konnivartha.com; വോളിബോളിനെ നെഞ്ചിലേറ്റിയ മൈലപ്രയിലെ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഇനി പഞ്ചായത്തിന്റെ സ്വന്തം ടര്‍ഫ്‌കോര്‍ട്ടില്‍ കളിക്കാം. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 37 ലക്ഷം രൂപ വിനിയോഗിച്ചാണ് മൈലപ്ര ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് മേക്കൊഴൂരില്‍ ആധുനിക സൗകര്യത്തോടെ വോളിബോള്‍ ടര്‍ഫും അനുബന്ധ സൗകര്യങ്ങളും നിര്‍മിച്ചത്. വോളിബോളിന് ഏറ്റവും യോജിച്ച മഡ് ടര്‍റഫിന് ചെലവഴിച്ചത് 21 ലക്ഷം രൂപ. 16 ലക്ഷം രൂപ വിനിയോഗിച്ച് ടോയ്ലറ്റ് കോംപ്ലക്‌സ്, ഡ്രസ്സിങ് റൂം, ഗാലറി എന്നിവ നിര്‍മിച്ചു. കുടിവെള്ളത്തിനും വിശ്രമത്തിനും സൗകര്യവും ഒരുക്കി. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യമായാണ് വോളിബോള്‍ ടര്‍ഫ് നിര്‍മിക്കുന്നത്.മൈലപ്രയില്‍ നിന്നും ദേശീയ താരങ്ങള്‍ പിറന്നപ്പോഴും സ്വന്തമായി ഒരു കോര്‍ട്ടില്ല എന്നതിന് പരിഹാരവുമായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാര്‍ക്കറ്റായി പ്രവര്‍ത്തിച്ചിരുന്ന പഞ്ചായത്തിന്റെ സ്ഥലത്താണ് പുതിയ ടര്‍ഫ്. ടര്‍ഫ് കോര്‍ട്ടിന്റെ പരിചരണ ചുമതല ഗ്രാമപഞ്ചായത്തിനാണ്. കുട്ടികളുടെ കായിക സ്വപ്നങ്ങള്‍ക്ക് ചിറക്…
Read Moreടാഗ്: kerala news
മലയോര മേഖലകളില്‍ കനത്ത മഴ
konnivartha.com; വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരും.24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.ഇന്നലെ തോരാ മഴയായിരുന്നു . ഇന്ന് കാലത്ത് മുതല്‍ ശക്തമായ മഴയാണ് മലയോര മേഖലകളില്‍ ലഭിച്ചത് . പത്തനംതിട്ട ജില്ലയിലെ നദികളില്‍ ജല നിരപ്പ് അപകടാവസ്ഥയില്‍ ഉയര്‍ന്നിട്ടില്ല . ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ലഭിക്കുന്നുണ്ട് . മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തങ്ങള്‍ അടിക്കടി ഉള്ള പ്രദേശങ്ങളില്‍ തുടരെ തുടരെ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി വരുന്നുണ്ട് . കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മണിക്കൂറുകള്‍ ഇടവിട്ട് മുന്നറിയിപ്പ് നല്‍കി വരുന്നു . കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ (ഓറഞ്ച് അലർട്ട് ): :ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുംമറ്റെല്ലാ…
Read Moreപുതുചരിത്രമെഴുതി കോട്ടയം മെഡിക്കൽ കോളേജ്
ഇന്ത്യയിൽ ആദ്യമായി സർക്കാർ മേഖലയിൽ ഒറ്റ ദിവസം 3 പ്രധാന അവയവങ്ങൾ മാറ്റിവച്ചു എയിംസിന് ശേഷം സർക്കാർ മേഖലയിൽ ആദ്യമായി ശ്വാസകോശം മാറ്റിവച്ചു konnivartha.com; അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് രാജ്യത്തിന് തന്നെ മാതൃകയായി. ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങൾ മാറ്റിവയ്ക്കുന്ന സർക്കാർ ആശുപത്രിയായി കോട്ടയം മെഡിക്കൽ കോളേജ് മാറി. ഡൽഹി എയിംസിന് ശേഷം സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവച്ചതും ആദ്യമായാണ്. പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും കൂടിയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നടന്നത്. ഹൃദയം, ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയത് പ്രശസ്ത കാർഡിയോ തൊറാസിക് വിദഗ്ധനും സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ഡോ. രാജീവനുമാണ്. ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയ മുഴുവൻ…
Read Moreകോന്നിയുടെ വികസനത്തിന്‍റെ ആറാണ്ട്: ഇന്നും (ഒക്ടോബർ 24) ഉദ്ഘാടന പരമ്പര
konnivartha.com:അഡ്വ.കെ.യു.ജനീഷ് കുമാർ കോന്നിയുടെ വികസന നേതൃത്വമായതിൻ്റെ ആറാണ്ട് പൂർത്തിയായതിൻ്റെ ഭാഗമായി ഇന്നും വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ നടക്കും. ഒക്ടോബർ 23 മുതൽ 28 വരെ 200 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുക. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയാണ് ഇന്നത്തെ ഉദ്ഘാടനങ്ങൾ നടത്തുക. നിർമ്മാണം പൂർത്തിയായതും, ആരംഭിക്കുന്നതുമായ പദ്ധതികളുടെ ഉദ്ഘാടനമാണ് നടത്തുന്നത്.ഇന്ന് ഉദ്ഘാടനം നടത്തുന്ന പദ്ധതികൾ ചുവടെ: പോസ്റ്റ് ഓഫീസ് – കാവിന്റയ്യത്ത് പടി പത്തുലക്ഷം കിണറുവിളപ്പടി വാല് പറമ്പ് പടി 5 ലക്ഷം തെങ്ങുംപള്ളിൽ പടി പാലവിളപ്പടി 20 ലക്ഷം സ്മാർട്ട് അങ്കണവാടി കുടമുക്ക് 55 ലക്ഷം കൊച്ചു തെക്കേതിൽ പടി സെന്റ് പോൾസ് പടി 5 ലക്ഷം ഒട്ടക്കൽപടി- പല്ലാടുംമണ്ണിൽ പടി 5 ലക്ഷം വിശ്വദർശനം പടി കരിക്കേനെത്ത് 10 ലക്ഷം നരിതൂക്കിൽ പടി കോയിക്കൽ ക്ഷേത്രം റോഡ് 10 ലക്ഷം വള്ളിക്കോട്…
Read Moreഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത ( 24/10/2025 )
കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Moreറെയിൽവേ അവലോകനയോഗം ഒക്ടോബർ 30-ന് ചെങ്ങന്നൂരിൽ
ശബരിമല മണ്ഡലകാല തീർത്ഥാടനം: റെയിൽവേ അവലോകനയോഗം ഒക്ടോബർ 30-ന് ചെങ്ങന്നൂരിൽ konnivartha.com: ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് മുന്നോടിയായി തീർത്ഥാടകർക്ക് ആവശ്യമായ റെയിൽവേ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കുന്നതിനായി കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ അധ്യക്ഷതയിൽ റെയിൽവേ അവലോകനയോഗം ഒക്ടോബർ 30-ന് (വ്യാഴാഴ്ച) രാവിലെ 11 മണിക്ക് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നടക്കും. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ, വിവിധ വകുപ്പ് മേധാവികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, റെയിൽവേ യൂസർ അസോസിയേഷൻ അംഗങ്ങൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ശബരിമല തീർത്ഥാടന സീസണിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലും സമീപ പ്രദേശങ്ങളിലുമുള്ള കുടിവെള്ളം, ശുചിത്വം, കാത്തിരിപ്പ് സൗകര്യങ്ങൾ, ലൈറ്റിംഗ്, മെഡിക്കൽ സഹായം, പോലീസ് സഹായ കേന്ദ്രങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും തീർത്ഥാടകർക്കായി പ്രത്യേക ട്രെയിനുകൾ, അധിക ടിക്കറ്റ് കൗണ്ടറുകൾ, ഗൈഡ് ഡെസ്കുകൾ തുടങ്ങിയ…
Read Moreഎസ്.സി., എസ്.ടി. വിഭാഗക്കാർക്കായി നവംബർ 15ന് തൊഴിൽമേള
konnivartha.com: നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് എസ്.സി./ എസ്.ടി. വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി സമന്വയ പദ്ധതിപ്രകാരം നടത്തിവരുന്ന 2025-26 സാമ്പത്തികവർഷത്തെ തൊഴിൽ മേള നവംബർ 15 നു തിരുവനന്തപുരം പ്രൊഫഷണൽ & എക്സിക്യൂട്ടിവ് എംപ്ലോയ്‌മെന്റ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗവ. ഐ.ടി.ഐ (SCDD) മരിയാപുരത്ത് നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി peeotvpm.emp.lbr@kerala.gov.in ഇ-മെയിലിൽ അപേക്ഷ സമർപ്പിച്ച് ഒക്ടോബർ 24 മുതൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2330756.
Read Moreകൃഷിവകുപ്പ്:വിഷൻ 2031:സംസ്ഥാനതല സെമിനാർ:ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
konnivartha.com; കൃഷി കർഷക ക്ഷേമ വകുപ്പിന്റെ ഒമ്പത് വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും അടുത്ത അഞ്ചു വർഷത്തെ ലക്ഷ്യങ്ങൾ രൂപീകരിക്കുന്നതിനുമായി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാറിൻ്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ഒക്ടോബർ 25ന് ആലപ്പുഴ യെസ് കെ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന സെമിനാറിൽ കൃഷി മേഖലയിലെ വിഷയവിദഗ്ധർ,വിവിധ ജില്ലകളിൽ നിന്നുള്ള കർഷകർ തുടങ്ങിയവർ പങ്കെടുക്കും. കാലാവസ്ഥാ വ്യതിയാനം,കർഷക തൊഴിലാളികൾ,പുതിയ കൃഷി രീതി,അനുബന്ധ വിഷയങ്ങൾ,കൃഷി വിപണി, വായ്പ , സ്റ്റാർട്ടപ്പുകൾ തുടങ്ങി വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടിയവർ സെമിനാറിൽ പങ്കെടുക്കും. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ചെയർമാൻ ആയിട്ടുള്ള വിപുലമായ സംഘാടക സമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്
Read Moreദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
konnivartha.com; 2025 ഓഗസ്റ്റ് 30-ന് കേരളത്തിലും മണിപ്പൂരിലും 2025 സെപ്റ്റംബർ 21-ന് ത്രിപുരയിലുമായി മൂന്ന് മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടതിനെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) സ്വമേധയാ കേസെടുത്തു. മൂന്ന് കേസുകളിലും, കമ്മീഷൻ മൂന്ന് സംസ്ഥാനങ്ങളിലെയും പോലീസ് ഡയറക്ടർ ജനറൽമാർക്ക് നോട്ടീസ് അയച്ചു, രണ്ടാഴ്ചയ്ക്കുള്ളിൽ വിഷയങ്ങളിൽ വിശദമായ റിപ്പോർട്ടുകൾ നൽകാൻ ആവശ്യപ്പെട്ടു. പടിഞ്ഞാറൻ ത്രിപുരയിലെ ഹെസമാര പ്രദേശത്ത് ഒരു രാഷ്ട്രീയ പാർട്ടി സംഘടിപ്പിച്ച വസ്ത്ര വിതരണ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ, ത്രിപുരയിലെ മാധ്യമപ്രവർത്തകനെ ഒരു കൂട്ടം അക്രമികൾ വടികളും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ആക്രമിച്ചുവെന്നും അദ്ദേഹത്തിന്റെ മോട്ടോർ സൈക്കിൾ അപഹരിച്ചുവെന്നും റിപ്പോർട്ടുണ്ട്. മണിപ്പൂരിലെ സേനാപതി ജില്ലയിലെ ലായ് ഗ്രാമത്തിൽ പുഷ്പമേള റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തകന് നേരെ ആക്രമണം ഉണ്ടായത്. എയർ ഗൺ ഉപയോഗിച്ച് അദ്ദേഹത്തിന് രണ്ടുതവണ വെടിയേറ്റു, ഗുരുതരമായി പരിക്കേറ്റു. കേരളത്തിൽ, തൊടുപുഴയ്ക്കടുത്തുള്ള മങ്ങാട്ടുകവലയിൽ എത്തിയപ്പോൾ…
Read Moreകേരളത്തിലെ ഏഴ് റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര സ്റ്റേഷനുകളായി പുനർവികസിപ്പിക്കും
konnivartha.com; കൊല്ലം ജംഗ്ഷൻ ഉൾപ്പെടെ കേരളത്തിലെ ഏഴ് റെയിൽവേ സ്റ്റേഷനുകൾ വിമാനത്താവള മാതൃകയിലുള്ള ലോകോത്തര സ്റ്റേഷനുകളായി പുനർവികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ. ഗുരുവായൂർ-മധുരൈ ജംഗ്ഷൻ എക്സ്പ്രസിന് (16328) പെരിനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചത് ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമൃത് ഭാരത് പദ്ധതി പ്രകാരം സംസ്ഥാനത്തെ മുപ്പത്തിയഞ്ച് സ്റ്റേഷനുകൾ കൂടി ആധുനികവൽക്കരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റെയിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന് ഇരട്ടിപ്പിക്കൽ ജോലികൾക്കും മറ്റ് അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്നുണ്ടെന്നും കേന്ദ്ര സഹമന്ത്രി അറിയിച്ചു. തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എംപി, പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. രാജശേഖരൻ, പനയം ഗ്രാമപഞ്ചായത്ത് കൗൺസിലർ അനന്ത കൃഷ്ണപിള്ള, മറ്റ് ജനപ്രതിനിധികൾ, ഡിആർയുസിസി അംഗങ്ങൾ, എന്നിവർ…
Read More