‘മാധ്യമങ്ങൾ നേരിന് മാധ്യമങ്ങൾ സമാധാനത്തിന്’ എന്ന സന്ദേശമേകി കേരള മീഡിയ അക്കാദമി സെപ്തംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള – 2025 തിരുവനന്തപുരം ടാഗോർ തീയറ്റർ, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, മാനവീയം വീഥി എന്നിവിടങ്ങളിലായി സംഘടിപ്പിക്കുന്നു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, കേരള പത്രപ്രവർത്തക യൂണിയൻ എന്നിവരുടെ സഹകരണത്തോടെയാണ് ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായി മാധ്യമസ്ഥാപനങ്ങളിൽ നിലവിൽ ജോലി ചെയ്യുന്ന 50 മാധ്യമ പ്രവർത്തകർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സെപ്തംബർ 30, ഒക്ടോബർ 1 തീയതികളിൽ ശിൽപ്പശാല നടത്തുന്നു. താത്പര്യമുള്ള മാധ്യമപ്രവർത്തകർ https://forms.gle/uPG6bT51wij8bCq49 എന്ന ലിങ്ക് വഴി സെപ്തംബർ 25 ന് വൈകീട്ട് അഞ്ച് മണിക്കകം രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് : 0484- 2422275, 0471-2726275, 9633525585
Read Moreടാഗ്: kerala journalist
കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ : കോന്നി മേഖല കമ്മറ്റി ഓണം ആഘോഷം ഇന്ന് നടക്കും
konnivartha.com: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ കോന്നി മേഖല കമ്മറ്റി ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണം ആഘോഷം ഇന്ന് വൈകിട്ട് നടക്കും .വിവിധ മേഖലകളിലെ പ്രമുഖര്‍ ആശംസകള്‍ നേരും . കോന്നി പ്രസ് ക്ലബുമായി സഹകരിച്ചു ആണ് ഓണം പ്രോഗ്രാം നടത്തുന്നത് . കെ ജെ യു കോന്നിയില്‍ വര്‍ഷങ്ങളായി ഓണം പ്രോഗ്രാം നടത്തി വരുന്നുണ്ട് എന്ന് ഭാരവാഹികള്‍ പറഞ്ഞു . പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ മികച്ച കൂട്ടായ്മയാണ് കെ ജെ യു . സാമൂഹിക സാംസ്കാരിക സാഹിത്യ രംഗത്തിലും മാധ്യമ രംഗത്തും വേറിട്ട ശബ്ദം ആണ് ഈ സംഘടന .
Read Moreകേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളനം കോന്നിയില്‍ നടന്നു
konnivartha.com/കോന്നി:പ്രാദേശിക മാധ്യമ പ്രവർത്തകരെ സാംസ്ക്കാരിക വകുപ്പ് ക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി.പി. രാജപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ശ്യാംലാൽ അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രഥമ എക്സലൻ്റ്സ് അവാർഡുകൾ ഡോ. രമേഷ് ശർമ്മ,അബ്ദുൾ അസീസ്, ഷാജഹാൻ റാവുത്തർ വല്ലന എന്നിവർക്ക് കെ.യു. ജനീഷ് കുമാർ എം എൽ എ വിതരണം ചെയ്തു. സി.ഐ.ടി യു ജില്ലാ സെക്രട്ടറി പി.ബി.ഹർഷകുമാർ, ഐ.എൻ.ടി.യുസി ജില്ലാ പ്രസിഡൻ്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.സജി, ബി.എം.എസ് ജില്ലാ പ്രസിഡൻ്റ് ഹരികുമാർ ചൂട്ടിയിൽ, ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ ഷാഹീർ പ്രണവം സ്വാഗതവും, കോ-ഓർഡിനേറ്റർ കെ.…
Read Moreകെ ജെ യു പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ ( നവംബര്‍ 8,9 )സ്വാഗത സംഘ രൂപീകരണം ഒക്ടോബര്‍ 7 ന്
കെ ജെ യു പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ ( നവംബര്‍ 8,9 )സ്വാഗത സംഘ രൂപീകരണം ഒക്ടോബര്‍ 7 ന് konnivartha.com: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യു ) പത്തനംതിട്ട ജില്ലാ സമ്മേളനം 2024 നവംബര്‍ 8,9 തീയതികളില്‍ കോന്നിയില്‍ നടക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് രാജു കടക്കരപ്പള്ളി , സെക്രട്ടറി ബിനോയ് വിജയന്‍ എന്നിവര്‍ അറിയിച്ചു . കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍ ആണ് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ . പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള സ്വാഗത സംഘ രൂപീകരണ യോഗം ഒക്ടോബര്‍ 7 ന് തിങ്കളാഴ്ച വൈകിട്ട് നാല് മണിയ്ക്ക് കോന്നി വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളില്‍ ചേരുമെന്ന് കെ ജെ യു കോന്നി മേഖല പ്രസിഡൻ്റ് ശശി നാരായണൻ ,സെക്രട്ടറി ഷാഹീർ പ്രണവം എന്നിവര്‍…
Read More