭാഗത്തിൽപ്പെടുത്തപ്പെട്ട കേസ് കോന്നി ഡി വൈ എസ് പി ആർ ബൈജു കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം …
Read More