ശബരിമലയിലെ നാല് തരം പായസങ്ങൾ :പഞ്ചാമൃതം നിവേദിക്കുക പുലർച്ചെ അഭിഷേകത്തിന്

  അരവണ അല്ലാതെ മറ്റ് മൂന്ന് തരം പായസം കൂടിയുണ്ട് ശബരിമലയിൽ അയ്യപ്പസ്വാമിയ്ക്ക് നിവേദിക്കാനായി. ഇടിച്ചുപിഴിഞ്ഞ പായസം, എള്ളുപായസം, വെള്ള നിവേദ്യം എന്നിവ. രാവിലെ 7.30 നുള്ള ഉഷ: പൂജയ്ക്കാണ് ഇടിച്ചുപിഴിഞ്ഞ പായസം നിവേദിക്കുക. പേര് സൂചിപ്പിക്കുന്ന പോലെ തേങ്ങ ഇടിച്ചു പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും എടുത്തു, ശർക്കര ഉൾപ്പെടെ ചേർത്താണ് ഈ പായസം ഉണ്ടാക്കുന്നത്. അരവണ 12 മണിക്കുള്ള ഉച്ചപൂജയ്ക്കുള്ളതാണ്. വെള്ള നിവേദ്യം എല്ലാ പൂജാ വേളകളിലും ഭഗവാന് സമർപ്പിക്കും. എള്ളു പായസം രാത്രി 9.15 ലെ അത്താഴപൂജയ്ക്കുള്ളതാണ്. എള്ളു പായസം യഥാർത്ഥത്തിൽ പായസ രൂപത്തിൽ ഉള്ളതല്ലെന്നും എള്ളു തന്നെയാണെന്നും ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പറഞ്ഞു. അത്താഴപൂജയ്ക്ക് പാനകം എന്ന പാനീയവും അപ്പവും അടയും അയ്യപ്പന് നിവേദിക്കുന്നു. ജീരകവും ശർക്കരയും ചുക്കും കുരുമുളകും ചേർത്ത ഔഷധ ഗുണമുള്ള കഷായ മിശ്രിതമാണ്…

Read More

ഡിറ്റ്‌വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ കുടുങ്ങിപ്പോയ കേരളീയരായ 237 പേര്‍ തിരുവനന്തപുരത്തെത്തി

    വിവിധ രാജ്യങ്ങളില്‍ നിന്നും നാട്ടിലേയ്ക്കുളള യാത്രയ്ക്കിടെ ഡിറ്റ്‌വാ ചുഴലിക്കാറ്റ് മൂലമുണ്ടായ ശക്തമായ പ്രളയത്തെതുടര്‍ന്ന് ശ്രീലങ്കയില്‍ കുടുങ്ങിപ്പോയ കേരളീയരായ 237 പേര്‍ തിരുവനന്തപുരത്തെത്തി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊളബോയില്‍ നിന്നും തിരുവനന്തപുരത്തെത്തിയവരെ വിമാനത്താവളത്തില്‍ നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ സ്വീകരിച്ചു. ഇവര്‍ക്കാവശ്യമായ അവശ്യ സഹായങ്ങളും ലഭ്യമാക്കി. ഇവര്‍ക്ക് വീടികളിലേയ്ക്ക് പോകുന്നതിനായി എറണാകുളത്തേയ്ക്ക് രണ്ട് ബസ്സുകളും നോര്‍ക്ക ഏര്‍പ്പാടാക്കി. രാത്രി 12.45 ന് മറ്റൊരു വിമാനത്തില്‍ 80 ഓളം പേര്‍ കൂടി തിരുവനന്തപുരത്തെത്തി. നിലവില്‍ ശ്രീലങ്കയില്‍ കുടുംങ്ങിയിട്ടുളള ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൊളംബോ ബണ്ഡാരനായക അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഒരുക്കിയിട്ടുള്ള അടിയന്തര ഹെല്‍പ്പ് ഡെസ്‌ക്കില്‍ സഹായത്തിനായി ബന്ധപ്പെടാവുന്നതാണ്. ശ്രീലങ്കയിലെ ഏതെങ്കിലും വിമാനത്താവളത്തിലോ മറ്റേതെങ്കിലും ഭാഗത്തോ സഹായം ആവശ്യമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായത്തിനായി +94 773727832 (വാട്ട്സ്ആപ്പിലും ലഭ്യമാണ്) എന്ന നമ്പറില്‍ ബന്ധപ്പെടാം.

Read More

ശബരിമല :തീർത്ഥാടകരുടെ എണ്ണം 13 ലക്ഷത്തിലേക്ക്

  konnivartha.com; മണ്ഡല മകരവിളക്ക് സീസൺ 15 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം 13 ലക്ഷത്തിലേക്ക്. 12,47954 തീര്‍ത്ഥാടകരാണ് നവംബർ 16 മുതൽ നവംബർ 30 വൈകിട്ട് ഏഴ് മണി വരെ ദര്‍ശനം നടത്തിയത്. ഇന്ന് (ഞായറാഴ്ച) പുലർച്ചെ 12 മുതൽ വൈകിട്ട് ഏഴു വരെ 50,264 പേർ മല കയറി. തിരക്ക് കുറവായതിനാൽ സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ സന്നിധാനം വിട്ടിറങ്ങുന്നത്.

Read More

ശബരിമല: നാളത്തെ ചടങ്ങുകൾ (01.12.2025)

  നട തുറക്കുന്നത്- പുലർച്ചെ 3 നിർമ്മാല്യം, അഭിഷേകം- 3 മുതൽ 3.30 വരെ ഗണപതിഹോമം- 3.20 മുതൽ നെയ്യഭിഷേകം- 3.30 മുതൽ 7 വരെ ഉഷ:പൂജ – 7.30 മുതൽ 8 വരെ നെയ്യഭിഷേകം- 8 മുതൽ 11 വരെ കലശം, കളഭം- 11.30 മുതൽ 12 വരെ ഉച്ചപൂജ- 12.00 നട അടയ്ക്കൽ- ഉച്ച 1.00 ഉച്ചകഴിഞ്ഞ് നട തുറക്കൽ- 3.00 ദീപാരാധന- വൈകിട്ട് 6.30 – 6.45 പുഷ്പാഭിഷേകം- 6.45 മുതൽ രാത്രി 9 വരെ അത്താഴ പൂജ- രാത്രി 9.15 മുതൽ 9.30 വരെ ഹരിവരാസനം- 10.50 നട അടയ്ക്കൽ- 11.00

Read More

തീര്‍ത്ഥാടക ചൂഷണം തടയാന്‍ സ്‌ക്വാഡ് പരിശോധന ശക്തം;13,000 രൂപ പിഴയീടാക്കി

  ശബരിമലയിലും പമ്പയിലുമുള്ള പ്രധാന കച്ചവട കേന്ദ്രങ്ങളിൽ തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിൻ്റെ ഭാഗമായി പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന ശക്തമാക്കി. ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ആരോഗ്യം, റവന്യൂ എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലുള്ള സ്പെഷ്യൽ സ്ക്വാഡാണ് പരിശോധന നടത്തുന്നത്. നിയമലംഘനം നടത്തിയതിന് ഇതുവരെയായി 13,000 രൂപ പിഴയായി ഈടാക്കി. വൃത്തി കുറഞ്ഞ സാഹചര്യത്തിൽ ഭക്ഷണ സാധനങ്ങൾ വിപണനം ചെയ്യുക, മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വിൽപ്പന നടത്തുക, നിർമ്മാതാവിന്റെ വിലാസം, ഉൽപ്പന്നം പായ്ക്ക് ചെയ്ത തിയ്യതി, അളവ്, തൂക്കം, പരമാവധി വിൽപ്പന വില, തുടങ്ങിയവ രേഖപ്പെടുത്താത്ത പായ്ക്കറ്റുകൾ വിൽപ്പന നടത്തുക, എംആർപിയെക്കാൾ അധിക തുക ഈടാക്കുക, വില തിരുത്തുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായാണ് പരിശോധന. അധിക വില ഈടാക്കിയും തൂക്കത്തില്‍ കുറച്ചുമുളള വില്പന, ഭക്ഷ്യ വസ്തുക്കളുടേയും മറ്റ് സാധനങ്ങളുടേയും വിലക്കയറ്റം,…

Read More

ഡിറ്റ് വാചുഴലിക്കാറ്റ് : താപനില കുറഞ്ഞു :തണുപ്പിന് കാഠിന്യമേറി

  konnivartha.com; വൃശ്ചിക മാസത്തിലെ സാധാരണ തണുപ്പിനെ അപേക്ഷിച്ച് കാലാവസ്ഥയില്‍ വ്യതിയാനം .ഡിറ്റ് വാചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് കാലാവസ്ഥയില്‍ വളരെയേറെ മാറ്റങ്ങള്‍ വന്നു . രണ്ടു ദിവസമായി കേരളത്തില്‍ മഞ്ഞും കനത്ത തണുപ്പും ആണ് . തണുപ്പിന് കാഠിന്യമേറി. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ശ്രീലങ്കക്കും മുകളിലായി ഡിറ്റ് വാ ( Ditwah ) ചുഴലിക്കാറ്റ്‌ സ്ഥിതിചെയ്യുന്നു. വടക്ക്–വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട്–പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തിന് സമീപമുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേരാൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ കൂടി വടക്ക്–വടക്കു പടിഞ്ഞാറ് ദിശയിൽ, ഡിറ്റ് വാ ചുഴലിക്കാറ്റ്‌ നീങ്ങുമ്പോൾ തമിഴ്നാട് തീരത്തിൽ നിന്ന് കുറഞ്ഞത് യഥാക്രമം ഇന്ന് (29 നവംബർ) അർദ്ധരാത്രിയോടെ 60 കിലോമീറ്റർ, നാളെ (30 നവംബർ) രാവിലെ 50 കിലോമീറ്റർ, വൈകുന്നേരം 20 കിലോമിറ്റർ…

Read More

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല (59)അന്തരിച്ചു

  konnivartha.com; കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല (59) അന്തരിച്ചു. അർബുദം ബാധിച്ച് കഴിഞ്ഞ ആറു മാസമായി വിശ്രമത്തിലായിരുന്നു .സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ‌ കഴിയവേയാണ് അന്ത്യം. 2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽനിന്ന് മത്സരിച്ച് നിയമസഭയിലേക്കെത്തി.അത്തോളി ചോയികുളം സ്വദേശിനിയാണ്. ഭര്‍ത്താവ് കാനത്തില്‍ അബ്ദുറഹ്‌മാന്‍, മക്കള്‍ അയ്റീജ് റഹ്‌മാന്‍, അനൂജ  

Read More

അയ്യപ്പ സന്നിധിയിൽ പ്രായത്തെ തോൽപ്പിച്ച നൃത്തച്ചുവടുകളുമായി ലത വിശ്വനാഥ്

    konnivartha.com; അയ്യപ്പ സന്നിധിയിൽ പ്രായത്തെ തോൽപ്പിക്കുന്ന നൃത്താർച്ചനയുമായി തൃശ്ശൂർ സ്വദേശി ലത വിശ്വനാഥ്. 67ാം വയസ്സിൽ കൊച്ചുമകളുടെ ആരോഗ്യം സുഖപ്പെടുന്നതിനായാണ് ലത അയ്യപ്പന് നൃത്താർച്ചന സമർപ്പിച്ചത്. സർക്കാർ സർവീസിൽ നിന്നും ഹെഡ് നഴ്സ് ആയി വിരമിച്ച ലത വിശ്വനാഥ് അഞ്ചാം വയസ്സിൽ തുടങ്ങിയ ചുവടുകളുടെ താളം ഇപ്പോൾ കുട്ടികൾക്ക് പകർന്ന് നൽകുന്നുണ്ട്. ജോലിയും കുടുംബ ജീവിതവും പ്രായവും കലാ മോഹങ്ങൾക്ക് വിലങ്ങിടാതെ ഇത് രണ്ടാം തവണയാണ് അയ്യപ്പ സന്നിധിയിൽ നൃത്താർച്ചന അവതരിപ്പിച്ചത്. “നാഗഭൂഷിത പദങ്ങളും ചടുലതാളമോടു തിരുനടനവും” എന്ന ഗാനത്തോടെ ശിവഭഗവാൻ്റെ വേഷത്തിൽ എത്തിയ ലത വിശ്വനാഥിൻ്റെ നൃത്തചുവടുകൾ ആസ്വദിക്കാൻ നിരവധി ഭക്തരാണ് നടപന്തലിലെ ശാസ്താ ഓഡിറ്റോറിയത്തിൽ തടിച്ചുകൂടിയത്.

Read More

ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ

മണ്ഡലകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ ഈ തീര്‍ത്ഥാടനകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം 12 ലക്ഷത്തിലേക്ക്. 11,89088 തീര്‍ത്ഥാടകരാണ് നവംബർ 16 മുതൽ നവംബർ 29 വൈകിട്ട് ഏഴ് മണി വരെ ദര്‍ശനം നടത്തിയത്. ശനിയാഴ്ച്ച താരതമ്യേനെ തിരക്ക് കുറവായിരുന്നു. പുലർച്ചെ 12 മുതൽ വൈകിട്ട് ഏഴു വരെ 61,190 പേർ മല കയറി. സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ അയ്യപ്പ സവിധം വിട്ടിറങ്ങുന്നത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടാല്‍ അധികനേരം കാത്തുനില്‍ക്കാതെ തന്നെ എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കാന്‍ കഴിയുന്നുണ്ട്.

Read More

ശബരിമല: നാളത്തെ ചടങ്ങുകൾ (30.11.2025)

  രാവിലെ നട തുറക്കുന്നത്-പുലർച്ചെ 3 നിർമ്മാല്യം, അഭിഷേകം- 3 മുതൽ 3.30 വരെ ഗണപതിഹോമം-3.20 മുതൽ നെയ്യഭിഷേകം-3.30 മുതൽ 7 വരെ ഉഷപൂജ -7.30 മുതൽ 8 വരെ നെയ്യഭിഷേകം-8 മുതൽ 11 വരെ കലശം, കളഭം-11.30 മുതൽ 12 വരെ ഉച്ചപൂജ-12.00 നട അടയ്ക്കൽ-ഉച്ച 1.00 നട തുറക്കൽ ഉച്ചകഴിഞ്ഞ്-3.00 ദീപാരാധന-വൈകിട്ട് 6.30 – 6.45 പുഷ്പാഭിഷേകം-6.45 മുതൽ രാത്രി 9 വരെ അത്താഴ പൂജ-രാത്രി 9.15 മുതൽ 9.30 വരെ ഹരിവരാസനം-10.50 നട അടയ്ക്കൽ-11.00

Read More