konnivartha.com; അച്ചൻകോവിൽ ശ്രീധർമ്മശാസ്‌താവിന്‍റെ തിരുഃ ഉത്സവം 2025 ഡിസംബർ 16 (1201 ധനു 1) ന് ഭഗവാന്‍റെ തിരുവാഭരണ ഘോഷയാത്രയോടെ ആരംഭിച്ച് 2025 ഡിസംബർ 17 (1201 ധനു 2) ന് തൃക്കൊടിയേറ്റും എന്ന് ഭാരവാഹികള്‍ അറിയിച്ചു . കറുപ്പൻ തുള്ളൽ, തിരുരഥോത്സവം തുടങ്ങിയ ക്ഷേത്രാചാരങ്ങളും മറ്റ് വിവിധ കലാപരിപാടികളും നടക്കും .2025 ഡിസംബർ 26 (1201 ധനു 11) ന് തിരുഃആറാട്ടോടുകൂടി ഉത്സവം സമാപിക്കും എന്ന് പ്രസിഡന്റ് ഉണ്ണിപിള്ള. കെ , സെക്രട്ടറി അച്ഛൻകോവിൽ സുരേഷ് ബാബു ,വൈസ് പ്രസിഡന്റ്റ് ഗീത സുകുനാഥ് ,ദേവസ്വത്തിനുവേണ്ടി, ബി. പി. നിർമ്മലാനന്ദൻ നായർ സബ്ഗ്രൂപ്പ് ഓഫീസർ എന്നിവര്‍ അറിയിച്ചു . മഹാപുഷ്പാഭിഷേകം 2026 ജനുവരി 25 (1201 മകരം 11) മകരമാസത്തിലെ രേവതി നക്ഷത്രത്തിൽ നടക്കും .തിരുഃരഥോത്സവം അമ്മൻകാവിൽ പൊങ്കാല എന്നിവ 2025 ഡിസംബർ 25 (1201…
Read Moreടാഗ്: kerala temple news
അച്ചൻകോവിൽ മഹോത്സവം:കല്ലേലിക്കാവിൽ നിന്നും അനുവാദം ഏറ്റു വാങ്ങി
konnivartha.com;കോന്നി :അച്ചൻകോവിൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ തിരു ഉത്സവവുമായി ബന്ധപ്പെട്ട് 999 മലകളുടെ അധിപനായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ തിരു സന്നിധിയിൽ ക്ഷേത്ര ഭാരവാഹികൾ, ചുമതലക്കാർ ഭക്തജനങ്ങൾ എന്നിവർ അടുക്കാചാരം സമർപ്പിച്ച് അനുഗ്രഹവും അനുവാദവും ഏറ്റുവാങ്ങി. അച്ചൻകോവിൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് കെ. ഉണ്ണിപിള്ള, സെക്രട്ടറി അച്ചൻകോവിൽ സുരേഷ് ബാബു, സബ് ഗ്രൂപ്പ് ഓഫീസർ ബി പി നിർമ്മലാനന്ദൻ നായർ, ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് സെക്രട്ടറി സലിം കുമാർ കല്ലേലി, ചലച്ചിത്ര താരവും നൃത്തകിയുമായ ശാലുമേനോൻ, പി ആർ ഒ ജയൻ കോന്നി എന്നിവർ സംസാരിച്ചു. അച്ചൻകോവിൽ ശ്രീധർമ്മശാസ്‌താവിന്‍റെ തിരുഃ ഉത്സവം അച്ചൻകോവിൽ ശ്രീധർമ്മശാസ്‌താവിന്‍റെ തിരുഃ ഉത്സവം 2025 ഡിസംബർ 16 (1201 ധനു 1) ന് ഭഗവാന്‍റെ തിരുവാഭരണ ഘോഷയാത്രയോടെ ആരംഭിച്ച്…
Read Moreതിരുവനന്തപുരം വിമാനത്താവളം നാലു മണിക്കൂറിലേറെ അടച്ചിടും
അൽപശി ആറാട്ട് konnivartha.com; തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഒക്ടോബർ 30ന് വൈകിട്ട് നാലു മണിക്കൂറിലേറെ അടച്ചിടും.പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിനാലാണ് വിമാനത്താവളം അടച്ചിടുന്നത്. 30ന് വൈകിട്ട് 4.45 മുതൽ രാത്രി ഒൻപത് മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നത്.30ന് വൈകിട്ട് അഞ്ചിന് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്ന് ആരംഭിക്കുന്ന ആറാട്ട് ഘോഷയാത്ര വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനുള്ളിലൂടെയാണ് കടന്നുപോകുക.നഗരത്തില്‍ വൈകുന്നേരം 3 മുതല്‍ രാത്രി 10 വരെ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശംഖുമുഖത്തെ ആറാട്ട് മണ്ഡപത്തിലെ പൂജകൾക്ക് ശേഷം വിഗ്രഹങ്ങൾ സമുദ്രത്തിൽ ആറാടിക്കും. 31ന് നടത്തുന്ന ആറാട്ട് കലശത്തോടെ പത്തു ദിവസം നീളുന്ന ഉത്സവം സമാപിക്കും.
Read Moreശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു
വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു. ശബരിമലയില്‍ വെച്ചാണ് മേൽശാന്തിയുടെ നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്. നിലവിൽ ആറേശ്വരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തിയാണ് പ്രസാദ് നമ്പൂതിരി. ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പിനുശേഷമാണ് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ മൈഥിലി വർമയാണ് മാളികപ്പുറത്തെ നറുക്കെടുത്തത്.നിലവിൽ കൊല്ലം കൂട്ടിക്കട ധർമ്മശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയാണ് എംജി മനു നമ്പൂതിരി. ശബരിമല മേൽശാന്തിയാവാനുള്ള പട്ടികയിൽ 14 പേരും മാളികപ്പുറത്തേക്ക് 13 പേരുമാണുണ്ടായിരുന്നത്. തുലാമാസ പൂജകൾക്കായി ഇന്നലെ നട തുറന്നത് മുതൽ വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ. സ്പോട് ബുക്കിങ് വഴി മുപ്പത്തിനായിരത്തിൽപരം പേരാണ് ഇന്നലെ…
Read Moreശബരിമല :തുലാമാസ പൂജകള്‍ക്കായി നട തുറന്നു
തുലാമാസ പൂജകള്‍ക്ക് വേണ്ടി ശബരിമല നട തുറന്ന് ഭദ്ര ദീപം തെളിയിച്ചു . നാളെ തുലാമാസ പുലരിയിൽ ഉഷഃപൂജയ്ക്കു ശേഷം മേൽശാന്തി നറുക്കെടുപ്പ് നടക്കും.നാളെ മുതൽ 22 വരെ ദിവസവും ഉദയാസ്തമനപൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും.ചിത്തിര ആട്ടത്തിരുനാൾ പ്രമാണിച്ച് 21ന് വിശേഷാൽ പൂജകൾ ഉണ്ടാകും. 22ന് രാത്രി 10ന് നട അടയ്ക്കും.ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചു.നട തുറന്നതിനു പിന്നാലെയാണ് സ്വർണപ്പാളികൾ സ്ഥാപിച്ചത്.ചെന്നൈയിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചു സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ശബരിമല മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിമാരെ നറുക്കെടുക്കുന്നതിന് ഇത്തവണ പന്തളം കൊട്ടാരത്തിൽ നിന്ന് .കശ്യപ് വർമ്മയും,മൈഥിലി കെ വർമ്മയും സന്നിധാനത്തേക്ക് പുറപ്പെട്ടു
Read Moreകന്നിമാസ പൂജ: ശബരിമല നട സെപ്റ്റംബർ 16 ന് തുറക്കും
കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട സെപ്റ്റംബർ 16ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് ഭക്തർക്ക് ദർശനം നടത്താം. കന്നിമാസം ഒന്നാം തീയതിയായ സെപ്റ്റംബർ 17-ന് രാവിലെ 5 മണിക്ക് നട വീണ്ടും തുറക്കും. കന്നിമാസത്തിലെ പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 21-ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. കൂടാതെ എല്ലാ ദിവസവും ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിംഗ് ആവശ്യമാണ്, എന്നാൽ ആഗോള അയ്യപ്പ സംഗമത്തോട് അനുബന്ധിച്ച് 19നും 20നും ദർശനത്തിന് നിയന്ത്രണങ്ങളുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 20-ന് പമ്പയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കും.…
Read Moreകല്ലേലിക്കാവിൽ ഇന്ന് ഉത്രാടപ്പൂയൽ തിരു അമൃതേത്ത് ഉത്രാട സദ്യ (4/09/2025)
കോന്നി : 999 മലയാചാര പ്രകാരം ദ്രാവിഡ ജനത നൂറ്റാണ്ടുകളായി ആചാരിച്ചു വരുന്ന ഉത്രാടപൂയലും അപ്പൂപ്പന് തിരു അമൃതേത്ത് ഉത്രാട സദ്യ എന്നിവ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഇന്ന് (04/09/2025) നടക്കും. സത്യവും നീതിയും ധർമ്മവും വിളയാടുന്ന കൗള ശാസ്ത്ര വിധിയനുസരിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനത ആചാരിച്ചു വരുന്ന ഉത്രാടപ്പൂയൽ അപ്പൂപ്പന് തിരു അമൃതേത്ത് ഉത്രാടസദ്യ എന്നിവ പ്രഭാത പൂജയോട് അനുബന്ധിച്ച് നടക്കും. നാളത്തെ തിരുവോണ വരവ് അറിയിച്ച് പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പിൽ തൊട്ട് എണ്ണായിരം ഉരഗ വർഗ്ഗത്തിനും ഇന്ന് ഊട്ടും പൂജയും അർപ്പിക്കും. മുളയരിയും തെണ്ടും തെരളിയും കാട്ടു വിഭവങ്ങളും തേനും കാർഷിക വിളകളും ചുട്ടും പൊടിച്ചും വറുത്തും വേവിച്ചും കാട്ടിലയിൽ സമർപ്പിച്ച് ഉത്രാടപൂയലും തുടർന്ന് അപ്പൂപ്പന് തിരു അമൃതേത്ത് ഊട്ട് നൽകി ഉത്രാട സദ്യയ്ക്ക് ദീപം…
Read Moreതിരുവോണ പൂജ: ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും
ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട ബുധനാഴ്ച തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ഉത്രാട ദിനമായ സെപ്റ്റംബര്‍ 4ന് രാവിലെ അഞ്ചുമണിക്ക് ദര്‍ശനത്തിനായി നടതുറക്കും.ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളില്‍ സന്നിധാനത്ത് ഓണസദ്യ ഉണ്ടായിരിക്കും. ഉത്രാട സദ്യ മേല്‍ശാന്തിയുടെ വകയായും തിരുവോണത്തിനു സദ്യ ദേവസ്വം ജീവനക്കാരുടെ വകയായും അവിട്ടം ദിനത്തില്‍ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വകയായും നടത്തും. ഓണത്തോട് അനുബന്ധിച്ച പൂജകള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 7 രാത്രി 9നു നടയടയ്ക്കും
Read Moreചിങ്ങമാസ പൂജയ്‌ക്ക് ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും
Konnivartha. Com :ചിങ്ങമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് (ആഗസ്റ്റ് 16) വൈകിട്ട് 5ന് തുറക്കും. 17 മുതൽ 21 വരെ പൂജകൾ ഉണ്ടാകും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 17ന് ചിങ്ങപ്പുലരിയിൽ ഐശ്വര്യ സമൃദ്ധിക്കായി ലക്ഷാർച്ചന നടക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മുഖ്യകാർമികത്വം വഹിക്കും. 21ന് രാത്രി 10ന് നട അടയ്ക്കും. ഓണം പൂജകൾക്കായി സെപ്റ്റംബർ 3ന് വൈകിട്ട് 5ന് തുറക്കും. 7ന് അടയ്ക്കും. 4 മുതൽ 7 വരെയും അയ്യപ്പ സന്നിധിയിൽ ഓണ സദ്യകൾ ഉണ്ടാകും.
Read Moreനിറപുത്തരി രഥഘോഷയാത്രയ്ക്ക് കല്ലേലിക്കാവില്‍ വരവേല്‍പ്പ് നല്‍കി
ശബരിമല നിറപുത്തരി രഥഘോഷയാത്രയ്ക്ക് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ വരവേൽപ് നൽകി കോന്നി :ശബരിമല ശ്രീ ധർമ്മ ശാസ്താവിന് നിറപുത്തരിച്ചടങ്ങിന് സമർപ്പിക്കാനുള്ള നെൽക്കതിരും വഹിച്ച് തമിഴ്നാട്ടിലെ രാജപാളയത്തുനിന്നു പ്രയാണം ആരംഭിച്ച രഥഘോഷയാത്രയ്ക്ക് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആചാര അനുഷ്ഠാനത്തോടെ അടുക്കാചാരങ്ങൾ സമർപ്പിച്ചു വരവേൽപ് നൽകി. നിറപുത്തരിക്കുള്ള നെൽക്കതിരുകൾ പൂജിച്ചു. രാജപാളയം, കൂടംകുളം, കോറെനാച്ചാപുറം എന്നിവിടത്തെ വയലുകളിൽ നിറപുത്തരിക്കു വേണ്ടിയാണ് രാജ പാളയം നാഗരാജന്റെ നേതൃത്വത്തിൽ നെൽക്കൃഷി ചെയ്യുന്നത്. അച്ചൻകോവിൽ കറുപ്പസ്വാമിക്കോവിൽ മുൻ കറുപ്പൻ സി.പ്രദീപ് കുമാർ, അച്ചൻകോവിൽ അനൂപ്,രാജപാളയം കൃഷിക്കാരായ കണ്ണൻ, ബാലകൃഷ്ണൻ, ഹരി റാം,രമേശ്, വെങ്കിടേഷ്, വെട്രിവേൽ, രാംറാജ്, കൃഷ്ണ സ്വാമി, മുരുകേഷൻ, തങ്കയ്യ, പി കെ വെങ്കിടേശ്വര രാജ, എന്നിവർ അകമ്പടി സേവിച്ചു. കാവ് ഊരാളിമാർ പൂജകൾക്ക് നേതൃത്വം നൽകി. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ…
Read More