അൻപത് വർഷത്തിലേറെ ബസ് സർവീസ്: ബസിന് ആദരവ്

  konnivartha.com: തിരുവനന്തപുരം മലയിൻകീഴിന്‍റെ വീഥികളിലൂടെ പത്തനംതിട്ട ജില്ലയിലെ മൂഴിയാറിലേക്ക് അൻപത് വർഷത്തിലേറെയായി സർവീസ് നടത്തുന്ന കാട്ടാക്കട – മൂഴിയാർ കെ എസ് ആര്‍ ടി സി ബസ് സർവീസിന് ആദരവ് നല്‍കുന്നു . അൻപത് വർഷം മുൻപ് നടന്ന മൂഴിയാർ ഡാം നിർമാണത്തിനായി തൊഴിലാളികളെ എത്തിക്കുന്നതിന്‍റെ ഭാഗമായി ആരംഭിച്ച ഈ ബസ് സർവീസ് അര നൂറ്റാണ്ടിനപ്പുറം ഇന്നും തുടർന്നു വരുന്നു. മലയിൻകീഴിലൂടെ കടന്ന് പോകുന്ന ഈ ബസിനെ മലയിന്‍കീഴ്‌ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്യത്തിൽ ചൊവ്വാഴ്ച (9-9-2025) പുലർച്ചെ 5 ന് മലയിൻകീഴ് ജംഗ്ഷനിൽ ആദരിക്കുകയാണ് എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു . അതോടൊപ്പം അതേ ബസിൽ മൂഴിയാറിലേക്ക് യാത്രയും പുറപ്പെടും എന്നും ഗണേഷ് കുമാര്‍ പറഞ്ഞു .   കാട്ടാക്കട മൂഴിയാര്‍ ബസ്സ്‌  കാടും കണ്ട് കാഴ്ചകൾ ആസ്വദിച്ചുള്ള യാത്രകൾ…

Read More

മകരവിളക്കുത്സവം: വിപുലമായ ഒരുക്കങ്ങളോടെ കെ.എസ്.ആർ.ടി.സി

  മകരവിളക്കുത്‌സവത്തിനായി കെ.എസ്.ആർ.ടി.സി 800 ബസുകൾ ക്രമീകരിച്ചു. ഇവയിൽ 450 ബസുകൾ ചെയിൻ സർവീസിനായും 350 ബസുകൾ ദീർഘദൂര സർവീസിനായും ഉപയോഗിക്കും. ഇവ നിലക്കൽ പമ്പ എന്നീ സ്റ്റേഷനുകളിൽ എത്തുമെന്ന് കെ.എസ്.ആർ.ടി.സി പമ്പ സ്‌പെഷ്യൽ ഓഫീസർ ഷാജു ലോറൻസ് അറിയിച്ചു. അയ്യപ്പഭക്തരുടെ വരവ് കൂടുതലാണെങ്കിൽ പത്തനംതിട്ട, എരുമേലി സ്റ്റേഷനുകളിൽ നിന്ന് എത്തിക്കും. മകരവിളക്ക് മഹോത്സവം അവസാനിച്ച് നട അടക്കുന്നത് വരെ അയ്യപ്പന്മാരുടെ വരവനുസരിച്ച് ചെയിൻ സർവീസുകൾ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 7 വരെ 5150442 യാത്രകളാണ് കെ.എസ്.ആർ.ടി.സി, കെ.യു.ആർ.ടി.സി ബസുകൾ മുഖേന വിവിധ റൂട്ടുകളിൽ നിന്ന് ശബരിമലയിലേക്ക് നടന്നിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ സർവ്വീസുകൾ ദീർഘദൂര സർവീസുകൾ നിലക്കലിൽ നിന്ന് ഓപ്പറേറ്റ് ചെയ്യും. നിലക്കൽ ബേസ് സ്റ്റേഷനിൽ എത്തുന്നവരുടെ ആവശ്യമനുസരിച്ചാകും ഇത്. മകരജ്യോതി ദർശനം നടക്കുന്ന ജനുവരി 14ന് അട്ടത്തോട് എത്തുന്ന അയ്യപ്പഭക്തരെ നിലക്കൽ…

Read More

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് യാത്ര സൗജന്യം

           konnivartha.com:  അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കെ എസ് ആർ ടി സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 10-ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്‌കൂളിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, സ്‌റ്റൈപ്പന്റ്, കോളേജ് ക്യാൻറീനിൽ സൗജന്യ ഭക്ഷണം എന്നിവ നൽകും. ഭൂരഹിത – ഭവനരഹിത അതിദരിദ്രർക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊർജിതമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ഭിന്നശേഷിക്കാർക്ക് യുഡി ഐഡി നൽകുന്നതിന് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും. കുടുംബാംഗങ്ങൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാന മാർഗം കണ്ടെത്തി നൽകാനാവണമെന്ന് മഖ്യമന്ത്രി നിർദേശിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യേക ശുശ്രൂഷ നൽകുകയും പുനരധിവാസം ഉറപ്പാക്കുകയും വേണം. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന മാനസിക പ്രശ്‌നമുള്ളവർക്ക് മെഡിക്കൽ…

Read More