കല്ലേലിക്കാവിൽ മലക്കൊടി, മല വില്ല് പൂജ നടന്നു

  കോന്നി :കന്നി മാസ പിറവിയുമായി ബന്ധപ്പെട്ടു കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )999 മലയുടെ സ്വർണ്ണ മലക്കൊടി പൂജയും, മല വില്ല് പൂജയും, 41 തൃപ്പടി പൂജയും നടത്തി. എല്ലാ മലയാളം ഒന്നാം തീയതിയും നിലവറ തുറന്ന് മലക്കൊടി ദർശനത്തിനായി തുറന്ന് നൽകും. തുടർന്ന് മല വില്ലിന് പൂജയും 41 തൃപ്പടി പൂജയും സമർപ്പിക്കും.പ്രകൃതി സംരക്ഷണ പൂജയോടെ ഊരാളിമാർ പൂജകൾക്ക് നേതൃത്വം നൽകി

Read More

കല്ലേലിക്കാവില്‍ ഉത്രാടപ്പൂയല്‍ സമര്‍പ്പിച്ചു

  konnivartha.com: കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഉത്രാട ദിനത്തില്‍ ഉത്രാടപ്പൂയലും ഉത്രാട സദ്യയും അപ്പൂപ്പന് തിരു അമൃതേത്തും സമര്‍പ്പിച്ചു .നൂറ്റാണ്ടുകളായി പൂര്‍വ്വികര്‍ അനുഷ്ടിച്ചു വന്നിരുന്ന ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാരത്തില്‍ ഊന്നിയ അനുഷ്ടാന കര്‍മ്മം ആണ് ഉത്രാടപ്പൂയല്‍ . സര്‍വ്വ ചരാചരങ്ങള്‍ക്കും ഉത്രാട നാളില്‍ വിഭവ സമര്‍ഥമായ അന്നം നല്‍കി അനുഗ്രഹം വാങ്ങുന്ന ചടങ്ങ് ഇപ്പോള്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ മാത്രമാണ് അനുഷ്ടിച്ചു വരുന്നത് . ദീപം തെളിയിച്ച് മുറുക്കാന്‍ സമര്‍പ്പിച്ചു കൊണ്ട് പുല്‍പ്പായ നിവര്‍ത്തി ജലം തളിച്ച് 21 കൂട്ടം തൂശനില വിരിച്ചു അതില്‍ ഉപ്പ് തൊട്ടു ഉപ്പേരി വരെ വിളമ്പി ദാഹ ജലവും കള്ളും കരിക്കും കലശവും സമര്‍പ്പിച്ചു പ്രകൃതി സത്യങ്ങളെ ഉണര്‍ത്തിച്ചു കല്ലേലി ഊരാളി അപ്പൂപ്പനെ സ്തുതിച്ചു പ്രാര്‍ഥന ചൊല്ലി പൂര്‍വ്വികരുടെയും വിദ്യ അഭ്യസിപ്പിച്ച ആശാന്മാരെയും…

Read More

കല്ലേലിക്കാവിൽ ഉത്രാടപ്പൂയൽ തിരു അമൃതേത്ത് ഉത്രാട സദ്യ തിരുവോണ സദ്യ

  കോന്നി : 999 മലയാചാര പ്രകാരം ദ്രാവിഡ ജനത നൂറ്റാണ്ടുകളായി ആചാരിച്ചു വരുന്ന ഉത്രാടപൂയലും അപ്പൂപ്പന് തിരു അമൃതേത്ത് ഉത്രാട സദ്യ തിരുവോണ സദ്യ എന്നിവ സെപ്റ്റംബർ 4,5 തീയതികളിൽ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നടക്കും. സത്യവും നീതിയും ധർമ്മവും വിളയാടുന്ന കൗള ശാസ്ത്ര വിധിയനുസരിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനത ആചാരിച്ചു വരുന്ന ഉത്രാടപ്പൂയൽ തിരു അമൃതേത്ത് ഉത്രാടസദ്യ എന്നിവ സെപ്റ്റംബർ 4 നും തിരുവോണ സദ്യ 5 നും രാവിലെ മുതൽ നടക്കും. തിരുവോണ വരവ് അറിയിച്ച് പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പിൽ തൊട്ട് എണ്ണായിരം ഉരഗ വർഗ്ഗത്തിനും അന്നേ ദിവസങ്ങളിൽ ഊട്ടും പൂജയും അർപ്പിക്കും. മുളയരിയും തെണ്ടും തെരളിയും കാട്ടു വിഭവങ്ങളും തേനും കാർഷിക വിളകളും ചുട്ടും പൊടിച്ചും വറുത്തും വേവിച്ചും കാട്ടിലയിൽ സമർപ്പിച്ച്…

Read More

കല്ലേലി കാവിൽ ആയിരത്തൊന്ന് കരിക്ക് പടേനി സമർപ്പിച്ചു

  konnivartha.com :പ്രകൃതി ശക്തികളെ ഉണർത്തിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ചിങ്ങം ഒന്നിന് ആയിരത്തൊന്ന് കരിക്ക് പടേനി സമർപ്പിച്ചു.999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ താംബൂലത്തിൽ നിലനിർത്തി ദ്രാവിഡ ജനത ഇന്നും ആചാരിച്ചു വരുന്ന അനുഷ്ടാന പൂജയാണ് കരിക്ക് പടേനി. കാർഷിക വിളകളുടെ സംരക്ഷകനായ കല്ലേലി ഊരാളി അപ്പൂപ്പന്റെ നാമത്തിൽ 999 മലകളെ വിളിച്ച് സ്തുതിച്ചു കാർഷിക വിളകൾ ചുട്ടും പൊടിച്ചും വേവിച്ചും പുഴുങ്ങിയും ഊട്ട് നൽകി കരിക്ക് ഉടയ്ക്കുന്ന നൂറ്റാണ്ട് പഴക്കമുള്ള കൗള ശാസ്ത്രം അനുസരിച്ചുള്ള വഴിപാടാണ് മലയ്ക്ക് പടേനി. മൂന്ന് കരിക്ക് മുതൽ ആയിരത്തി ഒന്ന് കരിക്ക് വരെയാണ് മലയ്ക്ക് പടേനി സമർപ്പണം. വിശേഷാൽ ദിനം കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ആയിരത്തി ഒന്ന് കരിക്കിന്റെ പടേനി കാവിന്റെ വഴിപാടായി സമർപ്പിക്കുന്നു.

Read More

അച്ചൻകോവിൽ നിറപുത്തരി രഥഘോഷയാത്ര:കല്ലേലി കാവിൽ വരവേൽപ് നൽകി

  അച്ചൻകോവിൽ നിറപുത്തരി രഥഘോഷയാത്രയ്ക്ക് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ വരവേൽപ് നൽകി കോന്നി:ശബരിമല ശ്രീ ധർമ്മ ശാസ്താവിന് നിറപുത്തരിച്ചടങ്ങിന് സമർപ്പിക്കാനുള്ള നെൽക്കതിരും വഹിച്ച് അച്ചൻകോവിൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്നും ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ പ്രയാണം ആരംഭിച്ച രഥഘോഷയാത്രയ്ക്ക് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആചാര അനുഷ്ഠാനത്തോടെ അടുക്കാചാരങ്ങൾ സമർപ്പിച്ചു വരവേൽപ് നൽകി. നിറപുത്തരിക്കുള്ള നെൽക്കതിരുകൾ ഊരാളിമാർ പൂജിച്ചു സമർപ്പിച്ചു. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ തിരു നടയിലും സമർപ്പിച്ച നെൽക്കതിരുകൾ ചിങ്ങം ഒന്നിന് പൂജിച്ചു ഭക്ത ജനങ്ങൾക്ക് പ്രസാദമായി നൽകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ പി എസ് പ്രശാന്ത്, ബോർഡ്‌ അംഗം അഡ്വ എ അജി കുമാർ, തമിഴ്നാട് തെങ്കാശി എ സി എസ് ജി ഹരിഹരൻ സ്വാമി അച്ചൻകോവിൽക്ഷേത്ര ഉപദേശക…

Read More

നിറപുത്തരി ജൂലൈ 30 ന്: പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

    നിറപുത്തിരി പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും.   ജൂലൈ 30 നാണ് നിറപുത്തരി. ജൂലൈ 30ന് പുലർച്ചെ 5.30നും 6.30നും ഇടയിലുള്ള മുഹൂർത്തത്തിൽ നിറപുത്തരി പൂജകൾ.നിറപുത്തരിയ്ക്കായുള്ള നെൽകതിരുകളുമായി ഘോഷയാത്ര നാളെ പുലർച്ചെ 4.30ന് അച്ചൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. നിറപുത്തരി പൂജകൾ പൂർത്തിയാക്കി ജൂലൈ 30ന് രാത്രി 10 മണിക്ക് നട അടയ്ക്കും.

Read More

കല്ലേലിക്കാവിൽ വാവ് പൂജയും അനുഷ്ടാന കർമ്മവും നടന്നു

പ്രകൃതി ശക്തികളെ സാക്ഷി നിർത്തി കല്ലേലിക്കാവിൽ വാവ് പൂജയും അനുഷ്ടാന കർമ്മവും നടന്നു പത്തനംതിട്ട (കോന്നി ): 999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസവും ആചാരവും താംബൂലത്തിൽ പ്രകൃതിയിൽ സമർപ്പിച്ചു കൊണ്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻകാവിൽ(മൂലസ്ഥാനം )കർക്കടക വാവ് ബലി,പിതൃ തർപ്പണം ,ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല പൂജ, 1001 കരിക്കിന്റെ പടേനി, 1001 മുറുക്കാൻ സമർപ്പണം വാവൂട്ട് എന്നിവ നടന്നു.പൂർണ്ണമായ പ്രകൃതി സംരക്ഷണ പൂജയോടെ പർണ്ണ ശാലയില്‍ വാവ് ബലി പൂജകള്‍ നടന്നു. മല ഉണര്‍ത്തി കാവ് ഉണര്‍ത്തി 999 മല ദൈവങ്ങള്‍ക്ക് മലയ്ക്ക് വലിയ കരിക്ക് പടേനി സമര്‍പ്പണം ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ , ജല സംരക്ഷണ പൂജ ,വന്യ ജീവി സംരക്ഷണ പൂജ, സമുദ്ര പൂജ,കളരി ആശാന്‍മാര്‍ക്കും ഗുരുക്കന്‍മാര്‍ക്കും പിതൃക്കള്‍ക്കും…

Read More

കർക്കടക വാവ് ബലി നാളെ: തർപ്പണത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി

  konnivartha.com: കർക്കടക വാവിന് ഉള്ള ഒരുക്കങ്ങൾ ക്ഷേത്രങ്ങളില്‍ പൂർത്തിയായി. നാളെ വെളുപ്പിനെ മുതല്‍ സ്നാന ഘട്ടങ്ങള്‍ ഉണരും . പിതൃ മോഷ പ്രാപ്തിയ്ക്ക് വേണ്ടി വ്രതം നോറ്റ അനേക ലക്ഷങ്ങള്‍ വിവിധയിടങ്ങളില്‍ ബലി തര്‍പ്പണ കര്‍മ്മം നടത്തും . കര്‍ക്കടകത്തിലെ കോരിച്ചൊരിയുന്ന മഴയെ സാക്ഷി നിര്‍ത്തി നാളെ കര്‍ക്കടക ബലി കര്‍മ്മങ്ങള്‍ നടക്കും . പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളിലും ബലി തര്‍പ്പണം നടക്കും . കർക്കടക വാവു ബലി അല്ലെങ്കിൽ ‘ വാവു ബലി ‘ എന്നും അറിയപ്പെടുന്ന കർക്കടക വാവ് മരിച്ചുപോയ തങ്ങളുടെ പൂർവ്വികരെ ആദരിക്കുന്നതിനായി കേരളത്തിലെ ഹിന്ദുക്കൾ നടത്തുന്ന പ്രധാന ആചാരമാണ്.കേരളത്തിലെ നിരവധി പുണ്യനദികളിലും, കടൽത്തീരങ്ങളിലും, ക്ഷേത്രങ്ങളിലും ഇത് നടത്തപ്പെടുന്നു. ഈ അനുഷ്ഠാനത്തിന്റെ ഭാഗമായി, അത് അനുഷ്ഠിക്കുന്ന വ്യക്തി ഉപവാസം അനുഷ്ഠിക്കുന്നു. കുടുംബത്തിലെ മറ്റുള്ളവർക്ക് ആ ദിവസം മൂന്ന് നേരം അരി കഴിക്കാമെങ്കിലും,…

Read More

രാമനാമമന്ത്രങ്ങള്‍ ഉരുക്കഴിക്കുന്ന കര്‍ക്കിടകം പിറന്നു :ക്ഷേത്രങ്ങള്‍ ഒരുങ്ങി

  മാനവ കുലത്തിന്‍റെ മനസ്സില്‍ ഭക്തി ലഹരിയായി പെയ്തിറങ്ങുന്ന മാസം കര്‍ക്കടകം . കര്‍ക്കടക മാസം വന്നഞ്ഞു .ഇനി രാമായണമാസം . ക്ഷേത്രങ്ങളില്‍ അഷ്ടദ്രവ്യ   മഹാഗണപതിഹോമത്തോടെ ചടങ്ങുകള്‍ക്ക് ഭദ്ര ദീപം തെളിഞ്ഞു . രാമായണ പാരായണം വൈകിട്ട് ആണ് ചെല്ലുന്നത് .ചിലയിടങ്ങളില്‍ പുലര്‍ക്കാലത്തും പാരായണം ഉണ്ട് . രാമായണപാരായണം, തൃകാലപൂജ, കര്‍ക്കികടപൂജ തുടങ്ങിയ ചടങ്ങുകള്‍ നടക്കും . കര്‍ക്കടകത്തിലെ പ്രധാന ചടങ്ങ് കര്‍ക്കടക മാസ ബലി തര്‍പ്പണം ആണ് . ഈ മാസം 24 ന് പ്രധാന ക്ഷേത്രങ്ങളില്‍ കര്‍ക്കടക വാവ് ബലി തര്‍പ്പണം നടക്കും . മിക്ക ക്ഷേത്രങ്ങളിലും സമ്പൂര്‍ണ്ണ രാമായണ പാരായണം നടക്കും . വിശേഷാല്‍ പൂജകളും ഉണ്ടാകും . അന്നദാനം,ഔഷധകഞ്ഞി വിതരണം എന്നിവയും സജീകരിച്ചിട്ടുണ്ട് .   കേരളത്തിൽ പലയിടത്തും നാലമ്പലദർശനമുണ്ട്. ഇതിൽ ഏറ്റവും പ്രസിദ്ധമാണ് തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽ മാണിക്യം…

Read More

കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലി തർപ്പണം:ജൂലൈ :24 ന്

ഗോത്ര സംസ്‌കൃതിയെ ഉണർത്തിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലി തർപ്പണം പത്തനംതിട്ട (കോന്നി ): 999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻകാവിൽ(മൂലസ്ഥാനം )കർക്കടക വാവ് ബലി,പിതൃ തർപ്പണം ,ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല പൂജ, 1001 കരിക്കിന്റെ പടേനി, 1001 മുറുക്കാൻ സമർപ്പണം വാവൂട്ട് എന്നിവ 24 ന് രാവിലെ 4 മണി മുതൽ നടക്കും. കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന്‍റെ ഒരുക്കങ്ങള്‍ കേന്ദ്ര കേരള സർക്കാരിന്റെ വിവിധ വകുപ്പുകളുടെ അനുമതിയോടെ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലും സ്നാന ഘട്ടമായ അച്ചന്‍കോവില്‍ നദിക്കരയിലും നടക്കും . പ്രകൃതി സംരക്ഷണ പൂജയോടെ പർണ്ണ ശാലയില്‍ വാവ് ബലി പൂജകള്‍ക്ക് തുടക്കം കുറിക്കും. 24 ന് രാവിലെ…

Read More