തൃശൂർ സുവോളജിക്കൽ പാർക്ക് സന്ദർശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

konnivartha.com; പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്കിലേക്ക് സന്ദർശകരുടെ പ്രവേശനത്തിന് മുൻകൂട്ടി രജിസ്ട്രേഷൻ ആരംഭിച്ചു. സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് മാത്രമാണ് പ്രവേശനം. ഇതിനായി സ്കൂൾ, കോളേജ് അധികൃതർ [email protected] ഇ-മെയിലിൽ അപേക്ഷ നൽകണം. നവംബർ ഒന്നാം തീയതി മുതലാണ് പ്രവേശനം. പൊതുജനങ്ങൾക്കുള്ള പ്രവേശന തീയതി പിന്നീട് അറിയിക്കും.

Read More

തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

ഇന്ത്യയിലെ ആദ്യത്തെ ഡിസൈൻ സൂ ഒല്ലൂർ മണ്ഡലത്തിലെ പുത്തൂരിലാണ്. 338 ഏക്കറിൽ 380 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കൽ പാർക്കു കൂടിയാണിത് konnivartha.com; തൃശ്ശൂര്‍ പുത്തൂർ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. മൃഗശാലകള്‍ വിനോദത്തിന് മാത്രമുള്ള ഉപാധിയല്ല, പ്രകൃതിയെ അടുത്തറിയുന്നതിനും വിജ്ഞാനം സമ്പാദിക്കുന്നതിനും ഉതകുന്ന ഇടങ്ങളായി അവ മാറുകയാണെന്ന് മുഖ്യമന്ത്രി. പ്രകൃതിയെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സംരക്ഷിച്ചുകൊണ്ട് നിര്‍മ്മിച്ച ഡിസൈനര്‍ സൂവിലൂടെ പകര്‍ന്നു കിട്ടുന്ന അറിവ് പ്രകൃതിയോടും പ്രകൃതി സംരക്ഷണത്തിനോടും നമുക്കുള്ള പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുന്നതായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സുവോളജിക്കല്‍ പാര്‍ക്കിലെ ജല സംരക്ഷണം, ജല പുനരുപയോഗം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തമമായ മാതൃകകള്‍ ഇവിടെയുണ്ട്. വികസന പദ്ധതികള്‍ക്കായി മരങ്ങള്‍ മുറിച്ചു നീക്കേണ്ടി വന്നാല്‍ പകരം മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന നിലപാടോടെയാണ് നാം മുന്നോട്ട് പോകുന്നത്. ഇവിടെയും…

Read More

മുനിപ്പാറയും താണ്ടി പെരുവര മലയുടെ താഴ്‌വാരം സഞ്ചാരികളെ മാടി വിളിക്കുന്നു

  എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിലാണ് മാമലക്കണ്ടം. ഇടതൂർന്ന കാനന ഭംഗിയും വന്യമൃഗങ്ങളും പുഴയും മലയുമുള്ള ഇവിടം പ്രകൃതി ഒരുക്കിയ സുന്ദര പ്രദേശമാണ്. മാമലക്കണ്ടത്തെ മുനിപ്പാറയിലേക്കുള്ള ഓഫ് റോഡ്‌ ജീപ്പ് യാത്രയും കുട്ടമ്പുഴയിലെ ഇടമലയാർ പുഴയിലൂടെയുള്ള തോണി യാത്രയും എല്ലാം സാഹസിക യാത്രികര്‍ക്ക് ഇപ്പോള്‍ പ്രിയപ്പെട്ട ഇടമാണ് . ഗ്രാമീണ മേഖലയില്‍ പുറം ലോകം അറിയാത്ത അനേക കാഴ്ചകള്‍ നല്‍കുന്ന ഹരിതാഭമായ നിരവധി സ്ഥലങ്ങള്‍ ഉണ്ട് . എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ നിന്ന് ഏകദേശം 32 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ചെറിയ ഗ്രാമമാണ് മാമലക്കണ്ടം.സമുദ്രനിരപ്പിൽ നിന്ന് ശരാശരി 1200 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വർഷം മുഴുവനും പ്രസന്നമായ കാലാവസ്ഥയുള്ള ഈ സ്ഥലം സമൃദ്ധമായ തോട്ടങ്ങൾക്ക് നടുവിലെ ക്യാമ്പിംഗിനും ട്രെക്കിംഗിനും പറ്റിയ സ്ഥലമാണ്. കോതമംഗലത്ത് നിന്ന് തട്ടേക്കാട്, കുട്ടമ്പുഴ, ഉള്ളന്തണ്ണി വഴി…

Read More

കാണാമിനി കായലും കരയും നിലയ്ക്കാതെ…; ‘കുട്ടനാടന്‍ കായല്‍ സഫാരി’ നവംബറോടെ

  konnivartha.com: കുട്ടനാടിന്റെ കായല്‍ സൗന്ദര്യവും രുചിവൈവിധ്യങ്ങളും സാംസ്‌കാരികത്തനിമയും ലോകമെമ്പാടുമുള്ള വിനോദസാഞ്ചാരികളുടെ പ്രിയതരമായ അനുഭവമാക്കി മാറ്റാന്‍ ജലഗതാഗതവകുപ്പ് വിഭാവനം ചെയ്ത ‘കുട്ടനാട് സഫാരി’ പാക്കേജ് ടൂറിസം പദ്ധതി നവംബറിനകം യാഥാര്‍ത്ഥ്യമാകും. പദ്ധതിയുടെ ഭാഗമായി പാതിരാമണല്‍ ദ്വീപില്‍ നിര്‍മ്മിക്കുന്ന ആംഫി തിയറ്ററിന്റെ നിര്‍മ്മാണം അടുത്ത ദിവസം ആരംഭിക്കും. പ്രകൃതിസൗഹൃദ, ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ വസ്തുക്കളായ പുല്ല്, മുള എന്നിവ ഉപയോഗിച്ചാണ് തിയറ്റര്‍ നിര്‍മ്മാണം. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. മുഹമ്മ ഗ്രാമപ്പഞ്ചായത്തുമായി ചേര്‍ന്നു നടപ്പാക്കുന്ന വ്യത്യസ്തമായ ഈ ടൂറിസം പദ്ധതി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ആശയമാണ് ‘കുട്ടനാട് സഫാരി’ എന്ന പേരില്‍ ബജറ്റ് ടൂറിസം യാത്രയായി പരിണമിച്ചത്. ജലഗതാഗതവകുപ്പിന്റെ പുതിയ സൗര-1 സൗരോര്‍ജ യാത്രബോട്ടാണ് പദ്ധതിക്കായി ഉപയോഗിക്കുക. രാവിലെ 10ന് ആലപ്പുഴ ബോട്ട്…

Read More

സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം

  സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി തിരുവനന്തപുരത്തു നടത്തുന്ന സാഹസിക ടൂറിസം പരിശീലന പരിപാടിയായ അഡ്വെഞ്ചർ ആക്ടിവിറ്റി അസിസ്റ്റന്റ് കോഴ്സിലേക്ക് (7 ദിവസം) അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസായ 2025 ഒക്ടോബർ 1 ന് 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായ നല്ല ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം. ഒക്ടോബർ 22 നു തുടങ്ങുന്ന ബാച്ചിൽ ചേരുന്നതിനായി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ഒക്ടോബർ 17 നകം ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം – 695014 വിലാസത്തിൽ ലഭ്യമാക്കണം. ഇമെയിൽ: [email protected], ഫോൺ: 8129816664.

Read More

ഇന്ന് ലോകം വിനോദസഞ്ചാര ദിനം:കോന്നിയില്‍ പുതിയ പദ്ധതികള്‍ ഒന്നും ഇല്ല

സ്റ്റോറി :ജയന്‍ കോന്നി  konnivartha.com: ഇന്ന് ലോക വിനോദസഞ്ചാര ദിനം . കേരളത്തില്‍ മറ്റു ജില്ലകളില്‍ വിവിധ പുതിയ പദ്ധതികള്‍ നടപ്പിലാക്കി വരുമ്പോള്‍ പ്രഖ്യാപിച്ച പല പദ്ധതികളും പത്തനംതിട്ട ജില്ലയില്‍ തുടങ്ങിയില്ല . ഗവിയും കോന്നി ഇക്കോ ടൂറിസം പദ്ധതിയും അടവി കുട്ട വഞ്ചി സവാരിയും മാത്രം ആണ് മുന്‍പ് തുടങ്ങിയ പദ്ധതി നേട്ടം .പുതിയ പദ്ധതികള്‍ ജില്ലയില്‍ ഒന്നും ഇല്ല . കൊക്കാതോട് കാട്ടാത്തി ഇക്കോ ടൂറിസം പദ്ധതിയും വനത്തിലൂടെ ഉള്ള ടൂറിസം പദ്ധതികളും എല്ലാം കടലാസില്‍ മാത്രം . പത്തനംതിട്ട ജില്ലയില്‍ നിരവധി ടൂറിസം സാധ്യത ഉണ്ട് .എന്നാല്‍ പഴയ പദ്ധതികള്‍ തന്നെ വികസിപ്പിക്കാന്‍ ഉള്ള നടപടികള്‍ പോലും ഇല്ല . വനത്തിലൂടെ ഉള്ള സാഹസിക സഞ്ചാരം , വെള്ളച്ചാട്ടങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിപുലമായ പദ്ധതി . തുടങ്ങിയവ പഴയ പ്രഖ്യാപനം മാത്രം . ചരിത്രപ്രസിദ്ധമായ…

Read More

കേരള ടൂറിസത്തിന്റെ ‘യാനം’ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഒക്ടോബറിൽ

  വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള കേരള ടൂറിസത്തിന്റെ വിവിധ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ടൂറിസം മേഖല കേന്ദ്രീകരിച്ച് ‘യാനം’ എന്ന പേരിൽ ലിറ്ററേച്ചർ ഫെസ്റ്റിവെൽ സംഘടിപ്പിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. യാനത്തിന്റെ ആദ്യ പതിപ്പ് ഒക്ടോബർ 17, 18, 19 തീയതികളിൽ വർക്കല ക്ലിഫിലെ രംഗകലാകേന്ദ്രത്തിൽ നടക്കും. സഞ്ചാര മേഖലയിലെ എഴുത്തുകാരെയും പ്രൊഫഷണലുകളെയും കോർത്തിണക്കിയാണ് കേരളം പുതിയ ഉദ്യമത്തിന് തുടക്കമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ലോകത്താകെയുള്ള സഞ്ചാരസാഹിത്യ മേഖലയിലേക്ക് കേരളത്തെ കൂടുതൽ അടയാളപ്പെടുത്തുവാനാണ് ലിറ്ററേച്ചർ ഫെസ്റ്റിവെലിലൂടെ ഉദ്ദേശിക്കുന്നത്. പരമ്പരാഗത സാഹിത്യോത്സവങ്ങളിൽ നിന്നും വ്യത്യസ്തമായ പരിപാടിയാണ് ‘യാനം’. ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആൻഡ് മൈസ് ടൂറിസം കോൺക്ലേവ്, ഉത്തരവാദിത്ത ടൂറിസം കോൺക്ലേവ് തുടങ്ങി വ്യത്യസ്തമായ സമ്മേളനങ്ങൾ സംസ്ഥാന ടൂറിസം വകുപ്പ് ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്. ഈ മാതൃകയിൽ ടൂറിസം പ്രചാരണത്തിനായി അടുത്തതായി സംഘടിപ്പിക്കുന്ന പരിപാടിയാണ് ലിറ്ററേച്ചർ ഫെസ്റ്റിവെൽ. ഇത്തരമൊരു…

Read More

കോന്നി കരിയാട്ടം :കോന്നിയിലെത്തിയത് 5 ലക്ഷത്തിലധികം ആളുകൾ

  konnivartha.com: :കോന്നി കരിയാട്ടം ഈ ഓണക്കാലത്ത് കോന്നിയുടെ ടൂറിസം, വ്യാപാര മേഖലകളിൽ വലിയ മുന്നേറ്റത്തിന് കാരണമായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കരിയാട്ടത്തിൽ പങ്കെടുക്കാൻ 10 ദിവസമായി കോന്നിയിലെത്തിയത് 5 ലക്ഷത്തിലധികം ആളുകളാണ്. കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും ആളുകൾ എത്തിയതിനൊപ്പം ധാരാളം വിദേശ മലയാളികളും, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കരിയാട്ടത്തിൻ്റെ ഭാഗമായി. രാവിലെ കോന്നിയിലെത്തി അടവിയും, ആനക്കൂടുമൊക്കെ സന്ദർശിച്ച് വൈകിട്ട് കരിയാട്ട പരിപാടികളുടെ ഭാഗവുമായാണ് ബഹുഭൂരിപക്ഷം പേരും കോന്നി വിട്ടു പോയത്. കോന്നി ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വലിയ വരുമാന വർദ്ധനവിന് ഇത് കാരണമായിട്ടുണ്ട്. കോന്നിയ്ക്ക് പുറത്തു നിന്നും ധാരാളം ആളുകൾ എത്തിയതോടെ കോന്നിയിലെ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ തുടങ്ങിയിടങ്ങളിലെല്ലാം രാത്രി വൈകിയും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അടവിയിൽ കുട്ടവഞ്ചി തുഴച്ചിൽ മത്സരം നടത്തിയത് സംസ്ഥാനത്താകെ ശ്രദ്ധ നേടി.ഇതിലൂടെ അടവിയിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തിച്ചേരും.…

Read More

കരിങ്കൊമ്പനെ വരവേറ്റു :കോന്നിയില്‍ കരിയാട്ടം നടന്നു

konnivartha.com: കരിയാട്ടം .ഇത് കോന്നി നാടിന് സ്വന്തം . ലക്ഷകണക്കിന് ആളുകള്‍ അണി നിരന്നു . കോന്നിയുടെ ഉത്സവം നടന്നു . നൂറുകണക്കിന് കലാകാരന്മാര്‍ ആന വേഷം കെട്ടി കോന്നിയില്‍ നിറഞ്ഞാടി . കോന്നിയുടെ മണ്ണില്‍ ഉത്സവം . കോന്നി പണ്ട് കോന്നിയൂരായിരുന്നു. ചരിത്രം കോന്നിയെ കോന്നിയൂർ എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പാണ്ഡ്യദേശത്തു നിന്ന് എ.ഡി. 75 ൽ കോന്നിയൂരിൽ എത്തി  നാട്ടുരാജ്യം  സ്ഥാപിച്ച   ചെമ്പഴന്നൂർ കോവിലകക്കാർ കാട്ടിൽ നിന്നും ലഭിച്ച അവശനായ കുട്ടികൊമ്പനെ  സംരക്ഷിച്ച് കരിങ്കൊമ്പൻ  എന്ന പേരിൽ വളർത്തി  വലുതാക്കി. നാട്ടുകാർക്ക്  ഏറെ പ്രീയങ്കരനായ  അവന് ഒരിക്കൽ പോലും  ചങ്ങല ഇട്ടിരുന്നില്ല. ചോളന്മാർ തിരുവിതാംകൂറിനെ ആക്രമിച്ചപ്പോൾ കോവിലകക്കാർ  ആസ്ഥാനം പന്തളത്തേക്ക് മാറ്റുകയും  കരിങ്കൊമ്പനെ  കോന്നിയൂരിൽ നിന്നും കൊണ്ടുപോവുകയും ചെയ്തു. ദുഖിതരായ  നാട്ടുകാർ   പന്തളം കൊട്ടാരത്തിൽ എത്തി കരിങ്കൊമ്പനെ കോന്നിയൂരിന് തിരിച്ചു തരണമെന്ന് അഭ്യർത്ഥിച്ചെങ്കിലും രാജാവ്  സമ്മതിച്ചില്ല.നാട്ടുകാർ തിരികപ്പോന്ന…

Read More

കോന്നി കരിയാട്ടം:കോന്നിയൂര്‍ ചരിത്രത്തിന്‍റെ പുനരാവിഷ്കാരം

  konnivartha.com:   കോന്നി പണ്ട് കോന്നിയൂരായിരുന്നു. ചരിത്രം കോന്നിയെ കോന്നിയൂർ എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പാണ്ഡ്യദേശത്തു നിന്ന് എ.ഡി. 75 ൽ കോന്നിയൂരിൽ എത്തി  നാട്ടുരാജ്യം  സ്ഥാപിച്ച   ചെമ്പഴന്നൂർ കോവിലകക്കാർ കാട്ടിൽ നിന്നും ലഭിച്ച അവശനായ കുട്ടികൊമ്പനെ  സംരക്ഷിച്ച് കരിങ്കൊമ്പൻ  എന്ന പേരിൽ വളർത്തി  വലുതാക്കി. നാട്ടുകാർക്ക്  ഏറെ പ്രീയങ്കരനായ  അവന് ഒരിക്കൽ പോലും  ചങ്ങല ഇട്ടിരുന്നില്ല. ചോളന്മാർ തിരുവിതാംകൂറിനെ ആക്രമിച്ചപ്പോൾ കോവിലകക്കാർ  ആസ്ഥാനം പന്തളത്തേക്ക് മാറ്റുകയും  കരിങ്കൊമ്പനെ  കോന്നിയൂരിൽ നിന്നും കൊണ്ടുപോവുകയും ചെയ്തു. ദുഖിതരായ  നാട്ടുകാർ   പന്തളം കൊട്ടാരത്തിൽ എത്തി കരിങ്കൊമ്പനെ കോന്നിയൂരിന് തിരിച്ചു തരണമെന്ന് അഭ്യർത്ഥിച്ചെങ്കിലും രാജാവ്  സമ്മതിച്ചില്ല.നാട്ടുകാർ തിരികപ്പോന്ന ശേഷം കൊമ്പൻ ഭക്ഷണവും ജലപാനവുമില്ലാതെ ഒറ്റനിൽപ്പ് തുടർന്നു . ഒടുവിൽ 21 ദിവസങ്ങൾക്ക് ശേഷം രാജാവ് കൊമ്പനെ കോന്നിയൂരിലേക്ക് തിരിച്ചയ്ക്കാൻ തീരുമാനിച്ചു. കൊമ്പന്റെ തിരിച്ചുവരവിൽ സന്തോഷം കൊണ്ട്  കോന്നിയൂർ ദേശം ഉത്സവപ്പറമ്പു പോലെയായി. നാട്ടിലെ എല്ലാ…

Read More