71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി വിശേഷങ്ങള്‍ ( 24/08/2025 )

  നെഹ്‌റു ട്രോഫി നിറച്ചാര്‍ത്ത് മത്സരം ഇന്ന് (24) konnivartha.com: ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ‘നിറച്ചാര്‍ത്ത്’ മത്സരം ഇന്ന് (ആഗസ്റ്റ് 24 ന് ) ഞായറാഴ്ച്ച രാവിലെ 09.30ന് ആലപ്പുഴ സെന്റ് ജോസഫ്‌സ് ഗേള്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പി പി ചിത്തരഞ്ജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പെഴ്‌സണ്‍ കെ കെ ജയമ്മ അധ്യക്ഷത വഹിക്കും. എഡിഎം ആശാ സി എബ്രഹാം, നഗരസഭ കൗൺസിലർ റീഗോ രാജു, പ്രസ് ക്ലബ് പ്രസിഡൻ്റ് റോയ് കൊട്ടാരച്ചിറ, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കളറിംഗ് മത്സരവും യു പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന(പെയിന്റിംഗ്) മത്സരവുമാണ് നടത്തുക. ക്രയോണ്‍, പേസ്റ്റല്‍സ്, ജലച്ചായം, പോസ്റ്റര്‍ കളര്‍ എന്നിങ്ങനെ ഏതു മാധ്യമവും ഉപയോഗിക്കാം. ഓയില്‍…

Read More