കേരള സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 28/10/2024 )

സ്പോട്ട് അലോട്ട്മെന്റ് മാറ്റിവച്ചു ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ നഴ്സിംഗ് പ്രോഗ്രാമുകളുടെ പ്രവേശന തീയതി ഒക്ടോബർ 30 വരെ നീട്ടിയതിനാൽ ഒക്ടോബർ 28 ന് എൽബിഎസ് ജില്ലാ കേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ബി.എസ്‌സിനഴ്സിംഗ് കോഴ്സിന്റെ സ്പോട്ട് അലോട്ട്മെന്റ് മാറ്റിവച്ചു. ജർമ്മനിയിൽ നഴ്‌സ്: നോർക്ക റൂട്ട്‌സ്-ട്രിപ്പിൾ വിൻ റിക്രൂട്ട്‌മെന്റിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജർമ്മനിയിലെ നഴ്‌സിങ് ഹോമുകളിലേയ്ക്കുള നഴ്‌സുമാരുടെ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന് നേരത്തേ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം. ഇതിനായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെന്ററിൽ (സി.എം. മാത്യുസൺസ് ടവർ, രാം മോഹൻ റോഡ്) നവംബർ ഒന്നിനോ തിരുവനന്തപുരം സെന്ററിൽ (മേട്ടുക്കട ജംഗ്ഷൻ,തൈക്കാട്) നവംബർ 4 നോ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ നടപടികൾ രാവിലെ 10…

Read More