KONNI VARTHA.COM : അപ്രതീക്ഷിതമായി ഒരു രാത്രിയാത്രയിൽ ഉണ്ടാവുന്ന അനിശ്ചിതത്തവും ,തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമായി ,പ്രേക്ഷകർക്ക് ഞെട്ടിക്കുന്ന അനുഭവങ്ങൾ പകർന്നു നൽകുന്ന അതേഴ്സ് എന്ന സിനിമ, അവസാനഘട്ട ജോലികളും കഴിഞ്ഞ്, റിലീസിന് തയ്യാറെടുക്കുന്നു.വൈഡ് സ്ക്രീനിൻ്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രം, നടനും, മോഡലുമായ ശ്രീകാന്ത് ശ്രീധരൻ രചനയും, സംവിധാനവും നിർവ്വഹിക്കുന്നു. ട്രാൻസ്‍ജിൻഡർ കമ്മ്യുണിറ്റിക്കെതിരെ ഇനിയും ഉറക്കം നടിക്കുന്ന നമ്മുടെ സമൂഹത്തിന് നേരെയുള്ള ഒട്ടനവധി ചോദ്യങ്ങളും ,അതിലുപരി അതിനൊക്കെയുള്ള ഉത്തരങ്ങളും നൽകുകയാണ് അതേഴ്സ് എന്ന സിനിമയിലെ ഇതിവൃത്തത്തിലൂടെ സംവിധായകൻ ശ്രീകാന്ത് ശ്രീധരൻ. സവർണ്ണ മുതലാളിത്ത ,യാഥാസ്ഥിതിക ജീവിതരീതി അനുസരിച്ച് ജീവിക്കുന്ന അക്ഷയ് മേനോൻ എന്ന യുവ ഡോക്ടറുടെ ഒരു രാത്രിയാത്രയിൽ, തികച്ചും യാദൃശ്ചികമായി ഉണ്ടാകുന്ന സംഭവ വികാസങ്ങളും ,അതിൽ ഭാഗവാക്കാവുന്ന ഇന്നത്തെ സമൂഹത്തിൻ്റെയും കഥയാണ് ചിത്രത്തിൽ കടന്നു വരുന്നത്. …
Read Moreടാഗ്: kerala malayalam cinemas
കോന്നി ” എസ്സ് സിനിമാസിനെ ( ശാന്തിയെ ) തകർക്കുവാൻ അണിയറയിൽ നീക്കം:റിലീസ് സിനിമ നല്‍കാതെ “ഉപരോധം “
കോന്നി ” എസ്സ് സിനിമാസിനെ ( ശാന്തിയെ ) തകർക്കുവാൻ അണിയറയിൽ നീക്കം പത്തനംതിട്ട സിനിമാ ശാലയിൽ പ്രേക്ഷകർ കുറഞ്ഞു എന്ന കാരണത്താൽ കോന്നിയിൽ റിലീസ് സിനിമ നൽകാതെയിരിക്കുവാൻ നീക്കം എന്ന് ആക്ഷേപം . സിനിമാ സ്നേഹികൾ ഉണരുക 1955 ൽ തുടങ്ങിയ കോന്നി ശാന്തി തീയേറ്റർ പല വിഷമ ഘട്ടങ്ങളിലൂടെയും 2017 വരെ കോന്നിയിലെ സിനിമ പ്രേമികളുടെ അഭ്യർത്ഥന മാനിച്ചു പ്രദർശനം തുടർന്നു. അപ്പോളാണ് അന്നത്തെ സിനിമ മന്ത്രിയായിരുന്ന ഗണേഷ് കുമാർ സിനിമാ മേഖലയിൽ മുഴുവൻ പുതിയ ട്രെൻഡ് ഉണ്ടാക്കി എ സി യും മറ്റെല്ലാ ആധുനിക സംവിധാനങ്ങൾ ഉണ്ടാക്കുന്ന തീയേറ്ററുകൾക്ക് അത് ഗ്രാമപ്രദേശം ആയാലും ഇനി റിലീസ് മൂവി നൽകും എന്ന് പ്രഖ്യാപിച്ചത് . അങ്ങനെ കേരളത്തിലെ പലഭാഗത്തും ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ പഴയ തീയറ്ററുകൾ നവീകരിച്ച വർക്കൊക്കെ റിലീസ് നൽകി. അപ്പോളാണ് ഫിലിം എക്സിബിറ്റേഴ്സ്…
Read More