konnivartha.com: മലപ്പുറം കാളികാവ് അടയ്ക്കാകുണ്ടില്‍ ഇറങ്ങിയ നരഭോജിക്കടുവയെ പിടികൂടുന്നതിനായുള്ള ദൗത്യം ആരംഭിച്ചു. നിരീക്ഷണ ക്യാമറകള്‍ ഉടന്‍ സ്ഥാപിച്ചു. കാട്ടില്‍ തിരച്ചില്‍ നടത്താന്‍ കുങ്കിയാനകളെയും എത്തിച്ചു. ‘കുഞ്ചു’ എന്ന ആനയെയാണ് ഇന്നലെ ദൗത്യത്തിനിറക്കിയത് . ഇന്ന് ‘പ്രമുഖ’ എന്ന ആനയെയും എത്തിക്കും. രണ്ട് ആനകളും കടുവകളെ പിടിക്കുന്ന ദൗത്യത്തില്‍ പ്രത്യേക പരിശീലനം നേടിയവയാണ്.വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് തിരച്ചില്‍ നടത്തുന്നത്. കടുവയെ മയക്കുവെടിവെച്ച് പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം.കടുവയെ പിടികൂടുന്നതിനായി മൂന്ന് കൂടുകള്‍ സ്ഥാപിച്ചു . ഡ്രോണ്‍ സംഘം രാവിലെയെത്തും.പ്രദേശത്തുനിന്ന് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി.മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ടിൽ റബ്ബർ ടാപ്പിങ്ങിന് പോയ ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂർ ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ടാപ്പിംഗിനായി പോയതായിരുന്നു ഗഫൂർ, കൂടെ മറ്റു സഹപ്രവർത്തകരും ഉണ്ടായിരുന്നു. ഗഫൂറിനെ…
Read Moreടാഗ്: kerala tiger attack
കടുവ യുവതിയെ കൊന്നുതിന്നു: വെടിവയ്ക്കാൻ ഉത്തരവ്
വയനാട്ടിൽ കടുവ യുവതിയെ കൊന്നുതിന്നു. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയിൽ വനമേഖലയോടു ചേർന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്.പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ വനംവകുപ്പ് വാച്ചറായ അച്ചപ്പന്റെ ഭാര്യ രാധ (45) ആണു കൊല്ലപ്പെട്ടത്. ഇന്നു രാവിലെ പതിനൊന്നു മണിക്കാണു സംഭവം. രാവിലെ വനത്തോടു ചേർന്നു പരിശോധന നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘമാണു പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.കാപ്പി പറിക്കാൻ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നതെന്നാണു വിവരം. മൃതദേഹം അൽപ്പദൂരം വലിച്ചിഴച്ചുകൊണ്ടുപോയി. കടുവയെ കണ്ടാല്‍ ഉടന്‍ വെടി വെക്കാന്‍ ഉത്തരവ് ഇറങ്ങി .വയനാട് മാനന്തവാടിയിലെ കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ നടപടി. കടുവയെ വെടിവെക്കാൻ വനം മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടു. വെടിവെച്ചോ കൂട് വെച്ചോ കടുവയെ പിടിക്കാൻ ഉത്തരവ് നൽകിയെന്ന് മന്ത്രി പറഞ്ഞു. വനത്തിനുള്ളിൽ നടന്ന ആക്രമണമാണോ എന്നത് ഇപ്പോൾ പരിഗണിക്കുന്നില്ല. കുടുംബത്തിന്…
Read More