ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കും : ഡി.ജി.പി

  konnivartha.com; ശബരിമലയിലെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി സന്നിധാനത്ത് ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്രാവശ്യം അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. എല്ലാ സ്ഥലങ്ങളിലും ആവശ്യത്തിന് പോലീസ് വിന്യാസം ഉറപ്പാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായുള്ള ക്രമീകരണങ്ങളും എല്ലായിടുത്തുമുണ്ട്. തിരക്കിനനുസരിച്ചാണ് സ്‌പോട്ട് ബുക്കിംഗ് അനുവദിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി എന്നും അദ്ദേഹം പറഞ്ഞു.

Read More

സംതൃപ്തവും സുരക്ഷിതവുമായ ശബരിമല ഉത്സവകാലം:എ ഡി ജി പി എസ് ശ്രീജിത്ത്‌ ഐ പി എസ്

പമ്പയിൽ നിന്നും ഇന്ന് വൈകിട്ട് 6 വരെ ഭക്തരെ സന്നിധാനത്തേക്ക് കയറ്റിവിടും പത്തനംതിട്ട : ഇത്തവണത്തെ ശബരിമല മണ്ഡല മകരവിളക്ക് ഉത്സവകാലത്തിന് പരിസമാപ്‌തി കുറിച്ച് 20 ന് നട അടയ്ക്കും. ദർശനം ഇന്ന് രാത്രി വരെയാണ് ഉണ്ടാവുക, പമ്പയിൽ നിന്നും വൈകിട്ട് 6 വരെ ഭക്തരെ സന്നിധാനത്തേക്ക് കയറ്റിവിടും. പരാതിരഹിതവും സംതൃപ്തവും സുരക്ഷിതവുമായ ശബരിമല ഉത്സവകാലം എല്ലാവരുടെയും ആത്മാർത്ഥ സഹകരണത്തിന്റെ ഫലമാണെന്ന് പോലീസ് കോർഡിനേറ്റർ എ ഡി ജി പി എസ് ശ്രീജിത്ത്‌ ഐ പി എസ് പറഞ്ഞു. ഡിസംബർ 30 ന് മകരവിളക്ക് സീസൺ ആരംഭിച്ചത് മുതൽ ഇന്നലെ വരെ 19,00,789 അയ്യപ്പഭക്തരാണ് ദർശനത്തിന് എത്തിയത്. നവംബർ 15 ന് മണ്ഡല മകരവിളക്ക് ഉത്സവം ആരംഭിച്ചത് മുതൽ ജനുവരി 17 വരെ ആകെ 51, 92,550 പേർ ദർശനം നടത്തി. ദേവസ്വം ബോർഡ്‌, വിവിധ സർക്കാർ…

Read More

അയ്യപ്പ ഭക്തൻമാർക്ക് സുഗമമായ ദർശനം ഒരുക്കി കേരള പോലീസ് സ്വാമിമാര്‍

  konnivartha.com: ശബരിമലയില്‍ എത്തുന്ന ഓരോ സ്വാമിമാര്‍ക്കും കേരള പോലീസിലെ സ്വാമിമാര്‍ ഒരുക്കുന്നത് സുഗമമായ ദര്‍ശനം . പമ്പ മുതല്‍ പോലീസ് സ്വാമിമാരുടെ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തുന്നു .എന്ത് ആവശ്യത്തിനും പോലീസിനെ സമീപിക്കാം . ശബരിമലയില്‍ കേരള പോലീസ് വിഭാഗം ഏറെ പ്രശംസ പിടിച്ചു പറ്റി . ഓരോ പോലീസ് ജീവനക്കാരും സ്വാമിമാര്‍ക്ക് വേണ്ട നിര്‍ദേശവും അകമഴിഞ്ഞ സഹായവും ചെയ്യുന്നു . തൊപ്പി ധരിക്കാത്ത പോലീസിനെ കാണണം എങ്കില്‍ സന്നിധാനത്തു എത്തുക . ഇവിടെ എല്ലാവരും ഒന്നാണ് എന്ന സ്നേഹ സന്ദേശം കൂടി പോലീസ് കൈമാറുന്നു . ജീവകാരുണ്യ പ്രവര്‍ത്തിയില്‍ കേരള പോലീസ് സന്നിധാനത്ത് മാതൃകയാണ് . സ്വാമിമാര്‍ക്ക് സുഗമമായ ദര്‍ശനം ലഭ്യമാണ് . ശബരിമലയിൽ പോലീസിൻ്റെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു. പുതിയതായി 10 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 30 സി.ഐമാരും 100 എസ്.ഐമാരും 1550 സിവിൽ…

Read More

ശബരിമലയിൽ 10 ശതമാനം പേരെ നേരിട്ട് കടത്തിവിടണം: കെ.സുരേന്ദ്രൻ(ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് )

  konnivartha.com: തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത് പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിന് പകരം പത്ത് ശതമാനം പേരെ സ്‌പോട്ട് എന്‍ട്രി വഴി കടത്തി വിടണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ പല കാരണങ്ങള്‍ കൊണ്ടും കഴിയാത്ത ഭക്തരെ ക്യൂവഴി പ്രവേശിപ്പിക്കണം. പരിചയ സമ്പന്നരും മിടുക്കരുമായ പോലീസ് ഉദ്യേഗസ്ഥരെ ക്രൗഡ്മാനേജ്‌മെന്റിനായി നിയോഗിക്കുകയാണ് വേണ്ടത്. പോലീസിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ് പലപ്പോഴും ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ശബരിമലയില്‍ തിരുപ്പതി മോഡല്‍ സജജീകരണങ്ങള്‍ പ്രായോഗികമായിരിക്കില്ല. തിരുപ്പതിയില്‍ വര്‍ഷം മുഴുവന്‍ ഭക്തര്‍ വന്നുകൊണ്ടിരിക്കുന്നതാണ്. എന്നാല്‍ ശബരിമല അതില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക ഘട്ടത്തില്‍ മാത്രമാണ് ദര്‍ശനം ഉള്ളത്. പിണറായി സര്‍ക്കാര്‍ ഭക്തജനങ്ങളോട് മുമ്പ് അനുവര്‍ത്തിച്ച സമീപനം എന്തായിരുന്നുവെന്നത് ഇപ്പോഴും ഭക്തരുടെ മനസ്സിലുണ്ട്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് സംശയം തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താന്‍…

Read More