എംഎസ്‌സി എൽസ 3 ലൈബീരിയൻ കപ്പൽ അപകടത്തില്‍പ്പെട്ടു

എംഎസ്‌സി എൽസ 3 ലൈബീരിയൻ കപ്പൽ അപകടത്തില്‍പ്പെട്ടു :വിവിധ ഗ്യാസ് ഓയിൽ ചോര്‍ന്നു :കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം konnivartha.com: എംഎസ്‌സി എൽസ 3 ലൈബീരിയൻ പതാക വഹിക്കുന്ന കപ്പൽ അപകടത്തില്‍പ്പെട്ടു . കൊച്ചി തീരത്തു നിന്ന് 38 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറായാണ് കപ്പൽ ചരിഞ്ഞത്.കണ്ടെയ്നറുകൾ അറബിക്കടലിലേക്കു വീണു .   കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിൽ (എംജിഒ), വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ (വിഎൽഎസ്എഫ്ഒ) എന്നിവ ചോർന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.തീരത്തേക്ക് കണ്ടെയ്നറുകൾ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകി.തൂത്തുക്കുടിയിൽ നിന്ന് മേയ് 18ന് വൈകിട്ട് പുറപ്പെട്ട കപ്പൽ പിന്നീട് വിഴിഞ്ഞത്തെത്തിയിരുന്നു.ഇന്നലെ വൈകിട്ടോടെ കപ്പൽ വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു.   കപ്പൽ ഇന്ന് രാവിലെ 5 മണിയോടെ കൊച്ചി തുറമുഖത്ത് എത്തേണ്ടതായിരുന്നു.ജനങ്ങൾ ഒരു കാരണവശാലും കണ്ടെയ്നറുകളിൽ തൊടരുതെന്ന്…

Read More