കേരളത്തില്‍ വീണ്ടും കോളറ :സാംക്രമിക രോഗങ്ങള്‍ പിടിമുറുക്കുന്നു

Health Alert in Kerala: Cholera outbreak in Kerala is a growing concern, with a recent case reported in Kakkanad affecting a migrant worker അമീബിക് മസ്തിഷ്കജ്വരം പടർന്നു പിടിക്കുന്നതിനിടെ സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു.ഇതര സംസ്ഥാന തൊഴിലാളിക്കാണ് കോളറ സ്ഥിരീകരിച്ചത്.കൊച്ചി കാക്കനാട് ആണ് താമസം . ഈ മാസം 25നാണ് രോഗബാധ കണ്ടെത്തിയത് . ഇതര സംസ്ഥാനത്തു നിന്ന് എത്തിയപ്പോള്‍ രോഗലക്ഷണങ്ങൾ കണ്ടു . തുടര്‍ന്ന് എറണാകുളം മെ‍ഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.പരിശോധനയിൽ കോളറ രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. രോഗി അപകടാവസ്ഥ തരണം ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസ് വ്യക്തമാക്കി. ഇയാളുമായി ബന്ധപ്പെട്ട വ്യക്തികളെ അടക്കം പരിശോധനയ്ക്ക് വിധേയരാക്കി . ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ കോളറ രോഗബാധയാണിത്.അമീബിക് മസ്തിഷ്കജ്വരം ഈ വർഷം മാത്രം 144 പേർക്കാണ് പിടിപെട്ടിട്ടുള്ളത്.…

Read More

കൗമാര കേരളത്തിന്റെ കായികമേളയ്ക്ക് നാളെ സമാപനം

സമാപനം വൈകിട്ട് 4 ന് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ എട്ടു നാൾ അനന്തപുരി സാക്ഷ്യം വഹിച്ച കായിക കേരളത്തിന്റെ കൗമാര കുതിപ്പിന് നാളെ (ഒക്ടോബർ 28) പരിസമാപ്തി. വൈകിട്ട് നാലിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന പരിപാടിയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ആണ് മുഖ്യാതിഥി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, ജി ആർ അനിൽ എന്നിവർ സംസാരിക്കും. മേയർ ആര്യ രാജേന്ദ്രൻ, ആന്റണി രാജു എംഎൽഎ, ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി, ഡയറക്ടർ എൻ എസ് കെ ഉമേഷ്, ജില്ലാ കളക്ടർ അനുകുമാരി എന്നിവർ പങ്കെടുക്കും. ഓവറോൾ ചാമ്പ്യൻമാർ ക്കുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് കൈമാറിയ ശേഷം കായിക മേളയുടെ കൊടി താഴ്ത്തുകയും ദീപശിഖ അണയ്ക്കുകയും ചെയ്യും.

Read More

നോര്‍ക്ക റൂട്ട്സ് :സംരംഭകത്വ ശില്പശാലയും വായ്പാ നിര്‍ണ്ണയക്യാമ്പും ഒക്ടോബര്‍ 29 ന്

  പ്രവാസികള്‍ക്കായുളള എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് വഴിയും. ഔദ്യോഗിക പ്രഖ്യാപനവും സംരംഭകത്വ ശില്പശാലയും വായ്പാ നിര്‍ണ്ണയക്യാമ്പും ഒക്ടോബര്‍ 29 ന് ഒറ്റപ്പാലത്ത് konnivartha.com; പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായുളള എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 17 ന് ഒപ്പുവച്ച നോര്‍ക്ക റൂട്ട്സ്-ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ലിമിറ്റഡ് കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനവും, സംരംഭകത്വ ശില്പശാലയും വായ്പാ നിര്‍ണ്ണയക്യാമ്പും ഒക്ടോബര്‍ 29 ന് പാലക്കാട് ഒറ്റപ്പാലത്ത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റുമായി (സി.എം.‍ഡി) സഹകരിച്ചാണ് ശില്പശാല. ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് വായ്പാ നിര്‍ണ്ണയക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ ഹെഡ് ഓഫീസ് ഓപ്പൺ ഓഡിറ്റോറിയത്തിൽ (മുന്‍സിപ്പല്‍ സ്റ്റാന്റിനു സമീപം) വച്ച് സംഘടിപ്പിക്കുന്ന ശില്പശാലയുടേയും വായ്പാനിര്‍ണ്ണയ ക്യാമ്പിന്റെയും ഉദ്ഘാടനം രാവിലെ 9.30 ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ്…

Read More

കോന്നി- അച്ചൻകോവിൽ റോഡ് വനം വകുപ്പ് സഞ്ചാരയോഗ്യമാക്കിയില്ല

കോന്നി- അച്ചൻകോവിൽ റോഡ് വനം വകുപ്പ് സഞ്ചാരയോഗ്യമാക്കിയില്ല : എം എല്‍ എ യുടെ നിര്‍ദേശത്തിനു പുല്ല് വില ;കല്ലേലി ചെക്ക് പോസ്റ്റ് മുതൽ അച്ചൻകോവിൽ വരെ 16 കിലോമീറ്റർ റോഡ് നന്നാക്കണം konnivartha.com; കോന്നി അച്ചൻകോവിൽ റോഡ് അടിയന്തര അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാൻ കെ യു ജനീഷ് കുമാർ എം .എൽ .എ വനം വകുപ്പിന് നിർദ്ദേശം നൽകിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ റോഡിലെ അറ്റകുറ്റപ്പണികള്‍ പോലും ചെയ്യാന്‍ വനംവകുപ്പിന് കഴിഞ്ഞില്ല . 2024 ആഗസ്റ്റില്‍ ആണ് ഇത് സംബന്ധിച്ച് എം എല്‍ എ കോന്നി ഡി എഫ് ഒയ്ക്ക് നിര്‍ദേശം നല്‍കിയത് .എം.എൽ.എ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലായിരുന്നു നിർദ്ദേശം നല്‍കിയത് . കല്ലേലി ചെക്ക് പോസ്റ്റ് മുതൽ അച്ചൻകോവിൽ വരെ കോന്നി നിയോജക മണ്ഡലത്തിലെ 16 കിലോമീറ്റർ…

Read More

അടിമാലിയിലെ മണ്ണിടിച്ചിൽ: ഒരാള്‍ മരണപ്പെട്ടു

  ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറ ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ വീടു തകർന്ന് കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ഒരാള്‍ മരണപ്പെട്ടു .ഒരാളെ രക്ഷപ്പെടുത്തി . ബിജു സന്ധ്യ ദമ്പതികളെ പുറത്തെത്തിച്ചു എങ്കിലും അബോധാവസ്‌ഥയിലായിരുന്ന ബിജുവിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു . ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് സന്ധ്യയെ പുറത്തെത്തിക്കാനായത്.പുലർച്ചെ അഞ്ച് മണിയോടെയാണ് ബിജുവിനെ കോൺക്രീറ്റ് പാളികൾക്കിടയിൽ നിന്ന് പുറത്തെടുക്കാനായത്… ദേശീയപാതയുടെ നിർമാണത്തിനായി മണ്ണെടുത്തതിനെത്തുടർന്ന് 50 അടിയിലേറെ ഉയരത്തിൽ കട്ടിങ് ഉണ്ടായി. അതിനു മുകളിൽ അടർന്നിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിച്ചാണ് അപകടം.രണ്ടു വീടുകൾ തകർന്നു.മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് 22 കുടുംബങ്ങളെ വൈകിട്ടോടെ മാറ്റി പാർപ്പിച്ചതാണ് വൻ ദുരന്തം ഒഴിവാകാൻ കാരണമായത്.മണ്ണിടിച്ചിൽ ഭീഷണി തുടർന്ന് ബിജുവും സന്ധ്യയും തറവാട്ട് വീട്ടിലേക്ക് മാറിയിട്ടും രേഖകൾ എടുക്കാൻ വേണ്ടിയാണ് വീട്ടിലേക്ക് എത്തിയത്. ബിജുവും സന്ധ്യം…

Read More

അടിമാലിയിൽ വൻ മണ്ണിടിച്ചിൽ: വീടുകള്‍ തകര്‍ന്നു : ഒരാളെ രക്ഷപ്പെടുത്തി

  കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അടിമാലി എട്ടുമുറി ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ വീടു തകർന്ന് കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ രണ്ടു പേരിൽ ഒരാളെ പുറത്തെത്തിച്ചു.ബിജുവും ഭാര്യ സന്ധ്യയുമാണ് വീടിനുള്ളിൽ കുടുങ്ങിയത്.ഇരുവരും കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു. നാലര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കോൺക്രീറ്റ് പാളികൾക്കിടയിൽ നിന്ന് സന്ധ്യയെ പുറത്തെത്തിക്കാനായത്. ബിജു അബോധാവസ്ഥയിലാണെന്നും ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു . രണ്ടു വീടുകൾ തകർന്നു.മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് 22 കുടുംബങ്ങളെ വൈകിട്ടോടെ മാറ്റി പാർപ്പിച്ചതാണ് വൻ ദുരന്തം ഒഴിവാകാൻ കാരണമായത്.   അടിമാലി എട്ടുമുറിക്ക് മുകൾഭാഗത്തായി നാഷണൽ ഹൈവേ പണി നടക്കുന്ന സ്ഥലത്തിന് മുകളിലായി ഇന്നലെ ഗർത്തം രൂപപ്പെട്ടിരുന്നു. ഗതാഗതം ഈ വഴി നിർത്തിവച്ചിരുന്നു .

Read More

കാറും ലോറിയും കൂട്ടിയിടിച്ച് 2 മലയാളികള്‍ മരണപ്പെട്ടു

  കാറും ലോറിയും കൂട്ടിയിടിച്ച് 2 വയനാട് സ്വദേശികൾ മരിച്ചു.3 പേർക്ക് പരിക്കുണ്ട് . കൊല്ലേഗൽ കോഴിക്കോട് ദേശീയപാതയിൽ ബേഗൂരിലാണ് അപകടം നടന്നത് . വയനാട് കമ്പളക്കാട് മക്കിമല കരിഞ്ചേരി വീട്ടിൽ ബഷീർ (53), ബഷീറിന്റെ സഹോദരിയുടെ മകൻ മുഹമ്മദ് ഷാഫിയുടെ ഭാര്യ ജഷീറ (28) എന്നിവരാണ് മരിച്ചത്.പരുക്കേറ്റ മുഹമ്മദ് ഷാഫി (32), മകൻ ഏസം ഹനാൽ (3), ബഷീറിന്റെ ഭാര്യ നസീമ (42) എന്നിവരെ മൈസൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തായ്‌ലാൻഡിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലിറങ്ങി തിരിച്ച് നാട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.

Read More

സംസ്ഥാനത്തെ ശുചിത്വമികവ് വിലയിരുത്താൻ ‘ഗ്രീൻ ലീഫ് റേറ്റിംഗ് സിസ്റ്റം’

  സംസ്ഥാനത്തെ പൊതു-സ്വകാര്യസ്ഥാപനങ്ങൾ, പൊതുവിടങ്ങൾ എന്നിവയിലെ ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ മികവ് വിലയിരുത്തുന്നതിനായി ‘ഗ്രീൻ ലീഫ് റേറ്റിങ് സിസ്റ്റം’ ഒരുങ്ങുന്നു. തദ്ദേശ ഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ആരോഗ്യം, വനിത-ശിശുവികസനം, ഗതാഗതം, വിനോദസഞ്ചാരം തുടങ്ങിയ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുജനസമ്പർക്കം കൂടുതലുള്ളതും മാലിന്യം കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നതുമായ സ്ഥലങ്ങളാണ് റേറ്റിങ്ങിന് വിധേയമാകുന്നത്. ആദ്യ ഘട്ടത്തിൽ വിവിധതരം വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രൈമറി ഹെൽത്ത് സെന്ററുകൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആരോഗ്യ സ്ഥാപനങ്ങൾ, പ്രീ-പ്രൈമറി മുതൽ കോളേജ് തലം വരെയുള്ള വിദ്യാഭ്യാസ സ്ഥപാനങ്ങൾ, ഹോസ്റ്റലുകൾ, അങ്കണവാടികൾ, കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള ബസ് ഡിപ്പോകൾ, ടൗണുകൾ എന്നിവയിലാണ് റേറ്റിങ് നടപ്പാക്കുന്നത്. രണ്ടാം ഘട്ടമായി ഹോട്ടൽ & റസ്റ്റോറന്റുകൾ, ആശുപത്രികൾ, ബേക്കറികൾ, ഷോപ്പിങ് മാളുകൾ, ഓഡിറ്റോറിയങ്ങൾ, ഫ്‌ലാറ്റുകൾ/അപ്പാർട്ട്‌മെന്റുകൾ, കൺവെൻഷൻ സെന്ററുകൾ തുടങ്ങിയ സ്വകാര്യ…

Read More

ബിജെപിയുടെ രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം തുടരുന്നു

    ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്‌ക്കെതിരെ ബിജെപിയുടെ രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം തുടരുന്നു .സെക്രട്ടേറിയറ്റിന് മുന്നിലെ ഒന്നാം സമരഗേറ്റിലേക്ക് പ്രകടനമായെത്തിയ ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഉപരോധ സമരത്തില്‍ പങ്കെടുത്തു .   തിരഞ്ഞെടുത്ത വിവിധ ജില്ലകളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ സമരഗേറ്റിന് മുന്നില്‍ സമരം തുടരുകയാണ് .രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. ദൈവത്തിന്റെ സ്വര്‍ണ്ണം മോഷ്ടിച്ച ലോകത്തിലെ തന്നെ ആദ്യ സര്‍ക്കാരാണ് പിണറായി വിജയന്‍ സര്‍ക്കാരെന്ന് ബി ജെ പി നേതാവ് പി. കെ. കൃഷ്ണദാസ് പറഞ്ഞു .   സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നിയമത്തിന്റെ മുന്നില്‍ വരണം. സ്വര്‍ണക്കടത്തില്‍ രാജിവച്ച് പുറത്തു വന്ന് സര്‍ക്കാര്‍ ഉത്തരം പറയണം എന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.   സെക്രട്ടറിയേറ്റിന്റെ സമരഗേറ്റില്‍ ആരംഭിച്ച രാപകല്‍ സമരത്തില്‍ ബിജെപി സംസ്ഥാന…

Read More

കേരള സ്കൂൾ ശാസ്ത്ര മേള:കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ

കേരള സ്കൂൾ ശാസ്ത്ര മേള: സർവാധിപത്യം പുലർത്തി കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ konnivartha.com; പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ,ഗവണ്മെൻ്റ് ലോവർ പ്രൈമറി സ്കൂൾ പ്രമാടം, ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ കോന്നി എന്നീ വേദികളിലായി നടന്നുവന്ന കോന്നി ഉപജില്ലാ തല സ്കൂൾ ശാസ്ത്രോത്സവത്തിൽ എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗത്തിൽ മത്സരിച്ച സ്കൂളുകളിൽ കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സയൻസ് വിഭാഗത്തിൽ 209 പോയിൻ്റോടെ ഒന്നാം സ്ഥാനവും മികച്ച ശാസ്ത്ര സ്കൂൾ എന്ന നേട്ടവും കരസ്ഥമാക്കി.ഗണിത ശാസ്ത്ര മേളയിൽ 257 പോയിൻ്റും, സാമൂഹ്യ ശാസ്ത്ര മേളയിൽ 117 പോയിൻ്റും , പ്രവർത്തി പരിചയ മേളയിൽ 353 പോയിൻ്റും, ഐ റ്റി മേളയിൽ 100 പോയിൻ്റും കരസ്ഥമാക്കി എല്ലാ വിഭാഗങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ…

Read More